ബാലതാരമായി എത്തിയ ശക്തമായ കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് ഖുശ്ബു. നൂറിലധികംതമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുളള താരം മലയാളത്തിലും കന്നഡത്തിലുമൊക്കെ ശ്രദ്ധേയ വേഷങ്ങളില്‍ തിളങ്ങിയിട്ടുണ്ട്. മലയാളത്തില്‍ മമ്മൂട്ടി മോഹന്‍ലാല്‍ ദിലീപ് ജയറാം എന്നിവരോടൊപ്പമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ച താരം നടനും സംവിധായകനും നിര്‍മ്മാതാവും ഒക്കെയായ സുന്ദര്‍ സിയെ ആണ് വിവാഹം ചെയ്തത്. അവന്തിക, ആനന്തിത എന്നീ രണ്ടു പെണ്‍മക്കളാണ് താരത്തിനുളളത്. ഖുഷ്ബുവിന്റെ കയ്യിലെ ടാറ്റു പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്.
ഇപ്പോഴിത ഇംഗ്ലീഷ്- തമിഴ് കലര്‍ത്തി എഴുതിയിരിക്കുന്ന ടാറ്റുവിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. ജെബി ജംഗ്ഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ടാറ്റുവിന് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തിയത്. തന്റെ രണ്ട് പെണ്‍ മക്കളുടെ പേരുകളാണ് കയ്യില്‍ ടാറ്റു ചെയ്തിരിക്കുന്നതെന്ന് നടി പറഞ്ഞു. അവന്തിക, അനന്തിത എന്നാണ് എഴുതിയിരിക്കുന്നത്. മക്കളുടെ പേരിനൊപ്പം രണ്ട് ചിത്രശലഭങ്ങളും താരം പച്ചകുത്തിയിട്ടുണ്ട്. മക്കളെ മാത്രമല്ല ഭര്‍ത്താവിന്റെ പേരും കൈകളില്‍ പച്ച കത്തിയിട്ടുണ്ട്. ഭര്‍ത്താവിനെ പോലെയാണ് രണ്ട് മക്കളെന്നും താരം കൂട്ടിച്ചേര്‍ത്തു.
വാച്ചിനോടും സാരിയോടുമുള്ള തന്റെ താല്‍പര്യത്തെ കുറിച്ചും ഖുശ്ബു അഭിമുഖത്തില്‍ പറഞ്ഞു. 300 ല്‍ കൂടുതല്‍ വാച്ചുണ്ടെന്നാണ് നടി പറയുന്നത്. വാച്ചിനോട് തനിയ്ക്ക് വല്ലാത്ത ക്രൈസാണെന്നും ഇപ്പോള്‍ കുറച്ച് കാലമായി നിര്‍ത്തി വെച്ചിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. എണ്ണമറ്റാത്ത അത്രയും സാരികളുണ്ടെന്നും നടി പറഞ്ഞു. ഒരു സാരി ഷോറും തുടങ്ങാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് വളറെ എളുപ്പത്തില്‍ തനിയ്ക്ക് തുടങ്ങാന്‍ സാധിക്കുമെന്നാണ് പറയുന്നത്. മുംബൈയിലെ മുസ്ലിം കുടുംബത്തിലായിരുന്നു ഖുശ്ബു ജനിക്കുന്നത്. ഒരുപാട് ഹിന്ദി സിനിമകളില്‍ ബാലതാരമായി അഭിനയിച്ച് കൊണ്ടാണ് കരിയര്‍ ആരംഭിക്കുന്നത്. നഖത് ഖാന്‍ എന്നാണ് നടിയുടെ യഥാര്‍ഥ പേര്. അതിന്റെ അര്‍ഥം ഖുശ്ബു എന്നാണ്. മലയാളത്തില്‍ സൗരഭ്യം എന്നും പറയും. തെന്നിന്ത്യന്‍ സിനിമയിലേക്ക് താന്‍ വരുമെന്ന് കരുതിയിരുന്നില്ലെന്നും നടി പറയുന്നു.