നിവിന്‍പോളി, ഫഹദ്ഫാസില്‍, ടൊവിനോ എന്നീ യുവനായകന്മാര്ക്കൊപ്പം നായികാപദവി അലങ്കരിച്ച ശ്രദ്ധേയയായ ഐശ്വര്യലക്ഷ്മി തമിഴില്‍ തുടക്കം കുറിക്കുന്നു. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയിലൂടെയാണ് ഐശ്വര്യ മലയാളത്തില്‍ അഭിനയം തുടങ്ങിയത്. പിന്നീട് മായാനദി, വരത്തന് എന്നീ ചിത്രങ്ങളിലൂടെ തന്റെ സാന്നിദ്ധ്യമുറപ്പിച്ചു.
പ്രശസ്ത നടനും സംവിധായകനുമായ സുന്ദര്‍ സിയുടെ ചിത്രത്തിലൂടെയാണ് ഐശ്വര്യയുടെ തമിഴ് അരങ്ങേറ്റം. വിശാല്‍ നായകനാകുന്ന ചിത്രത്തില്‍ ഐശ്വര്യയും തമന്നയുമാണ് നായികമാര്‍. ആക്ഷന്‍ കഥാപാത്രമാണ് തമന്നയുടേത്. ഒരു പാവം നാടന്‍ പെണ്‍കുട്ടിയുടെ വേഷമാണ് ഐശ്വര്യയ്ക്ക്. 2019 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും.