Latest News

വെറും പത്ത് വരിയില്‍ 'ആടുജീവിതം' കഥയെഴുതി മിടുക്കി; ഇേ്രത ഉള്ളൂ എന്ന് കുറിപ്പോടെ ചിത്രം പങ്കുവെച്ച് ബെന്യാമിന്‍              

Malayalilife
 വെറും പത്ത് വരിയില്‍ 'ആടുജീവിതം' കഥയെഴുതി മിടുക്കി; ഇേ്രത ഉള്ളൂ എന്ന് കുറിപ്പോടെ ചിത്രം പങ്കുവെച്ച് ബെന്യാമിന്‍              

പൃഥ്വിരാജിനെ നായകനാക്കി  ബ്ലെസി സംവിധാനം ചെയ്ത  'ആടുജീവിതം' എന്ന സിനിമ തിയേറ്ററില്‍ വലിയ ഹിറ്റായിരുന്നു. ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കി യാണ് ആടുജീവിതം സിനിമ ഒരുക്കിയത്. ലോകശ്രദ്ധ പിടിച്ചു പറ്റിയ ചിത്രത്തിന്റെ കഥ പത്ത് വരിയില്‍ എഴുതിയിരിക്കുകയാണ് മന്തരത്തൂര്‍ എം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി നന്മ തേജസ്വിനി എന്ന മിടുക്കിക്കുട്ടി. നോട്ടുബുക്കില്‍ കുട്ടി എഴുതിയ കഥയുടെ ചിത്രം ബെന്യാമിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

'ഒരു ദിവസം നജീബ് എന്ന ഒരാള്‍ ജീവിച്ചിരുന്നു, ഒരുനാള് നജീബ് ദുബായില്‍ പോയി, അവിടത്തെ അറബ് മനുഷ്യന്‍ നജീബിനെ പറ്റിച്ച് മരുഭൂമിയില്‍ ഇട്ടു. കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞു, നജീബ് ആടിന്റെ പുല്ലും ആടിന്റെ വെള്ളവും കുടിച്ച് ജീവിച്ചു. ഒരു ദിവസം നജീബിനെ രക്ഷിക്കാന്‍ ഒരാള് വന്നു. രക്ഷിച്ച് കൊണ്ട് പോയി. പെരിയോനേ റഹ്മാനെ... പെരിയോനേ റഹീം... 'എന്നാണ് നോട്ടുബുക്കില്‍ നന്മ തേജസ്വിനി എഴുതിയത്. കുറിപ്പിന് താഴെ നജീബിന്റെ ഒരു ചിത്രവും വരച്ചു വെച്ചിട്ടുണ്ട്. ഈ ചിത്രം പങ്കുവെച്ചുകൊണ്ട് 'ഇത്രേ ഒള്ളൂ... മന്തരത്തൂര്‍ എം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി നന്മ തേജസ്വിനി എന്ന മിടുക്കിക്കുട്ടി' എന്നാണ് ബെന്യാമിന്‍ കുറിച്ചിരിക്കുന്നത്.

ബ്ലെസി സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയില്‍ അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ആഗോളതലത്തില്‍ 150 കോടിക്ക് മുകളില്‍ ചിത്രം നേടിയിരുന്നു.അമലാ പോള്‍, ഗോകുല്‍, ജിമ്മി ജീന്‍ ലൂയിസ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്.
 

Read more topics: # ബെന്യാമിന്‍
aadujeevitham movie bennyamin

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES