Latest News

ലവറിലെ ഐഷുവിനെ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ് എന്നെ ചീത്തവിളിക്കുന്നു; കഥാപാത്രത്തിന്റെ പേരില്‍ രൂക്ഷമായ സൈബര്‍ ആക്രമണത്തിന് ഇരയാവുന്നു പറഞ്ഞ് തമിഴ് നടി ഹരിണി സുന്ദരാജന്‍,  പ്രതികരണവുമായി താരം 

Malayalilife
ലവറിലെ ഐഷുവിനെ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ് എന്നെ ചീത്തവിളിക്കുന്നു; കഥാപാത്രത്തിന്റെ പേരില്‍ രൂക്ഷമായ സൈബര്‍ ആക്രമണത്തിന് ഇരയാവുന്നു പറഞ്ഞ് തമിഴ് നടി ഹരിണി സുന്ദരാജന്‍,  പ്രതികരണവുമായി താരം 

സിനിമയിലെ കഥാപാത്രത്തിന്റെ പേരില്‍ രൂക്ഷമായ സൈബര്‍ ആക്രമണത്തിന് ഇരയാവുകയാണ് തമിഴ് നടി ഹരിണി സുന്ദരാജന്‍. പുതിയ ചിത്രം ലവറിലെ ഐഷു എന്ന കഥാപാത്രമാണ് ട്രോളുകള്‍ക്ക് കാരണമായിരിക്കുന്നത്. വിമര്‍ശനം രൂക്ഷമായതോടെ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തി.

എക്‌സിലൂടെയായിരുന്നു ഹരിണിയുടെ പ്രതികരണം. ഇന്ന് രാവിലെ, ഞാന്‍ ഉറക്കം എഴുന്നേല്‍ക്കുന്നത് കുറേ വിഡ്ഢികള്‍ എന്നെ ചീത്തവീളിച്ചുകൊണ്ട് മെസേജ് അയക്കുന്നതു കണ്ടാണ്. ലവറിലെ ഐഷുവിനെ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞാണ് ഇവര്‍ എന്നെ ചീത്തവിളിച്ചത്. ഒന്നാമതായി, ഒരു കഥാപാത്രം ഇഷ്ടപ്പെടാത്തതിനാല്‍ ഒരു നടനോട് മോശമായും ബഹുമാനമില്ലാതെയും പെരുമാറുന്നത് ശരിയാണെന്നാണോ അവര്‍ കരുതുന്നത്. രണ്ടാമത്, ഇത്തരം പെരുമാറ്റങ്ങള്‍ കൂടുതല്‍ ഐഷുവിന് കാരണമാകുമെന്ന് ഈ മണ്ടന്മാര്‍ക്ക് മനസ്സിലാക്കുന്നില്ല. വിയോജിപ്പ് അനാദരവോടെയല്ല കാണിക്കേണ്ടത്. - ഹരിണി കുറിച്ചു.

നിരവധി പേരാണ് നടിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുന്നത്. ലവര്‍ എന്ന സിനിമ റിലീസായതോടെയാണ് ഹരിണിക്കെതിരായ ആക്രമണം രൂക്ഷമാകുന്നത്. ചിത്രത്തിലെ നായിക ദിവ്യയുടെ സുഹൃത്താണ് ഹരിണി അവതരിപ്പിച്ച ഐഷു. ടോക്സിക്കായ ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ സുഹൃത്തിനെ ഉപദേശിക്കുകയാണ് ഐഷു ചെയ്യുന്നതാണ്. 

ഇതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. നായകനും നായികയ്ക്കും ഇടയില്‍ പ്രശ്നം സൃഷ്ടിക്കുന്നത് ഐഷു ആണെന്നാണ് കാണികള്‍ പറയുന്നത്. ഹരിണിയെ ബോഡിഷെയിം ചെയ്തുകൊണ്ടും കമന്റുകള്‍ വരുന്നുണ്ട്.

actress harini sundarajan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES