സംവിധായകന്‍ അഖില്‍ സത്യന്‍ ഒരുക്കിയ ഫഹദ് ഫാസില്‍ ചിത്രം പാച്ചുവും അത്ഭുതവിളക്കിലുംസാരിയുടുത്ത്, സ്‌നിക്കേഴ്‌സ് ധരിച്ച്, കയ്യിലൊരു പെപ്പര്‍ സ്‌പ്രേയും പിടിച്ചു യാത്ര ചെയ്യുന്ന കൂള്‍ ഉമ്മച്ചിയെ മലയാളി സിനിമാ പ്രേക്ഷകര്‍ മറക്കാനിടയില്ല.അങ്ങനെയൊരു ഉമ്മച്ചി മിക്കവരുടെയും ഹൃദയം കീഴടക്കിയായിരുന്നു വെള്ളിത്തിരയില്‍ നിറഞ്ഞാടിയത്. ഇപ്പോളിതാ ഗൗതം വാസുദേവ മേനോന്‍ മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്ന ത്രില്ലില്ലാണ് 71 കാരിയായ വിജി വെങ്കിടേഷ് എന്ന അഭിനയത്രി.
സ്വപ്നം പോലും കാണാത്ത സിനിമയുടെ മാസ്മരിക ലോകത്തേക്ക് എഴുപത്തിയൊന്നാം വയസ്സില്‍ അരങ്ങേറിയ അനുഭവത്തിനൊപ്പം മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ച ത്രില്ലിലുമാണ്.സല്‍മാന്‍ഖാന്‍ ഉള്‍പ്പെടെ ഹോളിവുഡ് താരങ്ങള്‍ സുഹൃത്തുക്കളാണെങ്കിലും സൂപ്പര്‍താരം മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോള്‍ വിജി വെങ്കിടേഷ് അല്പ്പം പരിഭ്രമച്ചു. ഡയലോഗ് വരെ മറന്നതോടെ തോളില്‍തട്ടി ധൈര്യം പകര്‍ന്നത് മമ്മൂട്ടിയാണെന്നും വിജി പങ്ക് വക്കുന്നു.
ക്യാന്‍സര്‍ സാന്ത്വനരംഗത്ത് ലോകമെങ്ങും പ്രവര്‍ത്തിക്കുന്ന മാക്സ് ഫൗണ്ടേഷന്റെ ഏഷ്യന്‍ മേധാവി കൂടിയാണ് വിജി എന്ന വിജയലക്ഷ്മി.ടി.ആര്‍. വിജയലക്ഷ്മി എന്നാണ് എന്റെ യഥാര്‍ഥ പേര്. തൃശൂര്‍ രാമകൃഷ്ണന്‍ വിജയലക്ഷ്മി. അമ്മയുടെ നാട് തിരുവനന്തപുരവും അച്ഛന്റേത് തൃശൂരുമാണ്. ഭര്‍ത്താവ് കൃഷ്ണസ്വാമി വെങ്കിടേഷ് തൃപ്പൂണിത്തുറക്കാരനാണ്. അച്ഛന് ഡല്‍ഹിയിലായിരുന്നു ജോലി.പഠിച്ചതും വളര്‍ന്നതും ഡല്‍ഹിയിലാണ്. പഠനം കഴിഞ്ഞ ഉടനെ വിവാഹം നടന്നു. രണ്ടു മക്കളായി. മുംബൈയില്‍ ഓയില്‍ റിഫൈനറിയിലായിരുന്നു ഭര്‍ത്താവിന് ജോലി.
പിന്നീട് വെനസ്വേലയിലേക്ക് പോയി. അവിടെ നല്ല നിലയില്‍ ജീവിക്കുന്നതിന് ഇടയില്‍ ബിസിനസില്‍ നഷ്ടം സംഭവിച്ചു. ഒരു സുപ്രഭാതത്തില്‍ കയ്യില്‍ ഒന്നുമില്ലാതെ അവിടെ നിന്നു പോരേണ്ടി വന്നു. പിന്നീട് കുറച്ചു കാലം യു.എസിലായിരുന്നു. അവിടെ പല തരത്തിലുള്ള ജോലികള്‍ ചെയ്യേണ്ടി വന്നു. തിരിച്ച് ഇന്ത്യയിലെത്തിയതിനു ശേഷമാണ് മാക്‌സ് ഫൗണ്ടേഷനില്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയി ജോലി കിട്ടിയത്. ഇപ്പോള്‍ അതിന്റെ ഏഷ്യ റീജിയന്‍ ഹെഡ് ആണ്. ഇംഗ്‌ളീഷ് ബിരുദംനേടിയാണ് ഭര്‍ത്താവിനൊപ്പം വിജി അമേരിക്കയിലെത്തുന്നത്.
37-ാം വയസില്‍ മുംബയില്‍ തിരിച്ചെത്തി അദ്ധ്യാപികയായി. യാത്രയ്ക്കിടയിലാണ് ക്യാന്‍സര്‍ രോഗികളുടെ ദുരിതങ്ങള്‍ അറിയുന്നത്. ചികിത്സാസഹായം സമാഹരിച്ചും പ്രതിരോധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചും പ്രവര്‍ത്തനം തുടങ്ങി. പിന്നീട് ടാറ്റാ ഹോസ്പിറ്റലില്‍ ചേര്‍ന്നു. ഉന്നതപദവികള്‍ വഹിച്ചശേഷം 23 വര്‍ഷം മുമ്പ് മാക്സ് ഫൗണ്ടേഷനില്‍ ചേര്‍ന്നു. സല്‍മാന്‍ഖാന്‍ ഉള്‍പ്പെടെ സഹകരിക്കുന്ന മാക്സിന്റെ ചുക്കാന്‍ പിടിക്കുന്നതിനിടെയാണ് അഭിനയവും.