Latest News

കോട്ടയ്ക്കലിലെ മാധവന്‍ നായരുടെ ഇളയ മകള്‍; ചിന്താവിഷ്ഠയായ ശ്യാമളയായി കത്തിജ്വലിച്ച് നില്‍ക്കവേ പ്രണയ വിവാഹം; നടി സംഗീത വീണ്ടും മടങ്ങി വരവിന്

Malayalilife
 കോട്ടയ്ക്കലിലെ മാധവന്‍ നായരുടെ ഇളയ മകള്‍; ചിന്താവിഷ്ഠയായ ശ്യാമളയായി കത്തിജ്വലിച്ച് നില്‍ക്കവേ പ്രണയ വിവാഹം; നടി സംഗീത വീണ്ടും മടങ്ങി വരവിന്

ണ്ടു പെണ്‍ മക്കളുടെ അമ്മയായി.. കുടുംബം നോക്കാത്ത ഭര്‍ത്താവ് കാരണം ജീവിതം കഷ്ടപ്പാടിലായി തീര്‍ന്ന ഒരു ഭാര്യയായി ഒരു പത്തൊമ്പതു വയസുകാരിയ്ക്ക് എത്രത്തോളം അഭിനയിക്കുവാന്‍ കഴിയും? ആ വികാരങ്ങള്‍ എത്രത്തോളം ഉള്‍ക്കൊള്ളാന്‍ കഴിയും? ആ ചോദ്യങ്ങള്‍ക്കു മനോഹരമായ ഉത്തരം നല്‍കിയ ചിത്രമായിരുന്നു ചിന്താവിഷ്ടയായ ശ്യാമള. തനിക്കു കിട്ടിയ കഥാപാത്രങ്ങളും ചിത്രങ്ങളുമെല്ലാം അതിമനോഹരമാക്കി മാറ്റിയ നടിയാണ് സംഗീത മാധവന്‍ നായര്‍ എന്ന പെണ്‍കുട്ടി. 

ജനിച്ച് ഒരു വയസു പോലും തികയും മുന്നേയാണ് സംഗീത സിനിമയില്‍ ബാലതാരമായി അഭിനയിച്ചത്. സ്നേഹിക്കാന്‍ ഒരു പെണ്ണ് എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം. പിന്നീടങ്ങോട്ട് സിനിമ സമ്മാനിച്ചത് പ്രശസ്തിയും പണവും ദാമ്പത്യ ജീവിതവും അങ്ങനെ എല്ലാമായിരുന്നു.

1978ലായിരുന്നു സംഗീത ജനിച്ചത്. മലപ്പുറം കോട്ടയ്ക്കലിലെ മാധവന്‍ നായരുടെയും പാലക്കാട് കുഴല്‍മന്ദംകാരിയായ പത്മയുടേയും നാലു മക്കളില്‍ ഏറ്റവും ഇളയ മകളായിട്ടായിരുന്നു സംഗീതയുടെ ജനനം. മലയാളി ദമ്പതികളുടെ മകളാണെങ്കിലും ചെന്നൈയിലായിരുന്നു കുടുംബം സെറ്റില്‍ ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ സംഗീത വളര്‍ന്നതും ചെന്നൈയില്‍. രണ്ടു ചേച്ചിമാരുടേയും ഒരു ചേട്ടന്റെയും കുഞ്ഞനുജത്തിയായിട്ടായിരുന്നു സംഗീത ജീവിച്ചത്. അങ്ങനെയിരിക്കെയാണ് ആദ്യ സിനിമാ അവസരം ലഭിച്ചത്. സംഗീതയ്ക്കൊപ്പം പുണ്യവതി എന്ന ചിത്രത്തില്‍ ചേട്ടനും നിതീഷും അഭിനയിച്ചിരുന്നു. പക്ഷെ അത് റിലീസ് ചെയ്തില്ല.

തുടര്‍ന്ന് അഞ്ചാം വയസിലാണ് മഞ്ഞ് എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്ന് വാര്‍ത്ത, എന്നെന്നും കണ്ണേട്ടന്റെ തുടങ്ങി മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചു. 17-ാം വയസിലാണ് നായികയായി എത്തിത്തുടങ്ങിയത്. അനിയന്‍ ബാവ ചേട്ടന്‍ ബാവയിലായിരുന്നു തുടക്കം. തൊട്ടടുത്ത വര്‍ഷം പൂവേ ഉനക്കാഗെ എന്ന വിജയ് ചിത്രത്തിലും നായികയായി. ആ ചിത്രത്തിലെ ക്യാമറാമാനായിരുന്നു ശരവണന്‍. ആ പരിചയം പ്രണയമായി വളരവേയാണ് ചിന്താവിഷ്ടമായ ശ്യാമള മുതല്‍ മന്ത്രികുമാരനും പല്ലാവൂര്‍ ദേവനാരായണനും വാഴുന്നോരും ക്രൈം ഫയലും എല്ലാം സംഗീതയിലെ നടിയെ വരച്ചിട്ട ചിത്രങ്ങളായി മാറിയതും. തമിഴിലും തെലുങ്കിലും കന്നഡയിലും എല്ലാം ഇതേസമയം തിളങ്ങുകയും ചെയ്തിരുന്നു.

അങ്ങനെ നില്‍ക്കവേയായിരുന്നു 2000ത്തില്‍ ഇരുവരും വിവാഹിതരാകുന്നത്. അതിനു ശേഷം അഭിനയ ജീവിതത്തിനും സുല്ലിട്ടു. തനി വീട്ടമ്മയായി ശരവണന്റെ ഭാര്യയായി ജീവിതം ആരംഭിച്ചു. രണ്ടാം വര്‍ഷം 2002ലാണ് മകള്‍ സായി തേജസ്വതി ജനിച്ചത്. കഠിന സായ് ഭക്തയായിരുന്നു സംഗീത. അതുകൊണ്ടു തന്നെ മകള്‍ ജനിച്ചാല്‍ ആ പേര് ചേര്‍ക്കാം എന്ന് പ്രാര്‍ത്ഥിച്ചിരുന്നു. രാജാവിന്റെ മകള്‍ എന്നര്‍ത്ഥം വരുന്ന തേജസ്വതി എന്ന പേരിട്ടത് ശരവണനും ആയിരുന്നു. പിന്നീട് മകള്‍ക്കു വേണ്ടി മാറ്റിവച്ച ജീവിതമായിരുന്നു സംഗീതയുടേത്. സ്‌കൂള്‍ സമയത്ത് ജിംനാസ്റ്റിക് ആയിരുന്നു മകളുടെ ഇഷ്ടം. എന്നാല്‍ കാലിനു പറ്റിയ പരിക്ക് ആ മേഖലയ്ക്ക് തടസമായി. പിന്നീട് മകളെ ഡോക്ടറാക്കാന്‍ ആയിരുന്നു സംഗീതയുടേയും ശരവണന്റേയും വീട്ടുകാര്‍ക്ക് ഇഷ്ടം. എന്നാല്‍ പൈലറ്റാകണമെന്നായിരുന്നു മകളുടെ സ്വപ്നം,.

ഒടുവില്‍ തേജസ്വതി ആ സ്വപ്നം നേടിയെടുക്കുക തന്നെ ചെയ്തു. വിമാനം പറത്താനുള്ള ലൈസന്‍സ് നേടിയെടുത്ത തേജസ്വതി ഇപ്പോള്‍ ഒരു കൊമേഴ്സ്യല്‍ പൈലറ്റാണ്. മകള്‍ അവളുടെ സ്വപ്നങ്ങളിലേക്ക് യാത്ര തുടങ്ങിയപ്പോഴാണ് സംഗീതയുടെ പിതാവിന്റെ വേര്‍പാട് സംഭവിച്ചത്. 2010ലെ അപ്രതീക്ഷിത മരണം ഡിപ്രഷനിലേക്ക് തള്ളിവിട്ടപ്പോഴാണ് ഭര്‍ത്താവ് ശരവണന്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചു വരൂ എന്ന അഭ്യര്‍ത്ഥിച്ചതും കുടുംബത്തിന്റെ പിന്തുണയോടെ സിനിമാ ജീവിതത്തിലേക്ക് തിരിച്ചെത്തിയതും.

Read more topics: # സംഗീത
actress sangeetha come back

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES