നിന്നെ പറ്റി ഓര്‍ക്കാത്ത ഒരു ദിവസം പോലുമില്ല; ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി; കൂട്ടുകാരിയുടെ ചരമവാര്‍ഷികത്തില്‍ ഓര്‍മ്മകുറിപ്പ് പങ്കുവച്ച് നടി അഹാന കൃഷ്ണകുമാര്‍

Malayalilife
topbanner
  നിന്നെ പറ്റി ഓര്‍ക്കാത്ത ഒരു ദിവസം പോലുമില്ല; ഞാന്‍  കണ്ടതില്‍  വച്ച് ഏറ്റവും  സുന്ദരിയായ പെണ്‍കുട്ടി; കൂട്ടുകാരിയുടെ ചരമവാര്‍ഷികത്തില്‍ ഓര്‍മ്മകുറിപ്പ് പങ്കുവച്ച് നടി അഹാന കൃഷ്ണകുമാര്‍

 

ലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അഹാന കൃഷണ. നടന്‍ കൃഷ്ണകുമാറിന്റെ മകളായ അഹാന ഇന്ന് പങ്കുവച്ച ഒരു കുറിപ്പാണ് ആരാധകരുടെ കണ്ണുനിറയിക്കുന്നത്. അകാലത്തില്‍ തങ്ങളെ വിട്ടുപോയ പ്രിയ കൂട്ടുകാരിയുടെ സ്മരണയിലാണ് അഹാനയുടെ കണ്ണീര്‍ കുറിപ്പ്.

ചെന്നൈയില്‍ പഠിക്കുന്ന സമയത്ത് ഒപ്പം പഠിച്ച അനുജ സൂസന്‍ പോള്‍ എന്ന സുഹൃത്തിന്റെ ചരമവാര്‍ഷികത്തിലാണ് സുഹൃത്തിന്റെ ഓര്‍മ്മകള്‍ അഹാന പങ്കുവച്ചത്. ബിരുദം കഴിഞ്ഞ് ബിരുദാനന്തരബിരുദത്തിനായി അനുജ പോയത് അഹമദാബാദിലെ മിക്ക എന്നറിയപ്പെടുന്ന മുദ്ര ഇന്‍സ്ടിറ്റിയുട്ട് ഓഫ് കമ്യുണിക്കേഷനിലാണ്. ഇവിടെ പഠിക്കുന്ന വേളയിലായിരുന്നു അനുജയുടെ അപ്രതീക്ഷിത വിയോഗം. സുഹൃത്ത് വിട പറഞ്ഞ് രണ്ടുവര്‍ഷം തികയുമ്പോഴാണ് അഹാനയുടെ ഓര്‍മ്മകുറിപ്പ്.

എല്ലാവര്‍ഷവും ഈ സമയം ആകുമ്പോള്‍ വല്ലാത്തൊരു ഫീലിങ്ങ് തന്റെ മനസിലെക്ക് എത്താറുണ്ടെന്ന മുഖവുരയോടെയാണ് അഹാനയുടെ കുറിപ്പ് ആരംഭിക്കുന്നത്. നീ വിട്ട് പോയിട്ട് ഇപ്പോള്‍ രണ്ടുവര്‍ഷമായി അനുജ. നിന്നെ പറ്റി ഓര്‍ക്കാതെ ഒരു ദിവസം പോലും കടന്നുപോകാറില്ല. ഇപ്പോഴും അതെല്ലാം ഒരു ദുസ്വപ്‌നം ആയിരിക്കട്ടെയെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

മിക്കയില്‍ പോയപ്പോള്‍ എനിക്ക് ആദ്യം കാണേണ്ടിയിരുന്നത് നിന്റെ സഹപാഠികള്‍ നിന്റെ ഓര്‍മ്മക്കായി നട്ടുപിടിപ്പിച്ച മരത്തൈ ആയിരുന്നു. മിക്കയിലെ ആയിരക്കണക്കിന് മരങ്ങള്‍ക്കിടയില്‍ നിന്റേത് എനിക്ക് കണ്ടെത്തണമായിരുന്നു. പക്ഷേ അത് ഏതാണെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷേ എന്തൊ ഒന്ന് എന്നെ ക്യാന്റീന് സമീപത്തേക്ക് നയിച്ചു. നിന്റെ മരം അവിടെയായിരുന്നു ഉണ്ടായിരുന്നത്. ചിലപ്പോള്‍ അത് നീയായിരിക്കും എന്നോട് പറഞ്ഞത്.

നീ പുഞ്ചിരിക്കുകയായിരിക്കും എന്ന് ഞാന്‍ കരുതുന്നു. നീ എന്‍ൊപ്പം ഉണ്ടായിരുന്ന സമയം നിന്നെ പറ്റി കൂടുതല്‍ അറിഞ്ഞിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിന്റൊപ്പമുള്ള ഒരു ചിത്രത്തിന് വേണ്ടി അന്ന് ഞാന്‍ ചോദിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു. ഇത് മാത്രമാണ് നിന്റൊപ്പമുള്ള എന്റെ ചിത്രം. മിസ് യൂ. ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി അനുജ സൂസന്‍ പോള്‍. ഞങ്ങളുടെയെല്ലാം മനസില്‍ നീ എന്നും 22 വയസുള്ള യൗവനത്തില്‍ നില്‍ക്കുന്ന, മനോഹരമായ പുഞ്ചിരിയും വ്യക്തിത്വവുമുള്ള സുന്ദരിയായ പെണ്‍കുട്ടിയായിരിക്കും എന്ന് പറഞ്ഞാണ് അഹാനയുടെ കുറിപ്പ് അവസാനിക്കുന്നത്.

2017ല്‍ കോളേജിലെ സുഹൃത്തുകള്‍ക്കൊപ്പം അഹമദാബാദില്‍നിന്നും ഗോവയില്‍ ടൂറിന് പോയ അനുജയും മറ്റൊരു സുഹൃത്തും ബീച്ചില്‍ മുങ്ങിമരിക്കുകയായിരുന്നു.

actress ahaaana krishnakumar shares hearttouching note and picture

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES