സണ്ണി ലിയോണ്‍ മമ്മൂട്ടിയോടൊപ്പം മധുരരാജയില്‍ അഭിനയിക്കുന്നെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.
സണ്ണി കൊച്ചിയില്‍ എത്തിയതും മലയാളത്തില്‍ അഭിനയിക്കുനന്തും എന്നും വാര്‍ത്തയാണ്. ചിത്രത്തിലെ ഐറ്റം ഡാന്‍സ് രംഗത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള മമ്മൂട്ടിയും സണ്ണിയുമൊത്തുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. ഈ ചിത്രം പങ്കുവെച്ച് പുലിവാലു പിടിച്ചിരിക്കുകയാണ് യുവനടന്‍ അജു വര്‍ഗീസ്
അക്ക വിത്ത് ഇക്ക' എന്ന അടികുറിപ്പോടു കൂടിയാണ് അജു ചിത്രം പങ്കുവച്ചത്. ഇതിന് തൊട്ടുപിന്നാലെ സണ്ണിയെയും മമ്മൂട്ടിയെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളുമായി ഒട്ടേറെ പേര്‍ പോസ്റ്റിന് താഴെയെത്തി. സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങള്‍ മറ്റും വന്നു തുടങ്ങിയതോടെ അജു ചിത്രം ഫെയ്സ്ബുക്കില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു. ഇതേ തലക്കെട്ടോടെ ഇന്‍സ്റ്റയിലും അജു ചിത്രം പോസ്റ്റ് ചെയ്തിരുന്നു
RECOMMENDED FOR YOU:
no relative items