മലയാളികൾക്ക് അത്ര സുപരിചിതയല്ല മോഹൻലാലിന്റെ മകൾ വിസ്മയ. വളരെ വിരളമായി ചില ഫങ്ഷനുകൾക്ക് കുടുംബത്തോടൊപ്പം പ്രത്യക്ഷപ്പെട്ടപ്പോൾ മാത്രമാണ് വിസ്മയ ക്യാമറ കണ്ണുകളിൽ ഉൾപ്പെട്ടിട്ടുള്ളത്. മുതിർന്നശേഷം വിദേശത്താണ് വിസ്മയ പഠിച്ചതും ജീവിതം ചിലവഴിക്കുന്നതും. അച്ഛനെപ്പോലെ സകലകലവല്ലഭയായ വിസ്മയ ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന കാര്യം വരയും എഴുത്തും യാത്രകളുമാണ്. യാത്രകളിൽ മിക്കപ്പോഴും കൂട്ട് സഹോദരൻ പ്രണവ് തന്നെ. സോഷ്യൽമീഡിയയിൽ ആക്ടീവാണെങ്കിലും സ്വന്തം ചിത്രങ്ങളെക്കാൾ കൂടുതൽ തന്റെ പെറ്റ്സിന്റെ ചിത്രകളും തന്റെ കലാ സൃഷ്ടിക്കളുമാണ് വിസ്മയ പങ്കിടാറുള്ളത്. ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പുസ്തകത്തിന്റെ എഴുത്തുകാരിയാണ് മായ എന്ന് വിളിപ്പേരുള്ള വിസ്മയ. യാത്രകളിലും മറ്റുമെല്ലാം എഴുതിവെച്ച കവിതകളുടെ സമാഹാരമാണ് ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്. ഇപ്പോള്‍ അതിന്റെ രണ്ടാം പതിപ്പ് എഴുതുന്ന തിരക്കിലാണ് താരപുത്രി. അതിനൊപ്പം യാത്രകളും വരകളുമൊക്കെയുണ്ട്. ഇപ്പോഴിതാ വിസ്മയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് വൈറലാകുന്നത്.
താരപുത്രിയുടെ പെറ്റായ നായക്കുട്ടി വിസ്കിയാണ് വീഡിയോയിലുള്ളത്. നായക്കുട്ടിയെ വിസ്മയ കൊഞ്ചിക്കുന്നതും വീഡിയോയിൽ കേൾക്കാം. ആദ്യമായാണ് വിസ്മയയുടെ ശബ്ദം ആരാധകർ കേൾക്കുന്നത്. ഇത്ര മധുരമുള്ള ശബ്ദമാണോ വിസ്മമയുടേത് എന്നാണ് വീഡിയോ വൈറലായതോടെ ആരാധകർ ചോദിക്കുന്നത്. പുറം കാഴ്ച കണ്ടിരിക്കുന്ന നായക്കുട്ടിയെ പേര് വിളിച്ച് ഓമനിച്ച് അടുത്തേക്ക് വിളിക്കാൻ ശ്രമിക്കുകയാണ് വിസ്മയയെന്ന് വീഡിയോയിൽ നിന്നും വ്യക്തമാണ്. രണ്ട് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്സ് വിസ്മയയ്ക്ക് ഇൻസ്റ്റഗ്രാമിലുണ്ട്. യാത്രയില്‍ താന്‍ ഏറ്റവും അധികം മിസ് ചെയ്യുന്നത് വീട്ടുകാരെയും തന്റെ പെറ്റ് ഡോഗിനെയുമാണെന്ന് അടുത്തിടെ ബ്ലോഗറായ തന്റെ സഹയാത്രികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിസ്മയ പറഞ്ഞിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും അച്ഛന്റെയും ചേട്ടന്റെയും സിനിമകളെല്ലാം വിസ്മയ കാണുകയും അഭിപ്രായങ്ങൾ കൃത്യമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്.