സമൂഹമാധ്യമങ്ങളിലൂടെ താനും കുടുംബവും നേരിടുന്ന സൈബര്‍ അതിക്രമത്തിനെതിരേ പ്രതികരിച്ച് നടിയും ഗായികയുമായ അഭിരാമി സുരേഷ് രംഗത്ത്.കുറച്ച് കാലങ്ങളായി കുടുംബത്തിലെ എല്ലാവരും കടുത്ത മാനസികപീഡനമാണ് നേരിടുന്നതെന്നും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അഭിരാമി പറഞ്ഞു. ഇത്തരത്തില്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അഭിരാമി പറയുന്നു. പച്ചത്തെറി വിളിച്ചിട്ടാണ് പലരും സംസ്‌കാരം പഠിപ്പിക്കുന്നതെന്നും ഫേസ്ബുക്ക് ലൈവില്‍ അഭിരാമി പറഞ്ഞു. തന്റെ പോസ്റ്റിന് വന്ന മോശം കമന്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും അഭിരാമി പങ്കുവെച്ചിട്ടുണ്ട്.
അഭിരാമി സുരേഷിന്റെ വാക്കുകള്‍
എന്റെ കുടുംബത്തിലെ എല്ലാവര്‍ക്കുമെതിരെ മോശം കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്. നിങ്ങള്‍ ലൈംലൈറ്റിലുള്ളവരല്ലേ, ഇതൊക്കെ ഉണ്ടാവില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. പക്ഷേ ഒരു പരിധിവിട്ടാല്‍ ഒന്നും ക്ഷമിക്കേണ്ട ആവശ്യമില്ല. ഒരു പരിധി വിടാന്‍ കാത്തിരിക്കുന്നത് നമ്മുടെ മണ്ടത്തരമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഇപ്പോള്‍ ഞാന്‍ സംസാരിക്കുന്നത്. ചേച്ചിയുടെ ജീവിതത്തില്‍ വളരെ സുപ്രധാനമായ ഒരു കാര്യം നടന്നു. അതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ എന്ത് പോസ്റ്റ് ചെയ്താലും അശ്ലീലം മാത്രമാണ് കമന്റായി വരുന്നത്.
ഹേറ്റേഴ്‌സിന്റെ കാര്യത്തില്‍ യാതൊരു കുറവുമില്ല എന്ന കാര്യത്തില്‍ ഞാനും ചേച്ചിയും ഭയങ്കര ലക്കിയാണ്. പച്ചത്തെറി വിളിച്ചിട്ടാണ് ഇവര്‍ നമ്മളെ സംസ്‌കാരം പഠിപ്പിക്കുന്നത്. ഇവര്‍ക്കെതിരെ നിയമപരമായി തന്നെ മുന്നോട്ടുപോകും. എന്റെ മുഖം കുരങ്ങനെ പോലെയുണ്ടെന്നും മറ്റും പറയുന്നവരുണ്ട്. എന്റെ മുഖത്തിന്റെ കുറവുകളെപ്പറ്റി എനിക്കറിയാം. വൈകല്യങ്ങളെ നോക്കി ക്രൂരമായി കളിയാക്കുന്നവരുണ്ട്. മിണ്ടാതിരിക്കുന്നവരെ കേറി കല്ലെറിയുന്നതിന് ഒരു പരിധിയുണ്ട്. എന്തിനാണ് ഇതിനൊക്കെ പ്രതികരിക്കുന്നത് എന്ന് ചോദിച്ചാല്‍ ജീവിക്കാന്‍ പറ്റാഞ്ഞിട്ടാണ്. ഞങ്ങള്‍ക്കും മനസ്സുണ്ട്. ഞങ്ങളും സ്ട്രഗിള്‍ ചെയ്താണ് ജീവിക്കുന്നത്. ഞങ്ങളെ പറയാന്‍ എന്ത് യോ?ഗ്യതയാണ് ഇവര്‍ക്കുള്ളത്. ആരും പെര്‍ഫക്ടും അല്ല.
ഗായകരായും അവതാരകരായും മലയാളികള്‍ക്ക് സുപരിചിതയായ താരങ്ങളാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും. ഇരുവരും ചേര്‍ന്ന് നടത്തുന്ന സംഗീത പരിപാടികള്‍ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. ഇരുവരും ഒറ്റ മത്സരാര്‍ഥിയായി ബിഗ് ബോസ് മലയാളം സീസണ്‍ 3 ഷോയിലും പങ്കെടുത്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ ചെറിയ ചെറിയ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
വീഡിയോയ്ക്ക് പിന്നാലെ മറ്റൊരു ഇന്‍സ്റ്റാഗ്രാം പോസ്റ്റും ഗായിക പങ്ക് വച്ചു. കണ്ണുനീരയൊകുന്ന സ്വന്തം ചിത്രത്തോടൊപ്പം ഇന്ന് തന്റെ ജീവിതത്തിലെ ഒരു പ്രധാന ദിവസമാണെന്നും അഭിരാമി കുറിച്ചു. കണ്ണുനീരൊരിക്കലും ദുര്‍ബലതയുടെ ലക്ഷണമല്ലെന്നും തനിക്ക് ഹൃദയമുള്ളതുകൊണ്ടാണ് അത് പുറത്തേക്ക് വരുന്നതെന്നും അഭിരാമി കുറിച്ചു
ഞാന്‍ ദുര്‍ബലയായിരിക്കാം, എന്നാല്‍ ഈ കണ്ണീര്‍ ദയയില്ലാത്ത സംസ്‌കാരമുള്ള നിങ്ങളുടെ സ്വര്‍ണ തൊപ്പികളില്‍ മുത്തായി ധരിക്കാം. കരയുന്നത് ദുര്‍ബലതയയല്ല. അത് ഒരു ഹൃദയമുള്ളതിന്റെ ലക്ഷണമാണ്. നിങ്ങളില്‍ പലര്‍ക്കും അതില്ലായിരിക്കാം. എന്നെ പിന്തുണയ്ക്കുന്നവര്‍ക്കും സ്നേഹിക്കുന്നവര്‍ക്കും നന്ദി', അഭിരാമി കുറിച്ചു