തെന്നിന്ത്യന്‍ സിനിമയുടെ താരറാണി ഖുശ്ബുവിനെ കുറിച്ച് പറഞ്ഞാല്‍ നമുക്ക് ഓര്‍മ്മ വരിക 80കളില്‍ താരം തിളങ്ങി നിന്നിരുന്ന ചിത്രങ്ങളാണ്. രജനീകാന്തിനും കമല്‍ഹാസനുമൊപ്പം അഭിനയത്തില്‍ തിളങ്ങിയ താരത്തിന്റെ മകള്‍ ഇപ്പോള്‍ അമ്മയുടെ പഴയ സിനിമയെ പറ്റി പറഞ്ഞിരിക്കുന്നതാണ് സമൂഹ മാധ്യമങ്ങളിലടക്കം ചര്‍ച്ച.
അമ്മ അഭിനയിക്കുന്ന ചിത്രങ്ങളും സീരിയലുകളും കാണാറില്ലേ എന്ന് പലരും ചോദിക്കുന്നുണ്ടെന്നും എന്നാല്‍ ഇല്ല എന്ന് പറയുമ്പോള്‍ പലരും തന്നെ ചീത്ത പറയുന്നതാണ് പതിവെന്നും ഖുശ്ബുവിന്റെ മകള്‍ അനന്ദിത സുന്ദര്‍ പറയുന്നു. എന്നാല്‍ അമ്മയുടെ സിനിമകള്‍ എന്താണ് കാണാത്തത് എന്ന് ചോദിച്ചാല്‍ അനന്ദിത കാരണമെന്തെന്നും പറയും.
അമ്മ അഭനയിച്ചിട്ടുള്ള മുറൈ മാമന്‍, മൈക്കിള്‍ മദന കാമരാജന്‍, എന്നീ സിനിമകളാണ് ഞാന്‍ മുഴുവനുമിരുന്ന് കണ്ടിട്ടുള്ളത്. എന്നാല്‍ ഇതില്‍ അമ്മയും കമല്ഡഹാസന്‍ അങ്കിളുമായുള്ള പ്രണയ രംഗങ്ങള്‍ വരുമ്പോള്‍ ഞാന്‍ എഴുന്നേറ്റ് പോകും. ആ സീനുകള്‍ കാണുമ്പോള്‍ താന്‍ വല്ലാതാകുമെന്നും അനന്ദിത പറയുന്നു. പക്ഷേ അച്ഛന്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ കാണുമ്പോള്‍ തനിക്ക് അങ്ങനെ തോന്നാറില്ല. അച്ഛന്റെ ക്ഥാപാത്രം മാത്രമായിട്ടാണ് തോന്നുന്നത്. പക്ഷേ അമ്മ അഭിനയിച്ച ചിത്രങ്ങള്‍ കാണുമ്പോള്‍ എനിക്ക് അങ്ങനെ തോന്നാറില്ലെന്നും അത് സഹിക്കില്ലെന്നും അനന്ദിത പറയുന്നു.