സോഷ്യല്‍ മീഡിയയിലെ സജീവതാരമാണ് നടിയും നടന്‍ കൃഷ്ണകുമാറിന്റെ മകളുമായ അഹാന കൃഷ്ണ. നടി എന്നതില്‍ ഉപരി ഇന്‍ഫ്‌ലുവന്‍സര്‍ എന്ന നിലയിലാണ് കൂടുതല്‍ താരം പേരെടുത്തിട്ടുള്ളത്. ഭാര്യ സിന്ധുവും നാല് മക്കളും അടങ്ങുന്ന കൃഷ്ണ കുമാറിന്റെ ഫാമിലി സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. രണ്ടാമത്തെ മകള്‍ ദിയയുടെ വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ അഹാനയുടെ വിവാഹക്കാര്യവും പലപ്പോഴും ആരാധകര്‍ ഉന്നയിക്കാറുണ്ട്.
ഛായാഗ്രാഹകന്‍ നിമിഷ് രവിയുമായി അഹാന പ്രണയത്തില്‍ ആണെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ഇതുവരെയും അഹാനയോ നിമിഷോ ഇതേക്കുറിച്ച് ഒരു വാക്ക് പോലും ഇതുവരെ പറഞ്ഞിരുന്നില്ല. ഇപ്പോളിതാ ഓണത്തിന് ഏഷ്യാനെറ്റിന് നല്കിയ അഭിമുഖത്തില്‍ അഹാന തന്റെ വിവാഹത്തെക്കുറിച്ചും നിമിഷിനെക്കുറി്ച്ചും പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
വീട്ടില്‍ അടുത്തത് സ്വാഭാവികമായിട്ടും എന്റെ കല്യാണം ആയിരിക്കണമല്ലോ. ഇഷാനി എന്നെക്കാള്‍ ഒരഞ്ചു വയസ് ഇളയതാണ്. എനിക്ക് കല്യാണം ഒന്നും കഴിക്കാന്‍ താല്പര്യം ഇല്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ അവള്‍ പറഞ്ഞിരുന്നു. അഞ്ച് വര്‍ഷത്തേക്ക് എന്തായാലും അവളുടെ മനസില്‍ ആ ഒരു ചിന്ത വരുമെന്ന് തോന്നുന്നില്ല. അവള്‍ക്ക് ഇതുവരെ അതിനോട് താല്പര്യമില്ല. എന്റെ വിവാഹത്തിന് സമയമായോന്ന് ചോദിച്ചാല്‍, അതുകൊണ്ടല്ല ചിന്തിക്കാവുന്ന കാര്യങ്ങളാണ്. ചിലപ്പോള്‍ ഒന്നൊന്നര വര്‍ഷത്തില്‍ എന്റെ കല്യാണം ഉണ്ടാകാം. സമയമായത് കൊണ്ടോ ഇന്ന പ്രായമായത് കൊണ്ടോ ഒന്നുമല്ല. കല്യാണം കഴിച്ചാലേ ഒരു ബന്ധം, പവിത്രമായ ബന്ധം ആകൂവെന്ന് വിശ്വസിക്കുന്ന ആളല്ല ഞാന്‍', എന്നായിരുന്നു അഹാനയുടെ വാക്കുകള്‍.
നിമിഷിനെ കുറിച്ചുള്ള ചോദ്യത്തിന്, 'നിമിഷ് എന്റെ എന്റെ കൂട്ടുകാരനാണ്. എന്റെ വീഡിയോസ് ഒക്കെ ഷൂട്ട് ചെയ്യുന്ന അടുത്ത കൂട്ടുകാരന്‍', എന്നായിരുന്നു അഹാനയുടെ ചിരിയോടെ നല്കിയ മറുപടി.
അഹാനയുടെ ഈ വേവ്ലെങ്ങ്തില്‍ തന്നെ ചിന്തിക്കുന്ന ആളാണോ നിമിഷ്' എന്ന് പെട്ടെന്ന് അവതാരിക ചോദിക്കുമ്പോള്‍ 'അയ്യോ ആ, നിമിഷ് എന്റെ കൂട്ടുകാരനാ' എന്നാണ് അഹാന പറഞ്ഞത്. 'നിമിഷ് എന്റെ കൂട്ടുകാരനല്ലേ, എന്റെ മ്യൂസിക് വീഡിയോ ഒക്കെ ഷൂട്ട് ചെയ്യുന്ന, എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍' എന്ന അഹാന മറുപടി ഇപ്പോള്‍ വീണ്ടും ഇരുവരുടെയും ബന്ധം ചര്‍ച്ചകളില്‍ നിറയ്ക്കുകയാണേ.