Latest News

മരണം ഉറപ്പിച്ചരുന്നപ്പോള്‍ പാപ്പു എന്നെ കാണാന്‍ വന്നു;പിന്നെ ഞാന്‍ ജീവനോടെ തിരിച്ചെത്തി;എന്റെ മനസിലെ സ്‌നേഹം സത്യം ആണെങ്കില്‍ നീ കണ്ടിരിക്കും എന്നെ വിളിച്ചിരിക്കും; മകള്‍ അവന്തികയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ ബാല പങ്ക് വച്ചത്

Malayalilife
 മരണം ഉറപ്പിച്ചരുന്നപ്പോള്‍ പാപ്പു എന്നെ കാണാന്‍ വന്നു;പിന്നെ ഞാന്‍ ജീവനോടെ തിരിച്ചെത്തി;എന്റെ മനസിലെ സ്‌നേഹം സത്യം ആണെങ്കില്‍ നീ കണ്ടിരിക്കും എന്നെ വിളിച്ചിരിക്കും; മകള്‍ അവന്തികയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ ബാല പങ്ക് വച്ചത്

സോഷ്യല്‍മീഡിയയില്‍ സജീവമായ ബാല ഏക മകള്‍ പാപ്പു എന്ന് വിളിപ്പേരുള്ള അവന്തികയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പങ്കിട്ട കുറിപ്പാണ് ചര്‍ച്ചയാകുന്നത്. മുന്‍ ഭാര്യ അമൃത സുരേഷുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയശേഷം മകളുടെ സംരക്ഷണം അമൃതയ്ക്കാണ്.

മകളുടെ പിറന്നാള്‍ ദിനത്തില്‍ മുടങ്ങാതെ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്ത് വരാറുണ്ട് താരം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രയില്‍ ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ കാണാന്‍ മകള്‍ അവന്തിക എത്തിയിരുന്നു. മകളുടെ പന്ത്രണ്ടാം ജന്മദിനത്തില്‍ ആണ് വികാരനിഭര വീഡിയോയുമായി ബാല എത്തിയത്. നീ വരും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ.. തീര്‍ച്ചയായും എന്റെ മനസിലെ സ്‌നേഹം സത്യം ആണെങ്കില്‍ നീ കണ്ടിരിക്കും ഈ എന്നെ വിളിച്ചിരിക്കും- ബാല പറയുന്നു

നീ വരും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ. പാപ്പുവിന് പിറന്നാള്‍ ആശംസകള്‍. പാപ്പു സ്‌നേഹത്തിന് ജീവിതത്തില്‍ വല്യ വില കൊടുക്കും. കാരണം മരണം ഉറപ്പിച്ചരുന്നപ്പോള്‍ പാപ്പു എന്നെ കാണാന്‍ വന്നു. പിന്നെ ഞാന്‍ ജീവനോടെ തിരിച്ചെത്തി. ഇപ്പോള്‍ ഞാന്‍ മോളുടെ പിറന്നാളിന് നിന്നേ വിഷ് ചെയ്യുന്നു. പ്രതീക്ഷയുണ്ട്. പാപ്പു എന്നെ വിളിക്കും എന്ന്. ആ ഒരു ദിവസത്തിനായി ഈ അപ്പ കാത്തിരിക്കും. തീര്‍ച്ചയായും എന്റെ മനസിലെ സ്‌നേഹം സത്യം ആണെങ്കില്‍ നീ കണ്ടിരിക്കും ഈ എന്നെ വിളിച്ചിരിക്കും. വിളച്ചില്ലെങ്കിലും, എന്റെ മരണത്തിനു ശേഷം എങ്കിലും പാപ്പു എന്നെ വന്നു കാണണം. അച്ഛന്‍ എപ്പോളും നിന്റെ കൂടെ ഉണ്ട്- ബാല പറയുന്നു.

മനസ്സ് കൊണ്ട് എന്റെ മകള്‍, അവള്‍ക്കൊപ്പമാണ് ഞാന്‍. ന്യായം കൊണ്ടും ആകാം. പക്ഷേ നിയമപരമായി ഞാന്‍ അകന്നുനില്‍ക്കുന്നു. എന്റെ മകള്‍ വളര്‍ന്നുവരുമ്പോള്‍ ഈ വാക്കുകള്‍ ഒന്നും കേള്‍ക്കാന്‍ പാടില്ല. പത്തുവയസ്സ് കഴിഞ്ഞാല്‍ എല്ലാവര്‍ക്കും യൂ ട്യൂബ് തുറന്നുകഴിഞ്ഞാല്‍ എല്ലാ വീഡിയോസും, റീല്‍സും കാണാന്‍ കഴിയും. നമ്മള്‍ക്ക് ദേഷ്യം വന്നാല്‍ ഉറപ്പായും ദേഷ്യപ്പെടും പക്ഷേ ചീത്തപറയുന്നത് അങ്ങനെയല്ല- എന്നും ബാല പറഞ്ഞു.

നടന്റെ വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ പാപ്പുവിന് പിറന്നാള്‍ ആശംസിച്ച് എത്തി. 2010ലാണ് ബാലയും അമൃതയും വിവാഹിതരായത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. അമൃതയുമായി വേര്‍പിരിഞ്ഞശേഷം ബാല ഡോ.എലിസബത്തിനെ വിവാഹം ചെയ്തിരുന്നു.
അമൃത പിന്നീട് സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി പ്രണയത്തിലുമായിരുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Filmactor Bala (@actorbala)

actor bala wishing daughter avanthika

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക