നടി മന്യയെ കണ്ടോ? അമ്മയ്ക്കും മകള്‍ക്കുമൊപ്പം പിറന്നാള്‍ അടിച്ചു പൊളിച്ച് താരം! വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

Malayalilife
topbanner
നടി മന്യയെ കണ്ടോ? അമ്മയ്ക്കും മകള്‍ക്കുമൊപ്പം പിറന്നാള്‍ അടിച്ചു പൊളിച്ച് താരം! വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞു നിന്ന ശേഷം വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച് വിദേശത്ത് സ്ഥിര താമസമാക്കിയവരാണ് പല മലയാളി താരങ്ങളും.ഈ കൂട്ടത്തില്‍ പെടുന്നതാണ് നടി മന്യ. മലയാളിയല്ലെങ്കിലും മലയാളത്തിന് പ്രിയപ്പെട്ടവളാണ് മന്യ. വിവാഹശേഷം അഭിനയത്തില്‍ നിന്നും പിന്മാറിയ നടി ഇപ്പോള്‍ കുടുംബ സമേതം അമേരിക്കയില്‍ സെറ്റില്‍ഡാണ്. ഇപ്പോള്‍ നടി പങ്കുവച്ച് ഒരു മനോഹരവീഡിയോ ആണ് വൈറലാകുന്നത്.

ജോക്കര്‍ സിനിമ കണ്ടവര്‍ ആരും മന്യയെ മറക്കാന്‍ സാധ്യതയില്ല. ജോക്കറിലെ പ്രകടനത്തിന് കേരള ക്രിട്ടിക്‌സ് അവാര്‍ഡ് മന്യയ്ക്ക് ലഭിച്ചിരുന്നു. പിന്നീട് ഒരുപാട് നല്ല സിനിമകളില്‍ അഭിനയിക്കാന്‍ അവസരവും താരത്തിന് ലഭിച്ചു. 2008 ല്‍ സത്യ പട്ടേല്‍ എന്ന ആളുമായുള്ള വിവാഹ ശേഷം കുറച്ച് വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് 2013ല്‍ വികാസ് ബാജ്‌പേയി എന്നയാളുമായി മന്യ വീണ്ടും വിവാഹിതായായി. ഈ ബന്ധത്തില്‍ 2016 ല്‍ ഒരു മകള്‍ പിറന്നു. വിവാഹത്തോടെ കുടുംബ ജീവിതവുമായി മുന്നോട്ട് പോയ നടി പിന്നീട് പൂര്‍ണമായും സിനിമ ഉപേക്ഷിക്കുകയായിരുന്നു. മുപ്പത്തിയാറുകാരിയായ മന്യയുടെയും മകളുടെയും ഫ്രീക്കന്‍ ലുക്കിലുളള ചിത്രങ്ങള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മന്യയെ പോലെ ഫ്രീക്കത്തി തന്നെയാണ് മകളും എന്നാണ് ചിത്രങ്ങള്‍ കണ്ടവരുടെ പ്രതികരണം.

ഇപ്പോള്‍ അമ്മയുടെ പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോ മന്യ പങ്കുവച്ചിരിക്കയാണ്. മകള്‍ ഓംഷികയോടൊത്ത് പെറ്റമ്മയുടെ പിറന്നാള്‍ മന്യ ആഘോഷിക്കുന്ന വീഡിയോ ആണിത്. കേക്കു മുറിക്കുന്നതും നല്‍കുന്നതും വീഡിയോയില്‍ കാണാം. ആന്ധ്രാ സ്വദേശിനിയായ മന്യ നായിഡു മോഡലിംഗിലൂടെയായിരുന്നു വെള്ളിത്തിരയിലെത്തുന്നത്. കന്നഡ, തമിഴ്, തെലുങ്ക് ഭാഷ ചിത്രങ്ങളില്‍ സജീവമായിരുന്ന മന്യ ഇതുവരെ നാല്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.നിരവധി സിനിമകളിലൂടെ പ്രേക്ഷക പ്രശംസ വാരിക്കൂട്ടിയ നടി ഇപ്പോള്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം അമേരിക്കയിലാണ് താമസം. സിനിമയില്‍ നിന്നും ഇടവേള എടുത്ത നടി അവിടെ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി ചെയ്യുകയാണ്. 

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES