സിനിമാമേഖലയിലെ പതിവ് സംഭവങ്ങളാണ് വിവാഹവും വിവാഹമോചനവും വിവാദങ്ങളുമൊക്കെ,. താരങ്ങളായതിനാല്‍ തന്നെ പലരുടെയും കുടുംബജീവിതവും ചര്‍ച്ചയാകാറുണ്ട്. അത്തരത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിവാഹ മോചനവും വിവാഹവുമായിരുന്നു നടന്‍ സായ് കുമാറിന്റെത്. താരത്തിന്റെ വിവാഹമോചനവും നടി ബിന്ദു പണിക്കരുമായുളള രണ്ടാം വിവാഹവുമൊക്കെ ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ബിന്ദുപണിക്കരും മകള്‍ കല്യാണിയുമൊത്ത് സന്തോഷകരമായ കുടുബ ജീവിതം നയിക്കുകയാണ് സായ്കുമാര്‍. സായ്കുമാറിന്റെ വിവാഹമോചനത്തിന്റെ സമയത്ത് തന്നെ സായ്കുമാറും ബിന്ദുപണിക്കരുമായി അടുപ്പത്തിലാണ് എന്ന തരത്തില്‍ ആരോപണങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ തന്റെ പേരിനോടൊപ്പം ചേര്‍ത്ത് നിരവധി പേരുകള്‍ വന്നിരുന്നുവെന്നും എന്നാല്‍ തനിക്ക് ആ സമയത്ത് സൗഹൃദം ഉണ്ടായിരുന്നത് ബിന്ദു പണിക്കരുടെ ഭര്‍ത്താവ് അസിസ്റ്ററ്റ് ഡയറക്ടര്‍ ബിജുവുമായിട്ടായിരുന്നുവെന്നും ബിന്ദുമായി അടുപ്പമൊന്നും ഇല്ലായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ബിന്ദുപണിക്കരുടെ മകള്‍ കല്യാണിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ബിന്ദുപണിക്കര്‍ക്കൊപ്പവും സായ്ക്കുമാറിനൊപ്പവുമുളള ചിത്രങ്ങളും ടിക്ടോക് വീഡിയോകളുമൊക്കെ കല്യാണി പങ്കുവയ്ക്കാറുണ്ട്.
നാടകനടിയും ഗായികയുമായിരുന്ന കൊല്ലം സ്വദേശിനി പ്രസന്നകുമാരിയെയാണ് സായികുമാര്‍ ആദ്യം വിവാഹം കഴിച്ചത്. 1986 ലായിരുന്നു വിവാഹം. പഴയകാല നാടക നടിയായ സരസ്വതിയമ്മയുടെ മകളാണ് പ്രസന്ന കുമാരി. പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയിക്കുന്ന കാലത്താണ് പ്രസന്നകുമാരിയുമായി സായ്കുമാര്‍ അടുക്കുന്നത്. ആ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. വൈഷ്ണവിയാണ് മകള്‍.എന്നാല്‍ ബിന്ദുപണിക്കരുടെ മകളെ സ്വന്തം മകളായി കണ്ട് സ്‌നേഹിക്കുമ്പോഴും സായ്കുമാര്‍ സ്വന്തം മകളെ നോക്കാറില്ലെന്നും മകളുടെ വിവാഹത്തിന് പോലും പങ്കെടുത്തില്ലെന്നും ആക്ഷേപമുണ്ട്. എന്നാലിപ്പോള്‍ താരം അതിനു വനിതയില്‍ മറുപടി നല്‍കിയിരിക്കയാണ്. പൂജ്യത്തില്‍ നിന്നുമാണ് താന്‍ വീണ്ടും തുടങ്ങിയതെന്നും അത്രയും കാലം ജീവിച്ചത് തന്റെ ആദ്യ ഭാര്യയ്ക്കും മകള്‍ക്കും വേണ്ടിയാണെന്നും താരം പറയുന്നു. മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛന്റെ കടമയാണ്. സന്തോഷത്തോടെയാണ് തനിക്കുള്ളതെല്ലാം അവര്‍ക്ക് നല്‍കിയത്. പിന്നീടു മോളും തന്നെ കുറ്റപ്പെടുത്തി സംസാരിച്ചു എന്നു കേട്ടപ്പോള്‍ വലിയ വിഷമമായിയെന്ന് സായ്കുമാര്‍ പറയുന്നു. അതൊന്നും താന്‍ തിരുത്താനും പോയില്ല. മകളുടെ വിവാഹാലോചനയും നിശ്ചയവും ഒന്നും അറിയിച്ചില്ലെന്നും സായ്കുമാര്‍ പറയുന്നു. താനില്ലാത്ത ഒരു ദിവസം വിവാഹം ക്ഷണിക്കാന്‍ മോള്‍ ഫ്‌ലാറ്റില്‍ വന്നു എന്ന് പറഞ്ഞറിഞ്ഞു. പിന്നീട് വാട്‌സ് ആപ്പില്‍ ഒരു മെസേജും വന്നു. മകളുടെ വിവാഹം അച്ഛനെ അങ്ങനെയാണല്ലോ അറിയിക്കേണ്ടത്. അതിഥികള്‍ക്കൊപ്പം ഒരാളായി പങ്കെടുക്കേണ്ടതല്ലല്ലോ, മകളുടെ വിവാഹമെന്നും അതുകൊണ്ട് പോയില്ലെന്നും താരം പറഞ്ഞു. 2003ലാണ് ബിന്ദുപണിക്കരുടെ ഭര്‍ത്താവ് ബിജു മരിക്കുന്നത്്. തന്റെ ആദ്യ ഭാര്യയുമായി 2009ല്‍ ആരംഭിച്ച വിവാഹമോചനക്കേസ് 2017ല്‍ അവസാനിച്ച ശേഷമാണ് സായ്കുമാറും ബിന്ദുപണിക്കരും ഒന്നിച്ച് ജീവിക്കാന്‍ ആരംഭിച്ചത്.