ബോളിവുഡിലെ താരറാണിയായി ആരാധകരുടെ മാത്രമല്ല നടന്മാരുടെ പോലും ക്രഷ് ആയി മാറിയ നടിയാണ് രേഖ. ഇന്നും ഇഷ്ടനടിമാരെ കുറിച്ച് ചോദിച്ചാല്‍ പലരും രേഖയുടെ പേരായിരിക്കും പറയുക. പഴയ താരപ്രൗഡിയൊക്കെ മങ്ങി തുടങ്ങിയെങ്കിലും നടി ഇന്നും അതുപോലെ സുന്ദരിയായി വാഴുകയാണ്.
രേഖയുടെ പരമ്പരാഗത വേഷങ്ങള്‍ എപ്പോഴും ശ്രദ്ധനേടാറുണ്ട്. അവാര്‍ഡ് നിശകള്‍ക്കും വിവാഹച്ചടങ്ങുകള്‍ക്കും മറ്റ് പരിപാടികള്‍ക്കുമെല്ലാം സാരിയും ആഭരണങ്ങളും അണിഞ്ഞ് എത്തുന്ന താരം ഒഴിവാക്കാത്ത ഒന്നാണ് സിന്ദൂരം.
ഇന്ത്യന്‍ ആചാരങ്ങള്‍ അനുസരിച്ച് ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീകളും അവിവാഹിതരും സിന്ദൂരം അണിയാറില്ല. ഭര്‍ത്താവ് മരണപ്പെട്ടിട്ടും രേഖയുടെ നെറുകയിലെ സിന്ദൂരം എപ്പോഴും ചര്‍ച്ചാവിഷയമാകാറുണ്ട്. ഇപ്പോളിതാ ഇതിന് പിന്നിലെ രഹസ്യമാണ് വാര്‍ത്തകളില്‍ നിറയുന്നത്.
രേഖയുടെ ജീവിതകഥയായ 'രേഖ: ദ അണ്‍ ടോള്‍ഡ് സ്റ്റോറി'യില്‍ എപ്പോഴും സിന്ദൂരം അണിയുന്നതിനെ കുറിച്ച് പറയുന്നുണ്ട്. ദേശീയ അവാര്‍ഡ് ലഭിച്ച വേളയില്‍ അന്നത്തെ രാഷ്ട്രപതി നീലം സഞ്ജീവ് റെഡ്ഡി സിന്ദൂരം അണിയുന്നതിനെ കുറിച്ച് രേഖയോട് ചോദിച്ചിരുന്നു.
തന്റെ നഗരത്തില്‍ സിന്ദൂരം അണിയുന്നത് ഫാഷന്റെ ഭാഗമാണ് എന്നായിരുന്നു താരത്തിന്റെ മറുപടി. പല കോണുകളില്‍ നിന്നും തുടരെ ചോദ്യങ്ങള്‍ ഉണ്ടായെങ്കിലും തന്റെ സ്റ്റൈലിന് രേഖ മാറ്റം വരുത്തിയിട്ടില്ല. മറ്റുള്ളവരുടെ പ്രതികരണത്തെ കുറിച്ച് താന്‍ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നാണ് രേഖയുടെ നിലപാട്.
മാത്രമല്ല, സിന്ദൂരം അണിയുമ്പോള്‍ തനിക്ക് കൂടുതല്‍ ഭംഗിയുണ്ടെന്ന് സ്വയം തോന്നാറുണ്ട് എന്നായിരുന്നു താരം മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം, 1980ല്‍ ഋഷി കപൂര്‍-നീതു കപൂര്‍ വിവാഹ വേദിയില്‍ ആയിരുന്നു രേഖ ആദ്യമായി സിന്ദൂരവും മംഗല്യസൂക്തവും (താലി) അണിഞ്ഞ് എത്തിയത്.
എന്നാല്‍ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും നേരിട്ട് വിവാഹ സ്ഥലത്തേയ്ക്ക് എത്തിയതിനാല്‍ മേക്കപ്പ് മാറ്റാനായില്ല എന്നായിരുന്നു രേഖ പ്രതികരിച്ചത്. 1990ല്‍ ആയിരുന്നു മുകേഷ് അഗര്‍വാളുമായുള്ള വിവാഹം. എന്നാല്‍ ഒരു വര്‍ഷം പോലും ആ ബന്ധത്തിന് ആയുസ് ഉണ്ടായിരുന്നില്ല. വിവാഹ ശേഷം ഏഴ് മാസത്തിനുള്ളില്‍ മുകേഷ് ആത്മഹത്യ ചെയ്തു.
അമിതാഭ് ബച്ചന് വേണ്ടിയാണ് വിവാഹത്തിന് മുമ്പേ രേഖ സിന്ദൂരം അണിയാന്‍ തുടങ്ങിയത് എന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു.ബച്ചനും രേഖയും തമ്മിലുള്ള പ്രണയം ബിടൗണില്‍ ഏറെ ചര്‍ച്ചയായിരുന്നു.