1980കളിലെ നായികമാരെ കുറിച്ച് ചോദിച്ചാല്‍ ആദ്യം പറയുന്ന പേരുകളിലൊന്ന് ശാന്തികൃഷ്ണയുടേതായിരിക്കും അക്കാലയളവില്‍ സിനിമാ ലോകത്ത് തിളങ്ങി നിന്ന താരമാണ് ശാന്തികൃഷ്ണ .1963 ജനുവരി 2ന് മുംബൈയില്‍ ആണ് പാലക്കാടന്‍ തമിഴ് ബ്രാഹ്‌മണ ദമ്പതികളുടെ മകളായി ശാന്തി കൃഷ്ണ ജനിച്ചത് . ആര്‍ കൃഷ്ണകുമാര്‍, ശാരദ എന്നിവരാണ് മാതാപിതാക്കള്‍. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ സുരേഷ് കൃഷ്ണ ശാന്തിയുടെ സഹോദരനാണ്.ചെറുപ്പം മുതലേ നൃത്തം പഠിച്ചിരുന്ന ശാന്തി 1976 ല്‍ 'ഹോമകുണ്ഡം' എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തെക്ക് എത്തിയത് .
ചലച്ചിത്രജീവിതത്തിന്റെ തുടക്കത്തില്‍ ശ്രീനാഥ് നടി ശാന്തികൃഷ്ണയൊന്നിച്ച് ചില ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും 1984സെപ്തംബറില്‍ വിവാഹം കഴിക്കുകയും ചെയ്തു. സിനിമയില്‍ തിളങ്ങി നിന്ന സമയത്തായിരുന്നു നടന്‍ ശ്രീനാഥുമായുള്ള ശാന്തിയുടെ പ്രണയ വിവാഹം നടന്നത്. അന്ന് വെറും പത്തൊമ്പ് വയസായിരുന്നു ശാന്തിക്ക്. 12വര്‍ഷത്തോളം ആ ദാമ്പത്യം നീണ്ടു നിന്നു.പിന്നീട് വിവാഹജീവിതത്തില്‍ അപസ്വരങ്ങളുണ്ടായതിനെത്തുടര്‍ന്ന് 1995 സെപ്തംബറില്‍ ഇവര്‍ വേര്‍പിരിയുകയും ചെയ്തു. ശാന്തി ആ വിവാഹമോചനത്തിന് ശേഷം രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞ് രാജീവ് ഗാന്ധി ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ സെക്രട്ടറി സദാശിവന്‍ ബജോരെയുമായുള്ള ശാന്തി കൃഷ്ണയുടെ രണ്ടാം വിവാഹം നടന്നു. എന്നാല്‍ സദാശിവന്‍ ബജോരെയുമായുള്ള ശാന്തി കൃഷ്ണയുടെ ജീവിതം അധികം നീണ്ടു പോയില്ല. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2016ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. എന്നാല്‍ ഈ ബന്ധത്തില്‍ ഇരുവര്‍ക്കും രണ്ടു മക്കളുണ്ട്. നിവിന്‍പോളി നായകനായി 2017ല്‍ പ്രദര്‍ശനത്തിനെത്തിയ ഞണ്ടുകളുടെ നാട്ടിലൂടെ ശാന്തികൃഷ്ണ വീണ്ടും സിനിമയില്‍ സജീവമായി വര്‍ഷങ്ങള്‍
അടിമുടി മാറിയ ഒരു ന്യൂജെന്‍ അമ്മയെ ആയിരുന്നുതാരത്തിന്റെ രണ്ടാം വരവില്‍ പ്രേക്ഷകര്‍ കണ്ടത്. ഒരു കാലത്ത് പ്രായവ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകര്‍ നടിയെ നെഞ്ചിലേറ്റിയിരുന്നു. എന്നാല്‍ ശാന്തിയുടെ മക്കള്‍ക്ക് അറിയില്ലായിരുന്നു അമ്മ ഇത്രയും വലിയ നടി ആയിരുന്നു എന്നത്. ഇപ്പോഴിത ആ രസകരമായ സംഭവം തുറന്ന് പറയുകയാണ് താരം. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. വിവാഹ ശേഷം സിനിയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു ശാന്തി കൃഷ്ണ. പിന്നീട് കുഞ്ഞുങ്ങള്‍ ജനിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും മടങ്ങി എത്തിയത്. അവര്‍ എന്റെ പഴയ സിനിമകള്‍ ഒന്നും കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ താന്‍ ഒരു നടിയാണെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. പുറത്ത് പോകുമ്പോള്‍ ആളുകള്‍ വന്ന് ഫോട്ടോ എടുക്കുമായിരുന്നു.
അപ്പോള്‍ മക്കള്‍ ഇതിനെ കുറിച്ച് ചോദിച്ചിരുന്നു. അപ്പോഴാണ് താന്‍ സിനിമയില്‍ അഭിനയിച്ചിട്ടുള്ളതിനെ കുറിച്ച് അവര്‍ അറിഞ്ഞത്.. മക്കള്‍ തന്റെ നല്ലൊരു വിമര്‍ശകര്‍ കൂടിയാണെന്നും ശാന്തി കൃഷ്ണ പറഞ്ഞു. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയാണ് അവര്‍ മുഴുവനായി കണ്ട എന്റെ ചിത്രം. തിയേറ്ററില്‍ പോയി ഞങ്ങള്‍ ഒരുമിച്ചായിരുന്നു സിനിമ കണ്ടത്. അവര്‍ക്ക് അത് നന്നായി ഇഷ്ടപ്പെടുകയും ചെയ്തു. നന്നായിട്ടുണ്ടെന്ന് അഭിപ്രായവും പറഞ്ഞു. പേരായ്മകളെ കുറിച്ചും ഇവര്‍ പറയാറുണ്ട്. തന്റെ നല്ലൊരു വിമര്‍ശകര്‍ കൂടിയാണ് മക്കള്‍ -ശാന്തി അഭിമുഖത്തില്‍ പറഞ്ഞു. പണ്ടത്തെ തന്റെ ചിത്രങ്ങള്‍ ടിവിയില്‍ വരുമ്പോള്‍ ഇതാണ് അമ്മ എന്ന് പറഞ്ഞു കൊടുക്കേണ്ടി വന്നിട്ടുണ്ടെന്നും നടി അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ മാത്രമല്ല യഥാര്‍ഥ ജീവിതത്തിലും താനൊരു ന്യൂജെന്‍ അമ്മയാണെന്ന് ശാന്തി കൃഷ്ണ പറഞ്ഞു. കാരണം എന്റെ മക്കള്‍ പുതിയ കാലത്ത് ജീവിക്കുന്നവരാണ്. അവരോടൊപ്പം പിടിച്ച് നില്‍ക്കണമെങ്കില്‍ ഒരു ന്യൂജെന്‍ അമ്മയായെ പറ്റുകയുളളൂവെന്നും താരം പറയുന്നു.