ഇന്ന് സമൂഹമാധ്യമങ്ങളില്‍ അറിയപ്പെടുന്ന താരമാണ് അന്തരിച്ച കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. റീല്‍ വീഡിയോകളിലൂടെയും മോഡലിങ്ങിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയുമെല്ലാം സജീവമാണ് രേണു ഇപ്പോള്‍. ഓരോ ദിവസം രേണുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.ഒപ്പം രേണുവിന് വിമര്‍ശനവും ഉയരുകയാണ്.
ഇതിനിടെ സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് തക്ക മറുപടി നല്‍കിയിരിക്കുകയാണ് നടിയും മിമിക്രി താരം സുധിയുടെ ഭാര്യയുമായ രേണു സുധി. തന്റെ അഭിനയത്തെ മക്കള്‍ക്ക് നാണക്കേടാണ് എന്ന് വിമര്‍ശിക്കുന്നവര്‍ക്കായി, മക്കളോടൊപ്പം എടുത്ത സെല്‍ഫി ചിത്രവും ശക്തമായ മറുപടിയും രേണു ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു.
ഞാന്‍ അഭിനയിക്കുന്നത് എന്റെ മക്കള്‍ക്ക് നാണക്കേടാണോ? എങ്കില്‍ ഇതാ, എന്റെ രണ്ടു മക്കളുമായ് മുന്നോട്ടു പോകുന്നു. അവരാണ് എന്റെ ഏറ്റവും വലിയ പിന്തുണ. ഇന്നലെ രാത്രി എടുത്ത സെല്‍ഫിയാണ് ഇത്,' എന്നാണ് രേണു തന്റെ കുറിപ്പില്‍ വ്യക്തമാക്കിയത്. മൂത്തമകന്‍ കിച്ചുവിനോടാണ് ചെറിയ മകന്‍ ഋതുവിനേക്കാള്‍ അധികം സ്നേഹം ഉള്ളതെന്നും, കാരണം കിച്ചുവാണ് ആദ്യമായി തങ്ങളെ 'അമ്മ' എന്ന് വിളിച്ചതെന്നും രേണു പറഞ്ഞുപോയി. 'നീങ്ങളൊക്കെ എന്തു നെഗറ്റീവ് പറഞ്ഞാലും എനിക്ക് പ്രശ്നമില്ല,' എന്നും രേണു കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം സെറ്റും മുണ്ടുമുടുത്ത്, കഴുത്തില്‍ തുളസി മാല അണിഞ്ഞ് ഒരു ചെറുപ്പക്കാരനൊപ്പം ക്ഷേത്ര നടയില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്ന രേണുവിന്റെ വീഡിയോയാണ് വൈറലാകുന്നത്. പിന്നാലെ രേണു വീണ്ടും വിവാഹിതയായോ എന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നിരുന്നു.
എന്നാല്‍ പുതിയ മ്യൂസിക്കല്‍ ആല്‍ബത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടിയാണ് രേണു വിവാഹവേഷത്തില്‍ അമ്പലത്തിലെത്തിയത്. പതിവു പോലെ പുതിയ വീഡിയോയ്ക്കു താഴെയും രേണുവിനെതിരെയുള്ള വിമര്‍ശനങ്ങള്‍ നിറയുകയാണ്. രേണുവിനോടും ഒപ്പമുള്ള നായകനോടും ഹണിമൂണ്‍ എവിടെയാണെന്ന് ഒരാള്‍ ചോദിക്കുന്നത് വീഡിയോയില്‍ കാണാം.