Latest News

മകന്റെ നൂലുകെട്ട് ചടങ്ങിന് സെറ്റു സാരിയണിഞ്ഞ് നൃത്തം ചെയ്ത് നടി ജാനകീ കൃഷ്ണന്‍ 

Malayalilife
മകന്റെ നൂലുകെട്ട് ചടങ്ങിന് സെറ്റു സാരിയണിഞ്ഞ് നൃത്തം ചെയ്ത് നടി ജാനകീ കൃഷ്ണന്‍ 

ലയാള സിനിമയിലേക്ക് ബാലതാരമായി എത്തിയ നടിയാണ് ജാനകി കൃഷ്ണന്‍. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ ബ്ലാക്ക് എന്ന ചിത്രത്തിലൂടെയാണ് തിരുവനന്തപുരം സ്വദേശിനിയായ ജാനകി സിനിമയിലേക്ക് എത്തുന്നത്. മ്മൂട്ടിയുടെ മകളായി  മൂകയും ബധിരയുമായ കുട്ടിയെയാണ് ജാനകി അവതരിപ്പിച്ചത്. ബാലതാരമായി എത്തിയ കുട്ടിയുടെ വെള്ളാരം കണ്ണുകള്‍ അന്നേ ശ്രദ്ധ നേടിയിരുന്നു. ബാലതാരമായി തൊമ്മനും മക്കളും എന്ന ചിത്രത്തിലും ജാനകി അഭിനയിച്ചു.  അഭിഭാഷക കൂടിയായ ജാനകിയുടെ വിവാഹം ഇക്കഴിഞ്ഞ നവംബറിലായിരുന്നു  നടന്നത്.

ഒഡീഷ സ്വദേശിയായ അഭിഷേക് ബെഹ്റയാണ് താരത്തിന്റെ ഭര്‍ത്താവ്. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലായിരുന്നു അഭിഷേക് ജാനകിയെ താലി ചാര്‍ത്തി സ്വന്തമാക്കിയത്. അമ്പലത്തിലും അതിന് ശേഷം മണ്ഡപത്തിലും നടന്ന ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് താരം അമ്മയായ സന്തോഷം പങ്കുവച്ച് എത്തിയത്. ഇപ്പോള്‍ തന്റെ കുഞ്ഞിന്റെ 28 കെട്ടിന്റെ ദിവസം മനോഹരമായ ഒരു വീഡിയോ പങ്കുവച്ച് എത്തിയിരിക്കയാണ് താരം. കുഞ്ഞിനെ കയ്യിലെടുത്ത് നൃത്തം ചെയ്യുന്നതിന്റെയും പാട്ടുപാടുന്നതിന്റെയും മനോഹരമായ ഒരു വീഡിയോ ആണ് ഇത്.

ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ ഫഹദ് ഫാസിലിന്റെ സഹോദരിയായും ലോ പോയ്ന്റ് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ സഹോദരിയായുമെല്ലാം ജാനകി അഭിനയിച്ചിട്ടുണ്ട്. വിനയ് ഫോര്‍ട്ട് നായകനായ ഉറുമ്പുകള്‍ ഉറങ്ങാറില്ലെന്ന ചിത്രത്തിലും അപ്പാനി ശരത്ത് നായകനായ ലൗ എഫ് എമ്മിലും നായികയായും ജാനകി എത്തിയിരുന്നു. വീഡിയോ കാണാം


 

Read more topics: # actress janaki krishnan,# with her baby
actress janaki krishnan with her baby

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES