സംവിധായകന്‍ നിതീഷ് തിവാരിയും രണ്‍ബീര്‍ കപൂറും ഒരുമിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് രാമായണ. രണ്‍ബിര്‍ കപൂറും സായ് പല്ലവിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ അടുത്താണ് ആരംഭിച്ചത്. ചിത്രത്തില്‍ രാവണനായി വേഷമിടുന്ന കന്നട താരം യാഷ് സഹനിര്‍മാതാവാകുന്നുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.
യാഷ് രാമായണത്തിന് പ്രതിഫലമായി 80 കോടി ഈടാക്കേണ്ടെന്ന് തീരുമാനിച്ച് പകരം ചിത്രത്തില്‍ നിര്‍മാതാവാകാനാണ് തീരുമാനിച്ചിരിക്കുന്നത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാവണനായാണ് യഷ് അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ഭഗവാന്‍ രാമനായി അഭിനയിക്കുന്ന രണ്‍ബീര്‍, സായ് പല്ലവി തുടങ്ങി നിരവധി പേര്‍ക്കൊപ്പം താരം സ്‌ക്രീന്‍ പങ്കിടും.
500 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. എന്‍ഇജി വെര്‍ച്വല്‍ പ്രൊഡക്ഷനാണ് ചിത്രം നിര്‍മിക്കുന്നത്. മൂന്ന് ഭാഗമായിട്ടായിരിക്കും ചിത്രം നിര്‍മിക്കുക. വിഎഫ്എക്‌സില്‍ ഓസ്‌കര്‍ നേടിയ ഡിഎന്‍ഇജി കമ്പനിയാണ് രാമായണത്തിന്റെ വിഷ്വല്‍ എഫക്ട് ഒരുക്കുന്നത്.