Latest News

'ഞാനെന്റെ പ്രണയം കണ്ടെത്തി'; വിവാഹനിശ്ചയ ചിത്രങ്ങളുമായി വരുണ്‍ തേജ്; നടി ലാവണ്യ ത്രിപാഠിയുമായുള്ള വിവാഹം അഞ്ച് വര്‍ഷം നീണ്ട് നിന്ന പ്രണയത്തിന് ശേഷം

Malayalilife
 'ഞാനെന്റെ പ്രണയം കണ്ടെത്തി'; വിവാഹനിശ്ചയ ചിത്രങ്ങളുമായി വരുണ്‍ തേജ്; നടി ലാവണ്യ ത്രിപാഠിയുമായുള്ള വിവാഹം അഞ്ച് വര്‍ഷം നീണ്ട് നിന്ന പ്രണയത്തിന് ശേഷം

തെലുങ്ക് താരങ്ങളായ വരുണ്‍ തേജും ലാവണ്യ ത്രിപാഠിയും വിവാഹിതരാകുന്നു എന്ന വാര്‍ത്ത പുറത്തുവന്നത് കഴിഞ്ഞ രണ്ട് ദിവസം മുന്‍പാണ്.അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരാവുകയാണ് ഇരുവരും. ഇരുവരുടെയും വിവാഹനിശ്ചയം വെള്ളിയാഴ്ച ഹൈദരാബാദില്‍ നടന്നു. ചടങ്ങില്‍ അല്ലു അര്‍ജുന്‍, രാം ചരണ്‍, ഭാര്യ ഉപാസന, വരുണിന്റെ അമ്മാവനും മെഗാസ്റ്റാറുമായ ചിരഞ്ജീവി എന്നിവര്‍ പങ്കെടുത്തു.

ഇപ്പോഴിതാ വിവാഹ നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് വരുണ്‍. 'ഞാന്‍ എന്റെ പ്രണയം കണ്ടെത്തി 'എന്നാണ് ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. തെലുങ്ക് സിനിമാ ലോകത്തെ നിര്‍മാതാവും നടനുമായ നാഗേന്ദ്ര ബാബുവിന്റെ മകനായ വരുണ്‍ തേജ് ചിരഞ്ജീവിയുടെ സഹോദര പുത്രന്‍ കൂടിയാണ്. 

ഏറെ നാളായി വരുണും ലാവണ്യയും ഡേറ്റിങ്ങിലാണെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ താരങ്ങള്‍ തന്നെ ആ വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുകയാണ്. 2017ല്‍ പുറത്തിറങ്ങിയ 'മിസ്റ്റര്‍' എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് വരുണ്‍ തേജ് ആദ്യമായി ലാവണ്യ ത്രിപാഠിയെ കാണുന്നത്.ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഇരുവരും അടുത്ത സുഹൃത്തുക്കളായി. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇരുവരും തങ്ങളുടെ ബന്ധം അതീവരഹസ്യമാക്കിയാണ് വച്ചിരുന്നത്. മിസ്റ്റര്‍ കൂടാതെ 'അന്തരിക്ഷം 9000KMPH' എന്ന ചിത്രത്തിലും വരുണും ലാവണ്യയും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്


ബാലതാരമായി സിനിമയിലെത്തിയ വരുണ്‍ മുകുന്ദ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. കാഞ്ചി, ഫിദ, എന്നീ വിജയ ചിത്രങ്ങളാണ് വരുണിനെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ശ്രദ്ധേയനാക്കിയത്. ഗെഡലകൊണ്ട ഗണേഷ് ആണ് ഒടുവില്‍ റിലീസിനെത്തിയ വരുണ്‍ തേജ് ചിത്രം

ഗാന്ധീവധാരി അര്‍ജുന' ആണ് വരുണിന്റെ പുതിയ ചിത്രം. അടുത്തിടെ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും വരുണ്‍ പുറത്തുവിട്ടിരുന്നു. ഹിന്ദിയിലും തെലുങ്കിലും പുറത്തിറങ്ങുന്ന 'VT13' എന്ന ചിത്രത്തില്‍ വരുണ്‍ തേജ് അഭിനയിക്കുന്നുണ്ട്. 'തണല്‍' എന്ന തമിഴ് ചിത്രമാണ് ലാവണ്യയുെടതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്.

Varun Tej Lavanya Tripathi engagement pics

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES