Latest News

വിജയ് വീണ്ടും ഷൂട്ടിങ് തിരക്കിലേക്ക്;  ദളപതി 69 ന്റെ രണ്ടാമത്തെ ഷെഡ്യൂള്‍ ചെന്നൈയില്‍ തുടങ്ങി

Malayalilife
വിജയ് വീണ്ടും ഷൂട്ടിങ് തിരക്കിലേക്ക്;  ദളപതി 69 ന്റെ രണ്ടാമത്തെ ഷെഡ്യൂള്‍ ചെന്നൈയില്‍ തുടങ്ങി

രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രം  'ദളപതി 69'ന്റെ രണ്ടാം ഷെഡ്യൂള്‍ ചെന്നൈയില്‍ ആരംഭിച്ചിരിക്കുകയാണ്. തമിഴക വെട്രി കഴകത്തിന്റ മാനാടുമായി ബന്ധപ്പെട്ട് ഇടവേളയെടുത്തിരുന്ന വിജയ്‌യും ഈ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്. ഹൈ വോള്‍ടേജ് ഗാനം ഉള്‍പ്പെടുന്നതായിരുന്നു ആദ്യ ഷെഡ്യൂളെങ്കില്‍ പ്രധാനപ്പെട്ട രംഗങ്ങള്‍ ഉള്‍പ്പടുന്നതായിരിക്കും രണ്ടാം ഷെഡ്യൂള്‍ എന്ന് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്ത മാസത്തോടെ ഈ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാനാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. 2025 ന്റെ തുടക്കത്തില്‍ തന്നെ രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കുമെന്നും മെയ് മാസത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കുന്നതിനുമാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരിക്കുന്നത് എന്നുമാണ് സൂചന.

2025 ഒക്ടോബറില്‍ ദീപാവലിക്കാണ് ദളപതി 69 റിലീസ് ചെയ്യുക. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എന്‍ കെ എന്നിവരാണ് സിനിമയുടെ സഹനിര്‍മ്മാതാക്കള്‍. അനിരുദ്ധ് ആണ് സംഗീതം നല്‍കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ പൂജ ഹെഗ്ഡെയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നേരത്തെ നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ബീസ്റ്റ് എന്ന സിനിമയില്‍ പൂജ വിജയ്യുടെ ജോഡിയായിരുന്നു. മലയാളി താരം മമിത ബൈജു, ബോളിവുഡ് താരം ബോബി ഡിയോള്‍, പ്രകാശ് രാജ്, പ്രിയാമണി, ഗൗതം മേനോന്‍ തുടങ്ങി നിരവധി പേരാണ് ദളപതി 69 ല്‍ അഭിനയിക്കുന്നത്.

Read more topics: # ദളപതി 69
actor vijay movie thalapathy 69

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക