Latest News

ഉദയായില്‍ മേക്കപ്പ്മാന്റെ സഹായിയായി തുടക്കം; മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍' എന്ന സിനിമയ്ക്കുവേണ്ടി മോഹന്‍ലാലിനെ അഭിമുഖം നടത്തിയവരില്‍ ഒരുവന്‍; ആദ്യകാല നടനും ചലച്ചിത്രപ്രവര്‍ത്തകനുമായ അമാന്‍ നവോദയ വിട പറയുമ്പോള്‍

Malayalilife
 ഉദയായില്‍ മേക്കപ്പ്മാന്റെ സഹായിയായി തുടക്കം; മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍' എന്ന സിനിമയ്ക്കുവേണ്ടി മോഹന്‍ലാലിനെ അഭിമുഖം നടത്തിയവരില്‍ ഒരുവന്‍; ആദ്യകാല നടനും ചലച്ചിത്രപ്രവര്‍ത്തകനുമായ അമാന്‍ നവോദയ വിട പറയുമ്പോള്‍

ആദ്യകാല നടനും ചലച്ചിത്രപ്രവര്‍ത്തകനുമായ അമാന്‍ നവോദയ ( 82) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ആലപ്പുഴയിലായിരുന്നു അന്ത്യം. ഉദയായുടേയും നവോദയയുടെയും സിനിമകളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. 

അഭിനയരംഗത്ത് മാത്രമല്ല, ചലച്ചിത്ര നിര്‍മ്മാണത്തിന്റെ വിവിധ മേഖലകളില്‍ തന്റെ സാന്നിധ്യം അറിയിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. സിനിമയോടുള്ള അഭിനിവേശവും കഠിനാധ്വാനവും കൊണ്ട് മലയാള ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമായ ഇടം നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.അഭിനയത്തിന് പുറമേ കലാസംവിധായകനും നിശ്ചലഛായാഗ്രഹണം, ചമയം, വസ്ത്രാലങ്കാരം തുടങ്ങി സിനിമയുടെ സമസ്തമേഖലയിലും കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്.

വിവാഹത്തിന് പടമെടുക്കാന്‍ എത്തിയപ്പോഴാണ് ഉദയ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയെ പരിചയപ്പെട്ടത്. ഉദയായില്‍ മേക്കപ്പ്മാന്റെ സഹായിയായി തുടങ്ങി. തിരക്കഥ പകര്‍ത്തിയെഴുതുന്ന ജോലികള്‍ ഉള്‍പ്പെടെ ആദ്യകാലത്ത് ചെയ്തിരുന്നു. കുഞ്ചാക്കോയുടെ മരണശേഷം അപ്പച്ചന്‍ നവോദയ സ്റ്റുഡിയോ ആരംഭിച്ചപ്പോള്‍ അമാനും ഒപ്പംചേര്‍ന്നു. ' മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' എന്ന സിനിമയ്ക്കുവേണ്ടി മോഹന്‍ലാലിനെ അഭിമുഖം നടത്തിയ കൂട്ടത്തില്‍ സിബി മലയിലിനും ജിയോ പുന്നൂസിനും ഫാസിലിനുമൊപ്പം അമാനുമുണ്ടായിരുന്നു.

അഭിനയത്തിന് പുറമേ കലാസംവിധായകന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ തുടങ്ങിയ movie മേഖലകളിലും അദ്ദേഹം സജീവമായിരുന്നു. ?നവോദയ എന്ന പ്രശസ്തമായ ട്രൂപ്പിലൂടെ കലാപ്രവര്‍ത്തനം തുടങ്ങിയ അമന്‍, ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. സിനിമകളിലും ഷോകളിലുമായി സഹപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രിയങ്കരനായിരുന്ന അദ്ദേഹത്തിന്റെ നിര്യാണത്തില്‍ പ്രമുഖ സിനിമാ താരങ്ങളും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി. 

ആലപ്പുഴയിലെ ലജ്നത്തുല്‍ വാര്‍ഡില്‍ ഫാത്തിമ കോട്ടേജിലായിരുന്നു താമസം. ഭാര്യ: ഹലീമ ബീവി. മക്കള്‍: സിറാജ് അമാന്‍ (ആര്‍ട്ട് ഡയറക്ടര്‍), അജീബ് അമാന്‍ (ബിസിനസ്), ഹലീന അമാന്‍ (അധ്യാപിക). മരുമക്കള്‍: ഷെര്‍മിന്‍ സിറാജ് (അധ്യാപകന്‍), സബീന അജീബ് (അധ്യാപിക), അന്‍വര്‍ ഹുസൈന്‍ (ലോക്കോ പൈലറ്റ്). 

actor aman navodaya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES