Latest News

ഞാനും വീട്ടിലാണ്, നമ്മുടെ രാജ്യത്തിന് വേണ്ടി, കുടുംബത്തിന് വേണ്ടിയെന്ന് കുറിച്ച് ദുല്‍ഖര്‍; പൃഥിരാജിനെ മിസ് ചെയ്യുന്നുവെന്ന് കുറിച്ച് വീട്ടിലെ സന്തോഷ നിമിഷങ്ങളുടെ ചിത്രം പങ്ക് വച്ച് ഇന്ദ്രജിത്തും പൂര്‍ണിമയും സുപ്രിയയും; ബാല്‍ക്കണിയില്‍ നിന്ന് കൈയ്യടിച്ച് നന്ദി അറിയിച്ച് നയന്‍താര; മണി കിലുക്കിയും കൈകൊട്ടിയും ഐശ്വര്യയും അമിതാബും അഭിഷേകും

Malayalilife
ഞാനും വീട്ടിലാണ്, നമ്മുടെ രാജ്യത്തിന് വേണ്ടി, കുടുംബത്തിന് വേണ്ടിയെന്ന് കുറിച്ച് ദുല്‍ഖര്‍; പൃഥിരാജിനെ മിസ് ചെയ്യുന്നുവെന്ന് കുറിച്ച് വീട്ടിലെ സന്തോഷ നിമിഷങ്ങളുടെ ചിത്രം പങ്ക് വച്ച് ഇന്ദ്രജിത്തും പൂര്‍ണിമയും സുപ്രിയയും; ബാല്‍ക്കണിയില്‍ നിന്ന് കൈയ്യടിച്ച് നന്ദി അറിയിച്ച് നയന്‍താര; മണി കിലുക്കിയും കൈകൊട്ടിയും ഐശ്വര്യയും അമിതാബും അഭിഷേകും

കൊറോണ വൈറസ് വ്യാപനത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നീങ്ങുകയാണ്. മനസുകൊണ്ട് അടുത്തും ശരീരം കൊണ്ട് അകന്നും ഇരിക്കാനാണ് സര്‍ക്കാരുകളെല്ലാം നിര്‍ദേശിക്കുന്നത്. ഈ അവസരത്തില്‍ കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ അണി ചേരുകയാണ്  പ്രിയ താരങ്ങളും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് പിന്തുണയര്‍പ്പിച്ച് മലയാളത്തിന്റ  പ്രിയ നടന്‍ ദുല്‍ഖര്‍ സല്‍മാനും രംഗത്തെത്തി. ''എന്റെ രാജ്യത്തിനും കുടുംബത്തിനും വേണ്ടി ഞാന്‍ വീട്ടിലിരിക്കുകയാണ്'' എന്ന പ്ലക്കാര്‍ഡുമായാണ് താരം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വൈകീട്ട് 5 മണിക്ക് ആരോഗ്യ സേനക്കായി കൈയ്യടിക്കാം എന്നും താരം പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ്:

ഞാന്‍ വീട്ടിലിരിക്കുകയാണ്. നിങ്ങളും അങ്ങനെ തന്നെയെന്ന് വിശ്വസിക്കുന്നു. കൊറോണ വൈറസ് പടരുന്നത് തടയുന്നതിനും പ്രതിരോധിക്കാനുമായി ലോകത്തെമ്പാടുമുള്ളവരെ ഒന്നിപ്പിക്കുന്ന രീതിയിലുള്ള മികച്ചൊരു ഉദ്ദ്യമമായിട്ടാണ് ഞാന്‍ ജനതാ കര്‍ഫ്യുവിനെ കാണുന്നത്.കരസേന, നാവികസേന, വ്യോമസേന തുടങ്ങിയവരില്‍ നിന്നും ഒട്ടും പിന്നില്ലല്ല നമ്മുടെ ആരോഗ്യ സേന. ഇന്ന് വൈകീട്ട് 5 മണിക്ക് നമ്മള്‍ക്കെല്ലാവര്‍ക്കും നമ്മുടെ ആരോഗ്യസേനയ്ക്കായി കൈയടിക്കാം.

നേരത്തെ മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടയുള്ള താരങ്ങളും ജനതാ കര്‍ഫ്യൂ പിന്തുണയുമായി എത്തിയിരുന്നു. താന്‍ ചെന്നൈയിലെ വീട്ടിലാണെന്നും ഇന്ന് പുറത്തിറങ്ങില്ലെന്നുമാണ് മോഹന്‍ലാല്‍ ജനതാ കര്‍ഫ്യൂവിന് പിന്തുണയറിയിച്ച് പറഞ്ഞത്.

വീട്ടില്‍ സന്തോഷത്തോടെ ഇരിക്കാനാണ് പൂര്‍ണിമയും ഇന്ദ്രജിത്തും സുപ്രിയയും പറയുന്നത്. മൂന്നു പേരും ഒന്നിച്ചുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. പൃഥ്വിരാജിനെ മിസ് ചെയ്യുന്നുവെന്നും എഴുതിയിട്ടുണ്ട്

ബോളിവുഡ് താരങ്ങളായ പലരും ഈ ഉദ്യമത്തില്‍ പങ്കാളികളായി. അമിതാഭ് ബച്ചനും കുടുംബവും മണി കിലുക്കിയും കൈകള്‍ കൊട്ടിയുമാണ് ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ചത്. മറ്റു ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണ്‍, ജാന്‍വി കപൂര്‍, സോനം കപൂര്‍, സുസ്മിത സെന്‍ തുടങ്ങി നിരവധി താരങ്ങളും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചു.

 

മോദിയുടെ ആഹ്വാനം ഏറ്റെടുത്തും രംഗത്തെത്തിയിരിക്കുകയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും. ബാല്‍ക്കണയില്‍ നിന്ന് കൈകൊട്ടുന്ന ചിത്രം താരം തന്നെയാണ് പങ്കുവച്ചത്. നമ്മു െനല്ല ആരോഗ്യത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിസ്വാര്‍ത്ഥമായി കൊവിഡിനെതിരെ പൊരുതുന്ന എല്ലാവര്‍ക്കും എന്റെ സല്യൂട്ട് എന്നായിരുന്നു നയന്‍താര ചിത്രത്തിനൊപ്പം കുറിച്ചത്.

actress support janata curfew

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES