Latest News

അയ്യപ്പന്റെ ബ്രഹ്മചര്യം കാത്ത് സൂക്ഷിക്കാന്‍ എനിക്കൊപ്പം ആരുണ്ടാകും; സുപ്രീം കോടതി വിധിക്കെതിരെ നടി രഞ്ജിനിയും

Malayalilife
 അയ്യപ്പന്റെ ബ്രഹ്മചര്യം കാത്ത് സൂക്ഷിക്കാന്‍ എനിക്കൊപ്പം ആരുണ്ടാകും; സുപ്രീം കോടതി വിധിക്കെതിരെ നടി രഞ്ജിനിയും

ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് നടി രഞ്ജിനി രംഗത്ത്.ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി മറികടക്കണമെന്ന് ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തത്. വിധി വന്ന ദിനം ഹിന്ദുത്വത്തിന്റെ കറുത്ത ദിനമാണെന്നും ലിംഗ സമത്വത്തിന്റെ പേരില്‍ പാരബര്യവും ആചാരവും തകര്‍ക്കപ്പെടുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഈ വിധിയെ മറിക്കടക്കാന്‍ നമ്മള്‍ ഒന്നിച്ച് നില്‍ക്കണം.

അയ്യപ്പന്റെ ബ്രഹ്മചര്യം കാത്ത് സൂക്ഷിക്കാന്‍ എനിക്കൊപ്പം ആരുണ്ടാകും എന്നും രഞ്ജിനി പോസ്റ്റില്‍ കുറിച്ചു.സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തു കൊണ്ടാണ് നടിയുടെ രോഷപ്രകടനം. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ കാലാകാലങ്ങളായി എതിര്‍ത്തു പോരുന്ന ഒരു പറ്റം ആളുകളുടെ നിലപാടുകള്‍ക്കൊപ്പമാണ് രഞ്ജിനിയുടെ നിലപാടും. അനുകൂലിച്ചു പ്രതിഷേധിച്ചു ഒട്ടേറെ പേരാണ് രംഗത്ത് വന്നിരിക്കുന്നത്.


ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ചരിത്ര വിധി.അയപ്പ ഭക്തന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ശാരീരിക അവസ്ഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഭരണഘടനയുടെ 25 ആം വകുപ്പ് തരുന്ന അവകാശങ്ങള്‍ക്ക് ജൈവീക, മാനസീക ഘടകങ്ങള്‍ തടസ്സമല്ലെന്നും കോടതി വിശദമാക്കി.

ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ സത്രീകളുടെ അവകാശങ്ങള്‍ക്ക് എതിരാണെന്നും കോടതി വ്യക്തമാക്കി. ഹിന്ദു സ്ത്രീകളുടെ അവകാശം നിരോധിക്കുന്ന നടപടിയാണ് ശബരിമലയിലേതെന്നും കോടതി വ്യക്തമാക്കി.

Read more topics: # actor renjini response
actor renjini response

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES