Latest News

യുഎഇയില്‍ പ്രദര്‍ശിപ്പിക്കുക മലയാളം പതിപ്പ് മാത്രം;  യുഎഇ ഒഴികെയുള്ള ഗള്‍ഫ് നാടുകളില്‍ ആടുജീവിതം പ്രദര്‍ശിപ്പിക്കില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ ബ്ലെസി ചിത്രത്തിന് വിലക്ക്

Malayalilife
യുഎഇയില്‍ പ്രദര്‍ശിപ്പിക്കുക മലയാളം പതിപ്പ് മാത്രം;  യുഎഇ ഒഴികെയുള്ള ഗള്‍ഫ് നാടുകളില്‍ ആടുജീവിതം പ്രദര്‍ശിപ്പിക്കില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ ബ്ലെസി ചിത്രത്തിന് വിലക്ക്

പൃഥ്വിരാജ് - ബ്ലെസി ടീമിന്റെ സ്വപ്ന സിനിമയായ ആടുജീവിതം യുഎഇയില്‍ മാര്‍ച്ച് 28ന് തന്നെ റിലീസ് ചെയ്യും. അതേസമയം മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിച്ചിട്ടില്ല. ചിത്രത്തിന്റെ യുഎഇയിലെ തിയേറ്റര്‍ ചാര്‍ട്ടിങ് പൂര്‍ത്തിയായിട്ടുണ്ട്. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ആടുജീവിതം മൊഴിമാറ്റം ചെയ്തിട്ടുണ്ടെങ്കിലും നിലവില്‍ മലയാളം പതിപ്പ് മാത്രമേ യുഎഇയില്‍ പ്രദര്‍ശിപ്പിക്കു. നൂണ്‍ഷോയോട് കൂടിയാണ് യുഎഇയില്‍ എല്ലായിടത്തും പ്രദര്‍ശനം ആരംഭിക്കുക.

ജനപ്രിയമായ ബെന്യാമിന്റെ 'ആടുജീവിതം' നോവല്‍ സിനിമ ആകുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ആടുമേയ്ക്കുന്ന ജോലിക്കായി സൗദി അറേബ്യയിലെത്തി മരുഭൂമിയില്‍ നരക ജീവിതം നയിച്ച് ഒറ്റപ്പെട്ടുപോകുന്ന നജീബിന്റെ അതിജീവനമാണ് നോവല്‍.

ബഹ്റൈനില്‍ പ്രവാസിയായിരുന്ന കാലത്ത് ബെന്യാമിന്‍ നജീബില്‍ നിന്ന് കേട്ടറിഞ്ഞ കാര്യങ്ങളാണ് 2008ല്‍ നോവലായി പ്രസിദ്ധീകരിച്ചത്. ഇംഗ്ലീഷിലടക്കം ഒട്ടേറെ ഭാഷകളില്‍ പുസ്തകം വിവര്‍ത്തനം ചെയ്ത നോവല്‍ ഗള്‍ഫില്‍ നിരോധിക്കപ്പെട്ടിരുന്നു.

നജീബിനെ അറബി കൊണ്ടുപോയി മരുഭൂമിയില്‍ തള്ളുന്നതും ഭക്ഷണം പോലും നല്‍കാതെ ക്രൂരമായി പീഡിപ്പിച്ചു പണി എടുപ്പിക്കുന്നതാണ് നോവല്‍ ഗള്‍ഫില്‍ നിരോധിക്കാന്‍ കാരണമായത്. അതുകൊണ്ട് തന്നെ ആടുജീവിതം യുഎഇയില്‍ ഇനി കൂടി നിരോധിക്കുമോ എന്ന ആശങ്കയിലാണ് സിനിമാസ്വാദകര്‍.

എന്നാല്‍, ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ പുസ്തകം ലഭ്യമാകാറുണ്ട്. ഇതിനു പിന്നാലെ ആടുജീവിതം സിനിമയാകുന്നു എന്ന് പ്രഖ്യാപനം വന്നതോടെ സിനിമ ഗള്‍ഫില്‍ പ്രദര്‍ശിപ്പിക്കുമോ, അനുമതി ലഭിക്കുമോ തുടങ്ങിയ ആശങ്കകള്‍ ആരാധകര്‍ ഉയര്‍ത്തിയിരുന്നു. കോവിഡ് അടക്കം നിരവധി ക്ലേശങ്ങള്‍ മറികടന്നാണ് ചിത്രം ജോര്‍ദാനില്‍ ചിത്രീകരിച്ചത്. 

അതേസമയം, സൗദി അടക്കമുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളിലുള്ള  പ്രേക്ഷകര്‍ നിരാശപ്പെടേണ്ടിവരുമെന്നാണ്  സൂചന. നിരവധി അറബ് കലാകാരന്മാര്‍  സിനിമയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിയുമെന്നാണ് സംവിധായകന്‍ ബ്ലെയിയുടെ പ്രതീക്ഷ. ഫാര്‍സ് ഫിലിംസാണ് യുഎഇയില്‍ ചിത്രം റിലീസ് ചെയ്യുന്നത്. രാജ്യത്തെ ഒട്ടുമിക്ക തിയേറ്ററുകളിലും പ്രദര്‍ശനമുണ്ട്. ടിക്കറ്റ് പ്രി ബുക്കിങ്ങും ആരംഭിച്ചു. 


 

Read more topics: # ആടുജീവിതം'
aadujeevitham release IN GULF

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES