Latest News

ദളപതി 69 ല്‍ വിജയുടെ നായികയായി സാമന്തയെത്തും; ഇരുവരുംഒന്നിക്കുന്നത് നാലാം തവണ; ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങും

Malayalilife
ദളപതി 69 ല്‍ വിജയുടെ നായികയായി സാമന്തയെത്തും; ഇരുവരുംഒന്നിക്കുന്നത് നാലാം തവണ; ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങും

വിജയ്യും, വെങ്കട്ട് പ്രഭുവും ഒന്നിക്കുന്ന GOAT- ല്‍ അച്ഛനും മകനുമായി ഇരട്ട വേഷത്തിലാണ് വിജയ് എത്തുന്നത്. ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി, ഇപ്പോള്‍ അവസാനഘട്ട ജോലികള്‍ പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ വിജയുടെ 69-ാം ചിത്രം എച്ച്.വിനോദ് സംവിധാനം ചെയ്യുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്ത നായികയാകുമെന്ന് റിപ്പോര്‍ട്ട്. ദളപതി 69 എന്നു താത്കാലികമായി പേരിട്ട ചിത്രത്തിനു ശേഷം അഭിനയരംഗം പൂര്‍ണമായും ഉപേക്ഷിക്കുമെന്ന് വിജയ് അറിയിച്ചിട്ടുണ്ട്.

വെള്ളിത്തിരയില്‍ വിജയ്യുടെ അവസാന നായിക സാമന്ത തന്നെയെന്ന് ആരാധകര്‍ ഉറപ്പിക്കുന്നു. കത്തി, തെരി, മെര്‍സല്‍ എന്നീ ചിത്രങ്ങളില്‍ വിജയ്യും സാമന്തയും ഒരുമിച്ചിട്ടുണ്ട്. ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്.

അതേസമയം രണ്ടുവര്‍ഷമായി തമിഴില്‍ ഇടവേളയിലാണ് സാമന്ത. വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത നയന്‍താര, വിജയ് സേതുപതി എന്നിവരോടൊപ്പം പ്രധാന വേഷം അവതരിപ്പിച്ച കാതുവാക്കുലെ രണ്ടു കാതല്‍ ആണ് സാമന്തയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. തമിഴില്‍ ഗംഭീര ചുവടുവയ്പിന് സാമന്ത ഒരുങ്ങവേയാണ് വിജയ് ചിത്രം എത്തുന്നത്.അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം ഒരുക്കുന്നത്. വിജയ്യും എച്ച്. വിനോദും ആദ്യമായാണ് ഒരുമിക്കുന്നത്.

കെ.വി.എന്‍. സ്റ്റുഡിയോസിന്റെ ബാനറില്‍ ആണ് നിര്‍മ്മാണം. കന്നടയിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ കെ.വി.എന്‍ സ്റ്റുഡിയോസാണ് യഷ് - ഗീതു മോഹന്‍ദാസ് ചിത്രം ടോക്‌സിക് നിര്‍മ്മിക്കുന്നത്. വിജയ് നായകനായി വെങ്കട് പ്രഭു സംവിധാനം ചെയ്ത ഗോട്ട് (ദ് ഗ്രേറ്റസ്റ്റ് ഒഫ് ഓള്‍ ടൈം) സെപ്തംബര്‍ 5ന് റിലീസ് ചെയ്യും. തെലുങ്ക് താരം മീനാക്ഷി ചൗധരിയാണ് നായിക. അച്ഛന്റെയും മകന്റെയും വേഷത്തില്‍ രണ്ട് ഗെറ്റപ്പുകളില്‍ വിജയ് എത്തുന്നു.
 

Read more topics: # ദളപതി 69
Vijay Samantha To Team Up For Thalapathy 69

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES