സിനിമയില്‍ നിന്ന് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി പ്രിയങ്ക. എന്നാല്‍ അത് ആരെന്ന് പറയാനുള്ള മാനസികാവസ്ഥയില്‍ അല്ല താന്‍ എന്ന് നടി പറഞ്ഞു. ഇപ്പോള്‍ ആരോപണം വന്ന ഏതെങ്കിലും ഒരു വ്യക്തി മോശമായി പെരുമാറിയിട്ടുണ്ടോ എന്ന ചോദ്യത്തോടാണ് പ്രിയങ്ക പ്രതികരിച്ചത്. അവര്‍ക്കെതിരെ ആരോപണങ്ങള്‍ വരികയാണെങ്കില്‍ പറയാം, അവരുടെ കുടുംബത്തെ ഞാന്‍ ബഹുമാനിക്കുന്നുണ്ട് എന്നാണ് പ്രിയങ്ക പറയുന്നത്.
പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക സംസാരിച്ചത്. ''ഞാന്‍ പറയില്ല. അങ്ങനെ ഇല്ല. ഞാന്‍ ബോംബ് പൊട്ടിക്കും പക്ഷെ ഇപ്പോഴല്ല. ഞാന്‍ സത്യം പറയാം, എനിക്ക് ഇത് പറയാന്‍ ആരെയും പേടിയില്ല. ആപത്ത് സമയത്ത് ഒരാളും എന്നെ സഹായിക്കാന്‍ ഉണ്ടായിട്ടില്ല. അപ്പോള്‍ എനിക്ക് പറയണമെങ്കില്‍ പറയാം. ഞാന്‍ ആരുടെയും ചിലവില്‍ അല്ല ജീവിക്കുന്നത്
''പറയാത്തത് അവര്‍ക്കൊരു ഫാമിലി ഉള്ളതു കൊണ്ട് മാത്രമാണ്. ഒരാള്‍ നമ്മളെ ഡിസ്റ്റേര്‍ബ് ചെയ്യാന്‍ വന്നാല്‍ അവരെ നേരിടാനുള്ള കരുത്ത് എനിക്കുണ്ട്. ഞാന്‍ അത് കൈകാര്യം ചെയ്തിട്ടുണ്ട്. അത് ആര് എന്നുള്ളത് ഞാന്‍ ഇപ്പോ പറയില്ല. എന്തിനാ വെറുതെ ഇപ്പോള്‍ പറഞ്ഞിട്ട് പാവങ്ങളായ അവരെയൊക്കെ, ഈ പറയുന്ന വ്യക്തി അല്ല, അവരുടെ ഫാമിലിയുമുണ്ട്.''
'അവരെ ഞാന്‍ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നുണ്ട്. പുള്ളിക്കെതിരെ ആരോപണം വരുമ്പോള്‍ ഞാന്‍ പറയാം. അങ്ങനെ വന്ന് ഒന്ന് തെളിയട്ടെ, അപ്പോള്‍ പറയാം. പറയണ്ട കാര്യങ്ങള്‍ പറയും. പക്ഷെ ഇപ്പോള്‍ എന്റെ മാനസികാവസ്ഥ അങ്ങനെയല്ല'' എന്നാണ് പ്രിയങ്ക പറയുന്നത്.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് ശേഷം സിനിമയിലുള്ള എല്ലാവരും ഈ വഴി വന്നവരാണോ എന്ന ചിന്ത ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്, അതിനെതിരെ ആര്‍ട്ടിസ്റ്റുകള്‍ പ്രതികരണമായിരുന്നു എന്നും പ്രിയങ്ക പറയുന്നുണ്ട്. ''ജനങ്ങള്‍ മുഴുവന്‍ അങ്ങനെയാണ് ചിന്തിക്കുന്നത്. ആര്‍ട്ടിസ്റ്റുകള്‍ എല്ലാവരും വലിയൊരു പത്രസമ്മേളനം വിളിക്കണം. കല്ലെറിയാത്തവര്‍ ഉണ്ടെങ്കില്‍ ധൈര്യമായിട്ട് വരട്ടെ.
ഞാന്‍ ഇരുന്ന് പറയാം.'' ''എനിക്ക് ഒരു കല്ലേറും കിട്ടിയിട്ടില്ല. അതുകൊണ്ട് ഞാന്‍ ധൈര്യമായിട്ട് ഇരിക്കാം. എറിഞ്ഞ ഒരാള്‍ ഉണ്ടെങ്കില്‍ പറയട്ടെ. എനിക്കൊരു പ്രശ്‌നവുമില്ല ആ കാര്യത്തില്‍. അങ്ങനെ കുറച്ചു പേര് ബോള്‍ഡ് ആയിട്ട് ജനങ്ങളോട് പറയണമായിരുന്നു. അത് പറയാത്തത് തെറ്റ് ആണ്. സ്ത്രീകള്‍ മുന്നോട്ട് വരണം. കാരണം നമ്മള്‍ വെറുതെ ഏറ് കൊള്ളുകയാണ്'' എന്നാണ് പ്രിയങ്ക പറയുന്നത്.
അതേസമയം, നടി കാവേരിയും താനും തമ്മിലുള്ള കേസിന് പിന്നില്‍ ക്രൈം നന്ദകുമാറെന്നും പ്രിയങ്ക പറയുന്നുണ്ട്. കാവേരിയുടെ അമ്മ പ്രിയങ്കയ്ക്കെതിരെ നല്‍കിയ കേസില്‍ നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷം 2021 ല്‍ കോടതി പ്രിയങ്കയെ കുറ്റവിമുക്തയാക്കിയിരുന്നു. ''ക്രൈം നന്ദകുമാറിന്റെ ക്രൂക്കഡ് മൈന്റാണ് എല്ലാത്തിനും കാരണം. കാവേരിയോടും അമ്മയോടും എനിക്കിപ്പോഴും സ്നേഹമേയുള്ളൂ. കേസിന്റെ സമയത്ത് അമ്മയെ ഒന്ന് രണ്ട് തവണ കണ്ടിരുന്നു. കാവേരിയെ പിന്നെ കണ്ടിട്ടില്ല. എന്റെ മകള്‍ക്ക് ഒരു ബുദ്ധിമുട്ട് വരണ്ട, എന്താണെന്ന് അന്വേഷിക്കാം എന്നേ അവര്‍ കരുതിയിട്ടുണ്ടാകൂ. പക്ഷെ ഇത് വിറ്റ് കാശാക്കാം എന്ന് അയാള്‍ കരുതി. കിട്ടിയ ആയുധം കാശ് ഉണ്ടാക്കാന്‍ ഉപയോഗിച്ചു. അത് പലരും വിശ്വസിച്ചു.'' എന്നാണ് പ്രിയങ്ക പറയുന്നത്.
എന്റെ സഹോദരന്‍ മരിച്ചുവെന്ന് അയാള്‍ പറഞ്ഞു. കണ്ടവര്‍ കരുതിയത് ഈ കേസ് വന്നതിന് ശേഷമാണ് സഹോദരന്‍ മരിച്ചതെന്ന്. പക്ഷെ എന്റെ സോഹദരന്‍ മരിക്കുന്നത് പതിമൂന്ന് വയസിലാണ്. ഞാന്‍ ഫീല്‍ഡില്‍ വരുന്നതിനും ഒരുപാട് മുമ്പാണതെന്നും പ്രിയങ്ക പറയുന്നുണ്ട്. അതും വിറ്റ് കാശാക്കി. ഇനി അതൊക്കെ അനുവദിച്ചു കൊടുക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. സൈബറില്‍ പരാതി കൊടുത്തിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.
ഒരു മാസികയില്‍ കാവേരിയെ പറ്റി അപകീര്‍ത്തികരമായ വാര്‍ത്ത വരുമെന്നും, അത് തടയാന്‍ അഞ്ച് ലക്ഷം നല്‍കണമെന്നും പ്രിയങ്ക പറഞ്ഞെന്നായിരുന്നു കാവേരിയുടെ പരാതി. 2004 ഫെബ്രുവരി പത്തിനാണ് തിരുവല്ല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതു. പ്രിയങ്കയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പക്ഷെ തന്റെ ഫോണിലേക്ക് ഒരു അജ്ഞാത സന്ദേശം വന്നത് വിളിച്ച് പറയുക മാത്രമായിരുന്നു എന്നായിരുന്നു പ്രിയങ്കയുടെ വാദം. തന്നെ കേസില്‍ പെടുത്തിയതാണെന്നും പ്രിയങ്ക പറഞ്ഞിരുന്നു. കേസില്‍ കോടതി പിന്നീട് പ്രിയങ്കയെ കുറ്റവിമുക്തയാക്കുകായിരുന്നു.