Latest News

സ്നേഹത്തിന്റെ യഥാര്‍ത്ഥ നിര്‍വചനം അതെന്നെ മികച്ച ഒരാളാക്കി മാറ്റുന്നു; എനിക്കതു മുറിക്കുവാന്‍ വയ്യ; വാക്കുകളിലേക്ക് ചുരുക്കാനും; വൈറലായി ഐശ്വര്യയുടെ വാക്കുകള്‍

Malayalilife
സ്നേഹത്തിന്റെ യഥാര്‍ത്ഥ നിര്‍വചനം അതെന്നെ മികച്ച ഒരാളാക്കി മാറ്റുന്നു; എനിക്കതു മുറിക്കുവാന്‍ വയ്യ; വാക്കുകളിലേക്ക് ചുരുക്കാനും; വൈറലായി ഐശ്വര്യയുടെ വാക്കുകള്‍

സൗന്ദര്യത്തിന്റെയും അഭിനയത്തിന്റെയും ഏറ്റവും നല്ല ഉദാഹരണമാണ് ഐശ്വര്യ റായ്. എന്നാല്‍ ആരാധ്യ എന്ന മകള്‍ ജനിച്ചതിന് ശേഷം താരത്തിന് സൂപ്പര്‍ മോം എന്ന വിശേഷണം കൂടി വന്നു. എവിടെ പോയാലും മകളെക്കൊണ്ടുപോകുന്ന, അവളുടെ ഇഷ്ടങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്ന അമ്മ. ഇപ്പോള്‍ ഒരു അഭിമുഖത്തിനിടെ സൂപ്പര്‍ മോം എന്ന് വിശേഷിപ്പിച്ച അവതാരകന് സൗന്ദര്യ റാണി നല്‍കിയ മറുപടിയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മകള്‍ ആരാധ്യ ജനിച്ച ശേഷം നല്ലൊരു അമ്മയായിത്തന്നെയിരിക്കാനാണ് ഐശ്വര്യ റായ് ബച്ചന്‍ ആഗ്രഹിക്കുന്നത്. അഭിനയത്തിരക്കുകളും മറ്റു ചടങ്ങുകളുമെല്ലാം മകളുടെ കാര്യങ്ങള്‍ കഴിഞ്ഞേ ഐശ്വര്യ ആലോചിക്കാറള്ളൂ. 

ഐശ്വര്യയുടെ വാക്കുകള്‍

'നിങ്ങള്‍ക്ക് എനിക്ക് താരാന്‍ പറ്റുന്നതില്‍ വെച്ച് ഏറ്റവും മികച്ച വിശേഷണമാണത്. ജീവിതത്തില്‍ വളരെ സ്വാഭാവികവും ഉപാധികളുമില്ലാത്തയൊരു അനുഭവമാണത്. സ്നേഹത്തിന്റെ യഥാര്‍ത്ഥ നിര്‍വചനം അതെന്നെ മികച്ച ഒരാളാക്കി മാറ്റുന്നു. എനിക്കത് ബ്രേക്ക് ചെയ്യാന്‍ വയ്യ. വിശദീകരിക്കാനോ ആ അനുഭവത്തെ വാക്കുകളിലേക്ക് ചുരുക്കാനോ ആവില്ല,നന്ദി മാത്രം പറയുന്നു.'

സിനിമയോ താരപദവിയോ ഒന്നും മകളെ ബാധിക്കാതെ ശ്രദ്ധിക്കുന്ന ഒരു സെലിബ്രിറ്റി അമ്മ എന്ന നിലയില്‍ ഐശ്വര്യ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. പൊതു ചടങ്ങുകളിലും ഷൂട്ടിംഗ് ലൊക്കേഷനുകളിലുമെല്ലാം അമ്മയുടെ കൈയില്‍ തൂങ്ങി ആരാധ്യയും ശ്രദ്ധിക്കപ്പെടാറുണ്ട്. ഐശ്വര്യയിലെ അമ്മയെപ്പറ്റി 'ഒബ്സസീവ് മദര്‍' എന്നാണ് ജയാ ബച്ചനും മുമ്പൊരിക്കല്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മകളെ ഒറ്റക്കു വിടാന്‍ മടിയാണെന്നും അവളുടെ കാര്യങ്ങള്‍ മുഴുവന്‍ നോക്കുന്നത് ഐശ്വര്യയാകയാല്‍ സിനിമ ചെയ്യാന്‍ സാധിക്കുമ്പോള്‍ മാത്രമേ ചെയ്യാനാകൂ എന്നും ജയാ ബച്ചന്‍ അഭിപ്രായപ്പെട്ടിരുന്നു.

aiswarya-rai-bachan-about-aaradhya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES