Latest News

'അദ്ദേഹം വലിയ സിനിമാ പ്രേമി ആയിരുന്നു; സീതാ ഔര്‍ ഗീതാ അദ്ദേഹം കണ്ടത് 25 തവണ'; വാജ്‌പേയിയെക്കുറിച്ചുള്ള ഹേമ മാലിനിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

Malayalilife
'അദ്ദേഹം വലിയ സിനിമാ പ്രേമി ആയിരുന്നു; സീതാ ഔര്‍ ഗീതാ അദ്ദേഹം കണ്ടത് 25 തവണ'; വാജ്‌പേയിയെക്കുറിച്ചുള്ള ഹേമ മാലിനിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ന്നലെ അന്തരിച്ച ഭാരതത്തിന്റെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി നല്ലൊരു സിനിമാ പ്രേമി കൂടിയാണ്. അദ്ദേഹത്തെക്കുറിച്ച് ബോളിവുഡ് നടി ഹേമാമാലിനി ഒരു അഭിമുഖത്തിന് നല്‍കിയ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.ബോളിവുഡിലെ സ്വപ്‌ന സുന്ദരി ഹേമ മാലിനിയുടെ കടുത്ത ആരാധകന്‍ കൂടിയായിരുന്നു വാജ്‌പേയ് എന്ന് സൂചിപ്പിക്കുന്നതാണ് അഭിമുഖം. അദ്ദേഹത്തെ കാണാന്‍ പോയ അനുഭവവും ഹേമ അഭിമുഖത്തില്‍ വിവരിക്കുന്നു

സഹപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ കാണാനായി നടി ഹേമാമാലിനിക്ക് അവസരമൊരുക്കിയത്. ആദ്യ കൂടിക്കാഴ്ചയില്‍ സിനിമാ പ്രേമം കാരണം അദ്ദേഹം നടിയോട് സംസാരിക്കാന്‍ വിമുഖത കാണിച്ചതായും താരം പറയുന്നു.രമേഷ് സിപ്പി സംവിധാനം ചെയ്ത ഹേമ മാലിനിയുടെ കരിയറിലെ തന്നെ സുപ്രധാന ചിത്രം സീത ഔര്‍ ഗീത 25 തവണയാണ് അദ്ദേഹം കണ്ടത്. തന്നെ ആദ്യമായി കണ്ടപ്പോള്‍ അദ്ദേഹം സംസാരിക്കാന്‍ മടിച്ചത് അദ്ദേഹത്തിന്റെ ആരാധന മൂലമാണെന്ന് മറ്റുള്ളവര്‍ പറഞ്ഞതായും അവര്‍ വ്യക്തമാക്കി.

രാഷ്ട്രീയത്തില്‍ സജീവമായപ്പോഴും പ്രധാനമന്ത്രി പദത്തിലിരുന്നപ്പോഴുമൊന്നും അദ്ദേഹം സിനിമയോടുള്ള ഇഷ്ടം കൈവിട്ടിരുന്നില്ല. കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ പ്രധാനമന്ത്രിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ താരങ്ങളും എത്തിയിരുന്നു. ബോളിവുഡിലെ എവര്‍ഗ്രീന്‍ താരറാണികളിലൊരാളായ ഹേമ മാലിനിയും അദ്ദേഹത്തെ അനുസ്മരിച്ചിരുന്നു. സിനിമയ്ക്ക് പിന്നാലെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച താരത്തിന് ശക്തമായ പിന്തുണയാണ് ലഭിച്ചത്. വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഹേമ മാലിനി പാര്‍ലമെന്റിലേക്ക് എത്തിയത്.കഴിഞ്ഞ വര്‍ഷം നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം പ്രധാനമന്ത്രിയുടെ സിനിമാപ്രമത്തെക്കുറിച്ച് സംസാരിച്ചത്. മധുര എംപി കൂടിയായ താരത്തിന്റെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. 


 

Read more topics: # adal bihari vajpayi,# hema malini
adal-bihari-vajpayi-hema-malini

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES