നടന് ജയസൂര്യയുടെ മകനും കുഞ്ഞു സംവിധായകനുമായ അദ്വൈത് ജയസൂര്യ സംവിധാനം ചെയ്യുന്ന ഒരു സര്‍ബത്ത് കഥ എന്ന വെബ് സീരീസ് അണിയറയില്‍ ഒരുങ്ങുകയാണ്. 15 വയസ്സിനുള്ളില്‍ തന്നെ സംവിധായകനായതിന്റെ സന്തോഷത്തിലാണ് അദ്വൈത്. ഒരു സര്‍ബത്ത് കഥയ്ക്ക് പുറമെ രണ്ട് ഹ്രസ്വചിത്രങ്ങളും ഈ കുഞ്ഞു കലാകാരന്‍ സംവിധാനം ചെയ്തിട്ടുണ്ട്. അദ്വൈത് ഒരുക്കിയ കളര്‍ഫുള്‍ ഹാന്റ്സ് എന്ന ഹ്രസ്വചിത്രം ഒര്‍ലാന്റോ ഹ്രസ്വചിത്ര മേളയില്‍
പ്രദര്‍ശിക്കപ്പെട്ടിരുന്നു.സര്‍ബത്ത് കഥയുടെ ടെറ്റില്‍ ഗാനം പാടിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ്.ദുല്‍ഖറിന്റെ കടുത്ത ആരാധകനായ തനിക്ക് ഇതിനേക്കാള്‍ വലിയ സന്തോഷമില്ലെന്ന് അദ്വൈത് പറയുന്നു.'എന്റെ മനസ്സില്‍ എന്ത് ആശയം തോന്നിയാലും അത് ആദ്യം അച്ഛനോട് പറയും. അച്ഛനാണ് എന്റെ അടുത്ത സുഹൃത്ത്. ഞാന്‍ പറയുന്നത് കേട്ട് അച്ഛന്‍ നിര്‍ദ്ദേശങ്ങള്‍ തരും.''പാട്ട് ദുല്‍ഖര്‍ ഇക്ക പാടിയാല്‍ നന്നാകുമെന്ന് എനിക്ക് തോന്നി. അച്ഛനോട് ഞാന്‍ സംസാരിച്ചു. അച്ഛനാണ് ഇക്കയുടെ അടുത്ത് സംസാരിച്ചത്. പിന്നീട് അദ്ദേഹം വരികയും പാട്ട് പാടുകയും ചെയ്തു.