Latest News

നിന്റെ പരിശുദ്ധമായ, അമൂല്യമായ മനസ്സ് എന്നും ഇങ്ങനെ കാത്തുസൂക്ഷിക്കുക; കഴിഞ്ഞ വര്‍ഷങ്ങളില്‍ ജീവിതത്തിലേക്ക് ഒഴുകിയെത്തിയ എല്ലാ സൗഭാഗ്യങ്ങള്‍ക്കും പിന്നിലെ ഒരേയൊരു കാരണം നിന്നിലെ നന്മ; പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസിച്ച് അഹാന; നിമിഷും അഹാനയും ബാച്ചിലര്‍ ലൈഫിലെ അവസാന പിറന്നാള്‍ ആഘോഷത്തിന് പാരിസില്‍

Malayalilife
 നിന്റെ പരിശുദ്ധമായ, അമൂല്യമായ മനസ്സ് എന്നും ഇങ്ങനെ കാത്തുസൂക്ഷിക്കുക; കഴിഞ്ഞ വര്‍ഷങ്ങളില്‍ ജീവിതത്തിലേക്ക് ഒഴുകിയെത്തിയ എല്ലാ സൗഭാഗ്യങ്ങള്‍ക്കും പിന്നിലെ ഒരേയൊരു കാരണം നിന്നിലെ നന്മ; പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസിച്ച് അഹാന; നിമിഷും അഹാനയും  ബാച്ചിലര്‍ ലൈഫിലെ അവസാന പിറന്നാള്‍ ആഘോഷത്തിന് പാരിസില്‍

കഴിഞ്ഞ മാസം ഒക്ടോബര്‍ 13ാം തീയതിയായിരുന്നു നടി അഹാന കൃഷ്ണ തന്റെ 30ാം പിറന്നാള്‍ ആഘോഷിച്ചത്. ഒരു കോടിയിലധികം രൂപയുടെ ബിഎംഡബ്ല്യു കാര്‍ സ്വന്തമാക്കി അഹാന ആ പിറന്നാള്‍ ഗംഭീരമാക്കിയപ്പോള്‍ ആശംസകളുമായി ഓടിയെത്തിയവരില്‍ പ്രിയപ്പെട്ടവന്‍ നിമിഷിന്റെ കുടുംബവും ഉണ്ടായിരുന്നു. കൃത്യം ഒരു മാസത്തിനിപ്പുറം ഇന്ന് നവംബര്‍ 13ാം തീയതി നിമിഷ് പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ഇരുവരും ഉള്ളത് ഫ്രാന്‍സിലെ പാരീസിലാണ്. കഴിഞ്ഞ ദിവസം അമ്മ സിന്ധു കൃഷ്ണയുടെ പിറന്നാള്‍ ആഘോഷവും കഴിഞ്ഞാണ് അഹാനയും നിമിഷും ഫ്രാന്‍സിലേക്ക് പറന്നത്. ഇരുവരും ബാച്ചിലറായുള്ള അവസാന പിറന്നാള്‍. അത് ആഘോഷമാക്കാന്‍ തീരുമാനിക്കുകയായിരുന്നു ഇരുവരും. പ്രിയപ്പെട്ടവനോടുള്ള ഇഷ്ടം എത്രയുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു അഹാനയുടെ പിറന്നാള്‍ പോസ്റ്റും.

നിം നോം, എന്റെ എക്കാലത്തെയും ഏറ്റവും നല്ല സുഹൃത്ത്, ഒരായിരം ജന്മദിനാശംസകള്‍ . നിങ്ങളുടെ മനോഹരമായ വിശാലമായ ഹൃദയം അത്രയും ശുദ്ധമാണ്. അത് എന്നും ഇങ്ങനെ ഏറെ വിലപ്പെട്ടതായിയി സുരക്ഷിതമായി വയ്ക്കൂ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിനക്ക് കിട്ടുന്ന ലഭിച്ച എല്ലാ നല്ല കാര്യങ്ങള്‍ക്കും കാരണം നിന്റെ ഉള്ളിലെ നന്മയാണ്. നിന്റെ ഉള്ളിലെ ദയയോടെയും അനുകമ്പയോടെയും സ്ട്രോങ്ങ് ആയി മുന്‍പോട്ട് പോവുക. നീ എങ്ങനെ ആണോ ഉള്ളത് എപ്പോഴും അങ്ങനെ തന്നെ സ്വീറ്റ് ആയി, ഏറ്റവും മികച്ചതായി തന്നെ തുടരൂ. നിംസ് ഞാന്‍ നിന്നെ അത്രയധികം സ്നേഹിക്കുന്നു; എന്നാണ് ഹൃദയം തുറന്നെഴുതി അഹാന കുറിച്ചു. പിന്നാലെ നിരവധി പേരാണ് അഹാനയുടെ ആശംസകള്‍ അറിയിച്ചുകൊണ്ടെത്തുന്നത്.

അമ്മുവിന്റെ മനോഹരമായ ആശംസകള്‍ ഏറ്റെടുത്തുകൊണ്ട് നിമിഷിന് പിറന്നാള്‍ ആശംസിക്കുന്നു - നിമിഷിന് ജന്മദിനാശംസകള്‍ നേരുന്നു, അമ്മു ഇതില്‍ പറഞ്ഞതുപോലെ, നീ എത്ര ശുദ്ധനായ ആത്മാവാണെന്ന് നമുക്ക് അറിയാം, നിനക്ക് അത്രയും ആത്മാര്‍ത്ഥതയുണ്ട്,നിന്റെ ഓരോ ഉയര്‍ച്ചയും ആഗ്രഹിക്കുന്ന അതിനായി കാത്തിരിക്കുന്ന നിന്റെ റിഫ്ലെക്ഷനെ ആണ് നിനക്ക് ലഭിച്ചത്, അതാണ് അഹാന കുട്ടി, ക്ലൗഡ് നയനില്‍ ഉള്ള നിങ്ങള്‍ രണ്ടുപേര്‍ക്കും ജീവിതത്തില്‍ എല്ലാ ആശംസകളും നേരുന്നു നിങ്ങള്‍ രണ്ടുപേരും പരസ്പരം ഉള്ളപ്പോള്‍ ആണ് പൂര്‍ണ്ണത ഉണ്ടാകുന്നത്.

ദൈവം അനുഗ്രഹിക്കട്ടെ നിമിഷ് ബ്രോ.അമ്മുവിനെ എപ്പോഴും ഇന്നത്തെ പോലെ എന്നും സന്തോഷവതിയായി നിലനിര്‍ത്തുക. നീ നീയായി തുടരുന്നതിന് നന്ദി. അഹാനയുടെ ആശംസ വന്നതോടെ ആരാധകരും സുഹൃത്തുക്കളും ഇങ്ങനെ തന്നെ ആണ് കുറിക്കുന്നത്. അതേസമയം തന്റെ പ്രണയം അഹാനയോട് ആണെന്ന് നിമിഷോ. നിമിഷ തന്റെ ലവര്‍ ആണെന്ന് എവിടെയും അഹാനയോ പറഞ്ഞിട്ടില്ലെങ്കിൃിലും ഇരുവരും പ്രണയത്തില്‍ ആണെന്ന സൂചനകള്‍ വളരെ നാളുകള്‍ക്ക് മുന്‍പേ തന്നെ കിട്ടിയിരുന്നു. വിവാഹം അടുത്തുതന്നെ ഉണ്ടാകും എന്നാണ് സൂചന. അങ്ങനെ എങ്കില്‍ രണ്ടുപേരും വിവാഹത്തിന് മുന്‍പ് ബാച്ചിലര്‍ ലൈഫില്‍ ആഘോഷിക്കുന്ന പിറന്നാളും ഇതായിരിക്കും.

Read more topics: # അഹാന നിമിഷ്
ahaana krishna wishes nimish

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES