ലോക്സഭ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച നടന് കൃഷ്ണകുമാര്‍ പരാജയപ്പെട്ടിരുന്നു. കൃഷ്ണകുമാര്‍ തോറ്റതോടെ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള ട്രോളുകളാണ് വരുന്നത്. 'അച്ഛന് പൊട്ടിയല്ലോ' എന്ന് ചോദിച്ചയാള്‍ക്ക് തക്ക മറുപടി നല്‍കിയിരിക്കുകയാണ് നടി അഹാന കൃഷ്ണ. 'അയിന്' എന്നാണ് നടിയുടെ മറുപടി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ചോദിച്ചയാളുടെ മെസ്സേജും മറുപടിയും അഹാന പങ്കുവെച്ചിട്ടുണ്ട്.
സന്ദേശം അയച്ച ആളുടെ പ്രൊഫൈല്‍ പിക്ച്ചറും പേരും മറച്ചാണ് അഹാന സ്റ്റോറി ഇട്ടിരിക്കുന്നത്. അഹാനയുടെ ഒരു വര്‍ക്ക്ഔട്ട് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയ്ക്കാണ് ഇയാള്‍ ഇങ്ങനെ ഒരു സന്ദേശം അയച്ചത്. അതിന്റെ സ്ക്രീന്‍ ഷോട്ടാണ് താരം പങ്കുവച്ചത്. അഹാനയ്ക്ക് മാത്രമല്ല ദിയ കൃഷ്ണക്ക് എതിരെയും പിതാവ് തോറ്റതിന് പിന്നാലെ പരിഹാസം ഉയരുന്നുണ്ട്. പിതാവിന്റെ വിജയത്തിന് സോഷ്യല്‍ മീഡിയയിലൂടെ അടക്കം മക്കള്‍ പ്രചരണം നടത്തിയിരുന്നു.