ഹിമാലയ സാനുക്കളിലെ സന്ന്യാസിയായും, സ്വയം സേവകനായും പ്രധാനമന്ത്രിയായും മോദിയായ മാറി നടൻ വിവേക് ഒബ്‌റോയ്; പ്രധാനമന്ത്രിയായി മാറാൻ നടൻ എടുത്തത് ഏഴ് മണിക്കൂർ നീളുന്ന മേക്ക് അപ്പ്

Malayalilife
ഹിമാലയ സാനുക്കളിലെ സന്ന്യാസിയായും, സ്വയം സേവകനായും പ്രധാനമന്ത്രിയായും മോദിയായ മാറി നടൻ വിവേക് ഒബ്‌റോയ്; പ്രധാനമന്ത്രിയായി മാറാൻ നടൻ എടുത്തത് ഏഴ് മണിക്കൂർ നീളുന്ന മേക്ക് അപ്പ്

രേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി നിർമ്മിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയിലെ വിവേക് ഒബ്രോയിയുടെ വിവിധ മോദി ഗെറ്റപ്പ് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ.നരേന്ദ്ര മോദിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടത്. എന്നാൽ ചിത്രങ്ങളിൽ ആരാധകർ സന്തുഷ്ടരല്ല. ഇതിൽ ഒരു ലുക്കിലും മോദിയുമായി സാമ്യം ഇല്ലെന്നും പരേഷ് റാവലായിരുന്നു ഈ വേഷം ചെയ്യാൻ അനുയോജ്യനെന്നുമുള്ള ആരോപണങ്ങൾ ഉയരുന്നുണ്ട്.

ഹിമാലയ സാനുക്കളിലെ സന്ന്യാസിയായും, പ്രധാനമന്ത്രിയായും, സ്വയം സേവകനായും മോദിയുടെ ജീവിതത്തിലെ സുപ്രധാന ഘട്ടങ്ങളിലൂടെ വിവേക് പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളാണ് ചലച്ചിത്ര നിരൂപകൻ തരൺ ആദർശ് തന്റെ ട്വിറ്ററിലൂടെ പുറത്തു വിട്ടിരിക്കുന്നത്. 'വിവേക് ആനന്ദ് ഒബ്രോയുടെ മോദി ചിത്രത്തിലെ വിവിധ രൂപങ്ങൾ'- എന്നായിരുന്നു തരണിന്റെ ട്വീറ്റ്.

ഏപ്രിൽ 12ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിവേക് ഒബ്‌റോയ് നായകനാകുന്ന ചിത്രത്തിലെ താരത്തിന്റെ വ്യത്യസ്ത ലുക്കുകൾ ആണ് പുറത്ത് വിട്ടിരിക്കുന്നത്.പിഎം നരേന്ദ്ര മോദി എന്ന പേരിലൊരുങ്ങുന്ന ചിത്രം ഒമുങ്ക് കുമാറാണ് സംവിധാനം ചെയ്യുന്നത്. വിവേക് ഒബ്റോയിയുടെ പിതാവും പ്രശസ്ത നിർമ്മാതാവുമായ സുരേഷ് ഒബ്റോയിയും സന്ദീപ് സിംഗും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിനായി കർശന ചിട്ടയാണ് വിവേക് പാലിച്ച് പോരുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.പുലർച്ചെ രണ്ടു മണിക്ക് എഴുനേൽക്കുന്ന ഒബ്രോയുടെ മേക്ക് അപ് ഏഴു മുതൽ എട്ടു മണിക്കൂറോളം നീളും. എട്ടു മണിയോടെ വിവേക് മോദി ആയി സെറ്റിലെത്തും. മുഖത്തെ പ്രൊസ്തെറ്റിക്ക് മേക്കപ്പ് കാരണം ഖരാവസ്ഥയിലുള്ള ഭക്ഷണം കഴിക്കാൻ വിവേകിന് കഴിയില്ലെന്നും അണിയറപ്രവർത്തകർ പറയുന്നു.

ഒമങ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ലോക്സഭാ തെരഞ്ഞെടുപ്പിനിടെയാണ് റിലീസിനെത്തുന്നത്. മേരി കോം, സറബ്ജിത് എന്നീ ചിത്രങ്ങൾക്കു ശേഷം ഒമങ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പി.എം നരേന്ദ്ര മോദി.ചിത്രം മലയാളം അടക്കം ഇരുപത്തിമൂന്നു ഭാഷകളിൽ റീലിസ് ചെയ്യും. 'രാജ്യത്തോടുള്ള സനേഹമാണ് എന്റെ ശക്തി' എന്നതാണ് സിനിമയുടെ ടാഗ് ലൈൻ. പരേഷ് റാവലായിരിക്കും ചിത്രത്തിൽ മോദിയെ അവതരിപ്പിക്കുകയെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ നറുക്ക് വീണത് വിവേക് ഒബ്രോയിക്ക് ആയിരുന്നു.

ബോമൻ ഇറാനി, ദർശൻ കുമാർ, സറീന വഹാബ്, മനോജ് ജോഷി, പ്രശാന്ത് നാരായണൻ, ബർഖ ബിഷ്ട് സെൻഗുപ്ത, അക്ഷത് ആർ സലൂജ, അൻജൻ ശ്രീവാസ്തവ്, രാജേന്ദ്ര ഗുപ്ത, യാതിൻ കാര്യേക്കർ എന്നിവരും അഭിനയിക്കുന്നുണ്ട്.

Vivek Oborei as Prime minister Narendra modi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES