തിരുവല്ലയിലെ വീടിന് മുമ്പില്‍ രുചികരമായ പായസ വിതരണവുമായി നടന്‍ സോമന്റെ മകന്‍; സജീ സോമന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുമ്പോള്‍

Malayalilife
തിരുവല്ലയിലെ വീടിന് മുമ്പില്‍ രുചികരമായ പായസ വിതരണവുമായി നടന്‍ സോമന്റെ മകന്‍;  സജീ സോമന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുമ്പോള്‍

ലേലത്തിലെ നേരാ തിരുമേനി ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല എന്ന മാസ് ഡയലോഗും ഹിറ്റ്‌ലറിലെ അവളൊന്ന് ഉറക്കെ നിലവിളിച്ചിരുന്നെങ്കില്‍ ഞാനുണര്‍ന്നേനേ എന്ന സോമന്റെ ഡയലോഗുകള്‍ ഇന്നും മലയാളികളുടെ നിത്യജീവിതത്തില്‍ പലപ്പോഴും കയറിയിറങ്ങിപ്പോവുന്നുണ്ട്. അദ്ദേഹം അനശ്വരമാക്കി വച്ച നിരവധി കഥാപാത്രങ്ങളില്‍ അവസാനത്തേത്് ആയിരുന്നു ലേലത്തിലെ ഈപ്പച്ചന്‍ എന്ന കഥാപാത്രം. തിരുവല്ലയില്‍ തന്റെ സിനിമാ ജീവിതത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കാന്‍ തയ്യാറെടുക്കവേയാണ് പിവിഎസ് ആശുപത്രിയില്‍ വച്ച് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം സംഭവിച്ചത്.

പത്തനംതിട്ട തിരുവല്ലക്കാരനായ സോമന്‍ 56-ാം വയസിലാണ് വിടവാങ്ങിയത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരിക്കെയാണ് സുജാത എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചതും തുടര്‍ന്ന് സിനിമയിലേക്ക് എത്തിയതും. ദമ്പതികളുടെ മൂത്ത മകനാണ് സജി സോമന്‍. സജി നാലഞ്ച് സിനിമകളില്‍ അഭിനയിച്ചുവെങ്കിലും പിന്നീട് സിനിമാലോകം വിട്ടു. സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് ഒരു സ്റ്റേജ് നാടകത്തില്‍ പോലും സജി സോമന്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. സ്റ്റോപ്പ് വയലന്‍സ് എന്ന ചിത്രത്തില്‍ വില്ലനായിട്ടായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം.

തിലകത്തിലൂടെ തന്റെ ആദ്യ നായക കഥാപാത്രത്തെ അവതരിപ്പിച്ച സജി സോമന്‍, ലയണ്‍ ആന്‍ഡ് കാമ്പസ് എന്നീ ചിത്രങ്ങളില്‍ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2008ല്‍ ഗള്‍ഫിലേക്ക് പോയ അദ്ദേഹം 15 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം 2023ല്‍ മാത്രമാണ് മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. 2023ല്‍ പുറത്തിറങ്ങിയ ഒ.ബേബിയില്‍ ജോമോനെ അവതരിപ്പിച്ചു. അദ്ദേഹത്തെ അഭിനേതാവായി കാണാനായിരുന്നു അച്ഛന്റെ ആഗ്രഹം. എന്നാല്‍ സിനിമാരംഗത്തേക്ക് വരുമ്പോള്‍ സോമന്‍ അവിടെ ഉണ്ടായിരുന്നില്ല. 

തിരുവല്ലയിലെ മണ്ണടിപ്പറമ്പിലെ വീടിനു മുന്നില്‍ പൈനാപ്പിള്‍, പഴം, കാരറ്റ്, അട തുടങ്ങി 17ഓളം വ്യത്യസ്ത രുചിയിലുള്ള പായസങ്ങളാണ് വില്‍ക്കുന്നത്. സജിയുടെ ഭാര്യ ബിന്ദു തിരുവല്ലയ്ക്കടുത്തുള്ള തിരുമൂലപുരത്ത് കാറ്ററിങ് ബിസിനസ് നടത്തുകയാണ്. ഒരു മകനും ഒരു മകളുമുണ്ട് ഇവര്‍ക്ക്. ഭരതന്‍ എഫക്ടില്‍ ബിജു മേനോന്റെ  കുട്ടിക്കാലത്തെ കഥാപാത്രത്തെ അവതരിപ്പിച്ചത് മകന്‍ ശേഖറാണ്. എന്നാല്‍ പിന്നീട് പഠനത്തിന് പ്രാധാന്യം നല്‍കി സിനിമയില്‍ നിന്ന് വിട്ടുനിന്നു. അതേസമയം, അമ്മ സുജാതയും സജിയ്ക്കും കുടുംബത്തിനും ഒപ്പമുണ്ട്. ഇന്നും സോമന്റെ ഓര്‍മ്മകളില്‍ ജീവിക്കുകയാണ് സുജാത.

ആ വീട്ടിലെ എല്ലാ മുറികളും സോമന്റെ ചിത്രങ്ങളാല്‍ അലങ്കരിച്ചു വച്ചിരിക്കുകയാണ്. പല കാലങ്ങളില്‍ പല ഭാവങ്ങളിലുള്ള ചിത്രങ്ങള്‍. കൂടാതെ അദ്ദേഹത്തിന് ലഭിച്ച അനേകം അവാര്‍ഡുകളും അദ്ദേഹം ഉപയോഗിച്ചിരുന്ന സിഗരറ്റ് ലൈറ്ററുകള്‍, ഭംഗിയുള്ള ചില്ലുക്കുപ്പികള്‍ മാത്രമല്ല, വീട്ടുമുറ്റത്ത് സോമന്‍ വര്‍ഷങ്ങളോളം ഉപയോഗിച്ചിരുന്ന കാറും. എന്നും തൂത്തു തുടച്ച് പൊടി പറ്റാതെ ജീവനെ പോലെ പ്രാണനെ പോലെയാണ് സുജാതയും രണ്ടു മക്കളും സോമന്റെ ഓരോ ഓര്‍മ്മകളും സൂക്ഷിക്കുന്നത്. സോമന്‍ സുജാതയ്ക്കു വേണ്ടി ഒരുക്കി നല്‍കിയ ഭദ്രാ സ്‌പൈസസ് എന്ന കറി പൗഡര്‍ കമ്പനി നടത്തുകയാണ് സുജാത ഇപ്പോള്‍.

വീട്ടില്‍ മക്കളേയും നോക്കി സ്വസ്ഥമായി ഇരുന്ന ഭാര്യയ്ക്കു വേണ്ടി സോമന്‍ തുടങ്ങിയതായിരുന്നു ഈ കറിപൗഡര്‍ കമ്പനി. വീടിനടുത്ത് ഒരു ഭദ്രാദേവി ക്ഷേത്രമുണ്ട്. അവിടുത്തെ വലിയ ഭക്തനായിരുന്നു അദ്ദേഹം. അങ്ങനെയാണ് കറിപൗഡര്‍ കമ്പനിയ്ക്ക് ഭദ്രാ അഗ്മാര്‍ക്ക് സ്‌പൈസസ് എന്ന പേരിട്ടത്. ഒരു സൂപ്പര്‍താരത്തിന്റെ ഭാര്യയായിരുന്നു എന്ന ഇമേജൊന്നുമില്ലാതെ ഇന്നും മില്ലിലെ മറ്റു ജീവനക്കാര്‍ക്കൊപ്പം പൊടിയില്‍ കുളിച്ചു പണിയെടുക്കുകയാണ് സുജാത.

 

Read more topics: # സോമന്‍
actor soman son saji life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES