26 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ തിരിച്ചുവരവിനൊരുങ്ങുന്ന ചിത്രമാണ് യാത്ര. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടത്. വമ്പന്‍ വരവേല്‍പ്പാണ് മണിക്കൂറുകള്‍ക്കകം തെലുങ്ക പതിപ്പായ ട്രെയിലറിന് ലഭിച്ചത്. ആറ് മണിക്കൂറിനുള്ളില്‍ വണ്‍ മില്ല്യണ്‍ വ്യൂസ് സ്വന്തമാക്കി. മികച്ച രീതിയില്‍ തെലുങ്ക് ഭാഷയിലും ഗംഭീരമായ ശരീര പ്രകൃതിയിലും മമ്മൂട്ടി വൈഎസ്ആറിനെ ഓര്‍മിപ്പിക്കുന്നുവെന്ന് തെലുങ്കിലും ഇംഗ്ലീഷിലുമായി നിരവധി കമന്റുകളും ട്രെയിലറിനടിയില്‍ വരുന്നുണ്ട്.
വൈ എസ് ആറായുള്ള മമ്മൂട്ടിയുടെ അതിശയിപ്പിക്കുന്ന വ്യത്യസ്ത ഭാവപ്പകര്‍ച്ചകള്‍ തന്നെയാണ് ട്രെയ്ലറിലെ പ്രധാന ആകര്‍ഷണം. അന്തരിച്ച
ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തുന്ന ചിത്രമാണ് യാത്ര. മഹി വി. രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വൈഎസ് ആറിന്റെ ഭാര്യ വേഷത്തില്‍ പ്രമുഖ നര്‍ത്തകി ആശ്രിത വൈമുഗതി ആണ് എത്തുക. ബാഹുബലിയില്‍ അനുഷ്‌കയുടെ ദേവസൂര്യ എന്ന കഥാപാത്രത്തിന്റെ ചേട്ടത്തിയമ്മയായി ആശ്രിത എത്തിയിട്ടുണ്ട്. ഭൂമിക ചൗളയാണ് വൈഎസ്ആറിന്റെ മകളുടെ വേഷത്തില്‍ എത്തുന്നത്. വൈഎസ്ആറിന്റെ മന്ത്രിസഭയിലെ അംഗമായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയായി സുഹാസിനിയും ചിത്രത്തിലെത്തുന്നു.
വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും മഹി വി രാഘവ് ആണ്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്. സംഗീത സംവിധായകനും ഗായകനുമായ കെ (കൃഷ്ണ കുമാര്‍) ആണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചിത്രം ലോകമൊട്ടാകെ ഫെബ്രുവരി എട്ടിന് റിലീസ് ചെയ്യും.