സിനിമാ മേഖലയില്‍ വര്‍ക്ക് ചെയ്തിട്ടുള്ളവര്‍ക്ക് രാഹുല്‍ ഇന്‍സ്റ്റാഗ്രാമില്‍ മെസ്സേജ് അയച്ച് ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചു; രാഹുല്‍ ഈശ്വര്‍ മുന്നോട്ട് മുന്നോട്ട് വെക്കുന്ന ഓരോ വാദങ്ങളും സഹിക്കാവുന്നതിലും അപ്പുറം;ആദ്യം പുറത്ത് വന്ന ചാറ്റ് മറ്റൊരു പെണ്‍കുട്ടിയുടേത്; അഖില്‍ മാരാര്‍ വീഡിയോയിലൂടെ പങ്ക് വച്ചത്

Malayalilife
 സിനിമാ മേഖലയില്‍ വര്‍ക്ക് ചെയ്തിട്ടുള്ളവര്‍ക്ക് രാഹുല്‍ ഇന്‍സ്റ്റാഗ്രാമില്‍ മെസ്സേജ് അയച്ച് ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചു; രാഹുല്‍ ഈശ്വര്‍ മുന്നോട്ട് മുന്നോട്ട് വെക്കുന്ന ഓരോ വാദങ്ങളും സഹിക്കാവുന്നതിലും അപ്പുറം;ആദ്യം പുറത്ത് വന്ന ചാറ്റ് മറ്റൊരു പെണ്‍കുട്ടിയുടേത്; അഖില്‍ മാരാര്‍ വീഡിയോയിലൂടെ പങ്ക് വച്ചത്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയ അധിക്ഷേപിച്ചതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെതിരെ ബിഗ്ബോസ് ജേതാവ് അഖില്‍ മാരാര്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചാല്‍ ആ പിന്തുണ തനിക്ക് കൂടി ലഭിക്കുമെന്ന് കരുതി സ്വയം ഒരു വിഡ്ഢിയായി മാറിയ ആളാണ് രാഹുല്‍ ഈശ്വര്‍ എന്ന് അഖില്‍ മാരാര്‍ പറഞ്ഞു. ഫേസ്ബുക്ക് വീഡിയോയിലൂടെ യായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒന്നൊന്നര വര്‍ഷം മുന്‍പ് രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്ത പരിപാടിയില്‍ പങ്കെടുത്തുപോയ സിനിമാ മേഖലയില്‍ വര്‍ക്ക് ചെയ്തിട്ടുള്ളവര്‍ക്ക് രാഹുല്‍ അങ്ങോട്ട് ഇന്‍സ്റ്റാഗ്രാമില്‍ മെസ്സേജ് അയച്ച് ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചു. കുടുംബജീവിതത്തില്‍ ഉണ്ടായ മാനസിക പ്രശ്നങ്ങള്‍ പറയാന്‍ വേണ്ടി ഒരു പൊതുപ്രവര്‍ത്തകനെ ബന്ധപ്പെടുമ്പോള്‍, ആ പൊതുപ്രവര്‍ത്തകന്‍ ഈ പെണ്‍കുട്ടിയുടെ ജീവിത സാഹചര്യത്തെ മുതലെടുത്തുകൊണ്ട് സൗഹൃദവും പ്രണയവുമൊക്കെ സ്ഥാപിച്ച് ആ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കാന്‍ തീരുമാനിക്കുന്നു എന്ന് പറയുന്ന ഗുരുതരമായ കുറ്റമല്ലേ യഥാര്‍ത്ഥത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലും രാഹുല്‍ ചെയ്തതെന്നും അഖില്‍ ചോദിക്കുന്നു. 

അഖിലിന്റെ വാക്കുകള്‍ : അഖിലിന്റെ വാക്കുകള്‍ : 'രാഹുല്‍ മാങ്കൂട്ടത്തിലിനെ ചാനല്‍ ചര്‍ച്ചകളില്‍ തുടര്‍ച്ചയായി ന്യായീകരിച്ച് സ്വയം കുഴിച്ച കുഴിയില്‍ വീണ് രാഹുല്‍ ഈശ്വര്‍ കൂടി ഇന്ന് ജയിലിലേക്ക് പോകുന്ന കാഴ്ചയാണ് കേരളം കാണുന്നത്. രാഹുല്‍ ഈശ്വര്‍ ആദ്യത്തെ ദിവസം ചാനല്‍ ചര്‍ച്ചയില്‍ വന്ന് സംസാരിച്ച സമയത്ത് ഞാന്‍ അദ്ദേഹത്തെ ഫോണ്‍ വിളിച്ചു. അദ്ദേഹത്തിന്റെ ചാനല്‍ ചര്‍ച്ച സഹിക്കാവുന്നതിലും കേള്‍ക്കാവുന്നതിലും അരോചകമായി തോന്നിയതുകൊണ്ടും അദ്ദേഹം നിരത്തുന്ന വാദമുഖങ്ങള്‍ വളരെ അരോചകമായി തോന്നിയതുകൊണ്ടുമാണ് ഞാന്‍ അദ്ദേഹത്തെ നേരിട്ട് വിളിച്ചത്.

ഞാന്‍ അദ്ദേഹത്തോട് ആദ്യം ചോദിച്ചത്, താങ്കള്‍ക്ക് ഈ വിഷയത്തില്‍ എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടോ എന്നുള്ളതാണ്. കാരണം, വിവാഹിതയായ ഒരു സ്ത്രീ രാഹുല്‍ മാങ്കൂട്ടവുമായി തന്റെ ഭര്‍ത്താവിനെ ചതിച്ചു നടത്തിയ ഒരു ബന്ധം എന്ന നിലയ്ക്ക് താങ്കള്‍ മുന്നോട്ട് വെക്കുന്ന വാദം പൂര്‍ണ്ണമായും മുഖവിലക്കെടുത്ത് ഞാന്‍ ചോദിച്ചു: "നാലു മാസം മുമ്പ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സ്‌ക്രീന്‍ഷോട്ടുകളും, പഴയ ചാറ്റുകളും, അന്നത്തെ ഗര്‍ഭകേസുകളും ഈ പെണ്‍കുട്ടിയുടേത് ആയിരുന്നോ? അതോ അറിയാതെയാണോ താങ്കള്‍ ഇത് സംസാരിക്കുന്നത്?
    
അപ്പോള്‍ അത് അറിഞ്ഞിട്ടാണോ, അതോ ബോധപൂര്‍വ്വമാണോ, അതോ ഇത്തരം വിഷയങ്ങള്‍ സംസാരിക്കുന്ന സമയത്ത് വലിയൊരു ജനരോഷം നില്‍ക്കുന്ന വിഷയത്തിനെതിരെ സംസാരിക്കുമ്പോള്‍ തനിക്ക് കിട്ടുന്ന ശ്രദ്ധക്ക് വേണ്ടിയാണോ എന്നൊന്നും അറിയില്ല.
    
സത്യത്തെയും യാഥാര്‍ത്ഥ്യത്തെയും മറച്ചുപിടിച്ചുകൊണ്ട് ഒരു വലിയ വിഭാഗം പിണറായി വിജയനെതിരെ കേരളത്തില്‍ നില്‍ക്കുന്നതുകൊണ്ട് തന്നെ, സര്‍ക്കാരിനെതിരെ അതിശക്തമായ ജനരോഷം ഉള്ളതുകൊണ്ട് തന്നെ, രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചാല്‍ ആ പിന്തുണ തനിക്ക് കൂടി ലഭിക്കുമെന്ന് കരുതിയ സ്വയം ഒരു വിഡ്ഢിയായി മാറിയ രാഹുല്‍ ഈശ്വറിനോട് അന്നത്തെ ദിവസം പറഞ്ഞതുതന്നെ ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു. താങ്കള്‍ കാണിക്കുന്നതിനെ ഒരു രീതിയിലും ന്യായീകരിക്കാന്‍ പറ്റുന്ന ഒന്നല്ല എന്ന യാഥാര്‍ത്ഥ്യം താങ്കള്‍ ഇനിയെങ്കിലും മനസ്സിലാക്കുക. താങ്കള്‍ ഇവിടെ മുന്നോട്ട് വെക്കുന്ന ഓരോ വാദങ്ങളും സഹിക്കാവുന്നതിലും അപ്പുറമാണ്.
        
 രാഹുലിന്റെ ഉദ്ദേശ്യം ഈ പെണ്‍കുട്ടിയെ വിവാഹം കഴിച്ച്, അവളെ അമ്മയാക്കി, ഭാര്യയും അമ്മയും ആക്കി കൂടെ പൊറുപ്പിക്കാന്‍ വേണ്ടിയാണെന്നും, ആ പെണ്‍കുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്താതെ രാഹുല്‍ മാങ്കൂട്ടത്തില്‍ അത് കാത്തുസൂക്ഷിച്ചതിനുള്ള കാരണം അദ്ദേഹത്തിന്റെ മാന്യതയാണെന്നും പറഞ്ഞാണ് ആദ്യ ദിവസങ്ങളില്‍ രാഹുല്‍ ഈശ്വര്‍ വാദിച്ചത്.
        


        
        
        
        


 

akhil marar on rahul mankootathil

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES