വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടയില്‍ മണിരത്‌നം ചിത്രത്തില്‍ ഒന്നിക്കാന്‍ ഐശ്വര്യയും അഭിഷേകും; പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ

Malayalilife
 വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടയില്‍ മണിരത്‌നം ചിത്രത്തില്‍ ഒന്നിക്കാന്‍ ഐശ്വര്യയും അഭിഷേകും; പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ

ഭിഷേക് ബച്ചന്‍- ഐശ്വര്യ റായ് താരദമ്പതികളുടെ വേര്‍പിരിയല്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്ന് തുടങ്ങി അഭിഷേകിന് നിമ്രത് കൗര്‍ എന്ന നടിയുമായി ബന്ധമുണ്ടെന്നതു വരെയുള്ള വാര്‍ത്തകള്‍ സജീവമാണ്. അതിനിടയില്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കാനൊരുങ്ങുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് മണിരത്നം ദമ്പതികളെ ഒന്നിപ്പിക്കുന്ന പുതിയ ഹിന്ദി ചിത്രം ആസൂത്രണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഈ പ്രൊജക്ടുമായി അടുത്ത വൃത്തം സൂമിനോടാണ് ഇത് വെളിപ്പെടുത്തിയത് 'ഐശ്വര്യയ്ക്കും അഭിഷേകിനുമൊപ്പമുള്ള മൂന്നാമത്തെ ചിത്രത്തിന് വേണ്ടിയുള്ള ഒരു പ്രമേയത്തിന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു മണി സാര്‍. ഒടുവില്‍ എന്ത് ചെയ്യണമെന്ന് അദ്ദേഹം തീരുമാനിച്ചുവെന്നാണ് വിവരം'

2007ല്‍ മണിരത്‌നത്തിന്റെ ഗുരു എന്ന ചിത്രത്തില്‍ ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും ഒന്നിച്ച് അഭിനയിച്ചത് ഇതിന് പിന്നാലെ ഇവര്‍ വിവാഹിതരായി. പിന്നീട് അവര്‍ രാവണില്‍ (2010) സഹകരിച്ചു. യുവ (2004) എന്ന ചിത്രത്തില്‍ മണിരത്‌നത്തിനൊപ്പം ആദ്യമായി പ്രവര്‍ത്തിച്ച അഭിഷേകിന്റെനാലാമത്തെ സഹകരണത്തെ മണിരത്‌നം പ്രൊജക്ടായിരിക്കും ഇത്. 

aishwarya rai bachchan and abhishek bachchan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES