Latest News

കുടുംബത്തിനുവേണ്ടിയാണ് സിനിമയിലെത്തിയത്; പഠിക്കാനായി ന്യൂയോര്‍ക്കില്‍ പോയതാണെങ്കിലും പിന്നെ അവിടെ സെറ്റിലായി; മലയാളത്തിലെ ഒരു നടന്‍ പ്രപ്രോസ് ചെയ്തിരുന്നു;ഡിസ്‌ക്ക് തെറ്റി രണ്ട് മാസം നടക്കാന്‍ വയ്യാതെ ഇരുന്ന സമയത്ത് വാര്‍ത്ത വന്നത് തളര്‍ച്ചയിലെന്ന്; നടി മന്യക്ക് പറയാനുള്ളത്

Malayalilife
 കുടുംബത്തിനുവേണ്ടിയാണ് സിനിമയിലെത്തിയത്; പഠിക്കാനായി ന്യൂയോര്‍ക്കില്‍ പോയതാണെങ്കിലും പിന്നെ അവിടെ സെറ്റിലായി; മലയാളത്തിലെ ഒരു നടന്‍ പ്രപ്രോസ് ചെയ്തിരുന്നു;ഡിസ്‌ക്ക് തെറ്റി രണ്ട് മാസം നടക്കാന്‍ വയ്യാതെ ഇരുന്ന സമയത്ത് വാര്‍ത്ത വന്നത് തളര്‍ച്ചയിലെന്ന്; നടി മന്യക്ക് പറയാനുള്ളത്

മലയാളം ഉള്‍പ്പെടേയുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് മന്യ. 1989 ല്‍ പുറത്തിറങ്ങിയ സ്വന്തം എന്ന് കരുതി എന്ന മലയാള ചിത്രത്തില്‍ ബാലതാരമായിട്ടാണ് മന്യ അഭിനയ ലോകത്തേക്ക് കാലെടുത്ത് വെക്കുന്നത്. സീതാരാമരാജു എന്ന തെലുങ്ക് ചിത്രത്തിലൂടെ താരം 1997 ല്‍ നായികയായും അരങ്ങേറി.പിന്നീട് ജോക്കര്‍', 'കുഞ്ഞിക്കൂനന്‍', 'വണ്‍മാന്‍ ഷോ', 'വക്കാലത്ത് നാരായണന്‍കുട്ടി' അടക്കം നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയായി മാറി. 2000 ത്തില്‍ പുറത്തിറങ്ങിയ ലോഹിതദാസ് - ദിലീപ് ചിത്രം ജോക്കറിലൂടെയാണ് മന്യ മലയാളത്തില്‍ നായികയായി അരങ്ങേറുന്നത്.
2010 ല്‍ പുറത്തിറങ്ങിയ പതിമൂന്നില്‍ വ്യാഴമാണ് മന്യയൂടേതായി പുറത്തിറങ്ങി അവസാന ചിത്രം.

വിവാഹത്തിന് ശേഷം അഭിനയ ജീവിതം പൂര്‍ണ്ണമായി ഉപേക്ഷിച്ച താരം ബെംഗളൂരുവിലാണ് കുടുംബ സമേതം കഴിയുന്നത്.ഭര്‍ത്താവിനൊപ്പം വിദേശത്ത് സെറ്റില്‍ഡായ താരം കഴിഞ്ഞ കുറച്ച്‌നാളുകളായി ബാംഗ്ലൂരാണ്. അമ്മയ്ക്ക് വേണ്ടിയാണ് കുറച്ച് ദിവസം ഇന്ത്യയില്‍ താമസിക്കാന്‍ കുടുംബസമേതം മന്യ എത്തിയത്.

രണ്ടാഴ്ചയെ നാട്ടലുണ്ടാകു. ഇതൊരു ഷോര്‍ട്ട് ട്രിപ്പാണ്. അമ്മയുടെ കിഡ്‌നി മാറ്റിവെച്ചിരുന്നു. അതോടെ അമ്മ ഡിപ്രഷനിലായി. ഡോക്ടറാണ് ഇന്ത്യയിലേക്ക് കൂട്ടികൊണ്ടുപോകാന്‍ പറഞ്ഞത്. ഇപ്പോള്‍ അമ്മ സന്തോഷവതിയായി ഇരിക്കുന്നു. അടുത്ത വര്‍ഷം വീണ്ടും ഇന്ത്യയിലേക്ക് വരാനും കേരളം സന്ദര്‍ശിക്കാനും പ്ലാനുണ്ടെന്ന് മന്യ പറയുന്നു.

സിറ്റി ബാങ്കിള്‍ ഓഡിറ്റ് മാനേജരായി ജോലി ചെയ്യുന്ന താരം മികച്ച വേഷം കിട്ടുകയാണെങ്കില്‍ ചലച്ചിത്ര ലോകത്തേക്ക് തിരികെ വരാന്‍ തയ്യാറാണെന്നാണ് അടുത്തിടെ നല്കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി.

2006 മുതല്‍ ന്യൂയോര്‍ക്കിലായിരുന്നു. കൊളംബിയ സര്‍വ്വകലാശാലയിലെ പഠനത്തിന് ശേഷം ജെപി മോര്‍ഗന്‍ കമ്പനിയില്‍ ജോലി ലഭിക്കുകയും ചെയ്തു. അതോടെ അമേരിക്കയില്‍ തന്നെ സെറ്റില്‍ഡാകുകയും ചെയ്തു. വളരെ ആകസ്മികമായി സിനിമ ലോകത്തേക്ക് വന്ന വ്യക്തിയാണ്. എന്റെ പിതാവ് ഒരു കാര്‍ഡിയോളജിസ്റ്റായിരുന്നു. ഞാന്‍ ജനിക്കുന്ന സമയത്തൊക്കെ ഞങ്ങള്‍ ലണ്ടനിലാണ്. എനിക്കൊരു ഒമ്പത് വയസ്സൊക്കെ ആയപ്പോള്‍ ഞങ്ങള്‍ നാട്ടിലേക്ക് തിരിച്ച് വന്നുവെന്നും മന്യ വ്യക്തമാക്കുന്നു.

എനിക്ക് പതിമൂന്ന് വയസ്സുള്ളപ്പോഴാണ് അച്ഛന്‍ ഹൃദയാഘാതം മൂലം മരണപ്പെടുന്നത്. അതോടെ കുടുംബത്തിന്റേയും ഒരു ഉത്തരവാദിത്തം എനിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് സിനിമയിലേക്ക് വന്നത്. ആദ്യം മോഡലിങ് ആയിരുന്നു ചെയ്തത്. നായികയായി ആദ്യം അരങ്ങേറുന്നത് തെലുങ്കിലാണ്. ഒരു സിനിമ നായികയുടെ ഷെല്‍ഫ് ലൈഫ് എന്ന് പറയുന്നത് പരമാവധി അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെയാണെന്ന് എനിക്ക് അറിയാം. അതിന് ശേഷം കല്യാണം, കുട്ടികള്‍ അങ്ങനെ കരിയര്‍ ഉണ്ടാകില്ല. അതായത് ജോക്കര്‍ പോലുള്ള ഒരു സിനിമയൊന്നും കിട്ടില്ല. അക്കാര്യം മനസ്സിലാക്കിയാണ് പഠിക്കാന്‍ പോയതും ജോലി നേടിയത്.

യഥാര്‍ത്ഥ്യം എന്ന് പറയുന്നത് അതാണ്. എന്നാല്‍ അതിനെ മറികടക്കാന്‍ കഴിഞ്ഞ ഒരേയൊരു താരം എന്ന് പറയുന്നത് മഞ്ജുവാര്യറാണ്. അവര്‍ ഇപ്പോഴും മികച്ച റോളുകള്‍ ചെയ്യുന്നു. അത് അഭിമാനകരമായ കാര്യമാണ്. മലയാളം സിനിമ വളരെ അധികം മിസ് ചെയ്യുന്നുണ്ട്. ഫഹദിന്റെ ആവേശമൊക്കെ കണ്ട് വളരെ അധികം ഇഷ്ടമായി. മകള്‍ ആ പടത്തിലെ പാട്ടൊക്കെ വളരെ അധികം ഇഷ്ടമാണ്. ഇപ്പോള്‍ നല്ലൊരു ജോലിയുണ്ട്. സാമ്പത്തികമായ സ്ഥിരതയുണ്ട്. മലയാള സിനിമ രംഗത്ത് സംയുക്ത വര്‍മ്മ വളരെ അടുത്ത സുഹൃത്താണ്. ദുബായില്‍ ഒരു ഷോ ചെയ്യുന്ന സമയത്താണ് ഞങ്ങള്‍ തമ്മിലുള്ള സുഹൃദ് ബന്ധം ആരംഭിക്കുന്നത്. ഞങ്ങള്‍ രണ്ടുപേരുടേയും ആദ്യ ഷോ അതായിരുന്നു. ആ ബന്ധം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും മന്യ കൂട്ടിച്ചേര്‍ക്കുന്നു.

മലയാളത്തിലെ ഒരു നടന്‍ പ്രപ്പോസ് ചെയ്തിരുന്നുവെന്ന് മന്യ പറയുന്നു. എന്നാല്‍ ആരാണ് ആ നടന്‍ എന്ന് താരം വെളിപ്പെടുത്തിയില്ല. അതോടൊപ്പം തന്നെ കൂടെ അഭിനയിച്ച ഒരാളുടെ ജാഡ കാണേണ്ടിവന്നിട്ടുണ്ടെന്നും മന്യ വ്യക്തമാക്കി.

കുഞ്ഞിക്കൂനന്‍ സിനിമയിലെ രസകരമായ ഒരനുഭവവും മന്യ പങ്കുവച്ചു. കുഞ്ഞിക്കൂനന്‍ ആയി ദിലീപ് മേക്കപ്പ് ചെയ്തപ്പോള്‍ തിരിച്ചറിഞ്ഞില്ലെന്ന് നടി പറയുന്നു. 'ഞാന്‍ ആദ്യമായി ലൊക്കേഷനില്‍ വന്നപ്പോള്‍ ദിലീപേട്ടന്‍ കുഞ്ഞിക്കൂനന്റെ വേഷത്തിലുണ്ടായിരുന്നു. ഹായ് മന്യ എന്ന് പറഞ്ഞു. ഞാന്‍ കരുതി ഫാനാണെന്ന്. ഹായ് പറഞ്ഞ് ഞാന്‍ പോയി. പിന്നെ തിരിഞ്ഞുനോക്കുമ്പോള്‍,ഞെട്ടിപ്പോയി. അത്രയും നാച്വറല്‍ ലുക്ക് ആയിരുന്നു, എനിക്ക് മനസിലായില്ല. സോറി ദിലീപേട്ടാ, എനിക്ക് മനസിലായില്ലെന്ന് പറഞ്ഞു.'- മന്യ പറഞ്ഞു.
 

Read more topics: # മന്യ
actress manya open up about life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES