വിഷ്ണു മഞ്ചുവിനെ കേന്ദ്ര കഥാപാത്രമാക്കി മുകേഷ് കുമാര്‍ സിംഗ് സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യ ആക്ഷന്‍ ചിത്രം 'കണ്ണപ്പ'യിലൂടെ അക്ഷയ് കുമാര്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ചിത്രത്തിന്റെ ഹൈദരാബാദിലെ ചിത്രീകരണത്തില്‍ ജോയിന്‍ ചെയ്ത് വിഷ്ണു മഞ്ജു, പ്രഭാസ്, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് തന്റെ പുതിയ തുടക്കത്തിന് താരം ആരംഭം കുറിക്കുന്നത്.
തികച്ചും സുപ്രധാനമായോരു കഥാപാത്രത്തെയാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സിനിമയുടെ ക്ലൈമാക്‌സിലെ പ്രധാന ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍ണായക രംഗങ്ങള്‍ ചിത്രീകരിക്കാനൊരുങ്ങുന്ന ഹൈദരാബാദിലെ സെറ്റില്‍ താരം ഉടന്‍ ജോയിന്‍ ചെയ്യും.
വിഷ്ണു മഞ്ജുവിന്റെ വാക്കുകള്‍, 'അക്ഷയ് സാറിനൊപ്പമുള്ള ഷൂട്ടിംഗില്‍ ത്രില്ലിങ്ങാണ്. ചിത്രത്തിന്റെ ക്ലൈമാക്‌സിന്റെ ചിത്രീകരണത്തില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ട്. ഇത്രയും എക്‌സ്പീരിയന്‍സ്ഡായ ഒരു നടന്‍ ഞങ്ങളൊടൊപ്പം ചേരുന്നതില്‍ വലിയ അഭിമാനം തോന്നുന്നു. അക്ഷയ് സാറിന്റെ വരവോടെ 'കണ്ണപ്പ' പൂര്‍ണമായും ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായ് മാറും.'
ഏറെ പ്രതീക്ഷയോടെയാണ് 'കണ്ണപ്പ'യുടെ റിലീസിനായ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. വിഷ്ണു മഞ്ചുവിനോടൊപ്പം മോഹന്‍ ബാബു, മോഹന്‍ലാല്‍, പ്രഭാസ്, ശരത് കുമാര്‍, ബ്രഹ്‌മാനന്ദം തുടങ്ങിയവര്‍ സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചൗ, ആക്ഷന്‍ കൊച്ച ഖംഫക്ഡി, കോറിയോഗ്രഫി പ്രഭുദേവ എന്നിവരാണ് നിര്‍വഹിക്കുന്നത്.
കെട്ടുറപ്പുള്ള തിരക്കഥക്ക് മികച്ച ദൃശ്യാവിഷ്‌കാരം പകര്‍ന്ന് ഒരുങ്ങുന്ന ഈ ചിത്രം കഴിഞ്ഞ വര്‍ഷം ശ്രീകാളഹസ്തീശ്വര ക്ഷേത്രത്തില്‍ വെച്ചാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
വിഷ്ണു മഞ്ചുവിന്റെ അഞ്ച് വയസ്സുള്ള മകന്‍ അവ്റാം മഞ്ചു, പുതുമുഖ താരം പ്രീതി മുഖുന്ദന്‍ എന്നിവരും വളരെ പ്രധാനപ്പെട്ട വേഷങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പിആര്‍ഒ: ശബരി.