Latest News

അഡ്ജെസ്റ്റ്മെന്റ് ആവശ്യവുമായി വരുന്നവരെ സ്ത്രീകള്‍ തന്നെ കൈകാര്യം ചെയ്യണം; മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിക്കുമെന്നാണ് പ്രതീക്ഷ; തമിഴിലും കമ്മിറ്റി വേണം: വിശാല്‍ പ്രതികരിച്ചത്

Malayalilife
 അഡ്ജെസ്റ്റ്മെന്റ് ആവശ്യവുമായി വരുന്നവരെ സ്ത്രീകള്‍ തന്നെ കൈകാര്യം ചെയ്യണം; മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിക്കുമെന്നാണ് പ്രതീക്ഷ; തമിഴിലും കമ്മിറ്റി വേണം: വിശാല്‍ പ്രതികരിച്ചത്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ മലയാള സിനിമയിലുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് നടന്‍ വിശാല്‍. ഹേമ കമ്മിറ്റി മോഡലിലുള്ള കമ്മിറ്റി തമിഴ്നാട്ടിലും വേണമെന്ന് നടന്‍ ആവശ്യപ്പെട്ടു. നടികര്‍ സംഘം ജനറല്‍ സെക്രട്ടറി കൂടിയാണ് വിശാല്‍. അഡ്ജെസ്റ്റ്മെന്റ് ആവശ്യവുമായി വരുന്നവരെ സ്ത്രീകള്‍ തന്നെ കൈകാര്യം ചെയ്യണമെന്നും മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിക്കുമെന്നാണ് തന്റെ പ്രതീക്ഷ എന്ന് തമിഴ് താരം വിശാല്‍ പങ്ക് വച്ചു

'ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിക്കുമെന്നാണ് പ്രതീക്ഷ. അവര്‍ മുതിര്‍ന്ന താരങ്ങളാണ്. പ്രസ്താവനയേക്കാള്‍ ആവശ്യം നടപടികളാണ്. ചില നടിമാര്‍ക്ക് സുരക്ഷാ പ്രശ്നമുണ്ട്, അത് പരിഹരിക്കാന്‍ അവര്‍ക്ക് ബൗണ്‍സര്‍മാരെ വയ്‌ക്കേണ്ട അവസ്ഥയാണ്.''

20 ശതമാനം നടിമാര്‍ക്ക് മാത്രമേ തമിഴ് സിനിമയില്‍ നേരിട്ട് അവസരം ലഭിക്കുന്നുള്ളൂ. എന്നാല്‍ 80 ശതമാനം നടിമാരും ചതിക്കുഴിയില്‍ പെടുന്നുണ്ട്. ഇത് പരിശോധിക്കണം. മലയാള സിനിമാ മേഖലയില്‍ ഹേമ കമ്മിറ്റി അന്വേഷണം നടത്തിയതു പോലെ തമിഴിലും അന്വേഷണം വേണം. അതിന്റെ നടപടികള്‍ ഉടന്‍ തന്നെ നടികര്‍ സംഘം ആലോചിക്കും.''

''പുരുഷന്മാര്‍ക്ക് വേണ്ടി മാത്രമല്ല നടികര്‍ സംഘം. അത് തമിഴ് സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി കൂടിയാണ്. പരാതിയുള്ള സ്ത്രീകള്‍ നടികര്‍ സംഘത്തിനെ സമീപിച്ചാല്‍ നടികര്‍ സംഘം ശക്തമായ നടപടിയെടുക്കും. അഡ്ജസ്റ്റ്മെന്റ് വേണമെന്ന് ചോദിക്കുന്ന നിമിഷം തന്നെ ഇത്തരക്കാരെ ചെരുപ്പൂരി അടിക്കണം.''

''സ്ത്രീകള്‍ ഇത്തരത്തില്‍ മറുപടി കൊടുത്താലെ ഇക്കൂട്ടരെ നിയന്ത്രിക്കാന്‍ പറ്റുകുള്ളൂ. തെറ്റ് ചെയ്തെങ്കില്‍ ശിക്ഷ അനുഭവിക്കണം. തമിഴ് സിനിമയിലെ സ്ത്രീകള്‍ അവര്‍ നേരിട്ട അനുഭവത്തെ കുറിച്ച് പറയാന്‍ ധൈര്യത്തോടെ മുന്നോട്ട് വരണം'' എന്നാണ് തമിഴിലെ താരസംഘടനയായ നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറി കൂടിയായി വിശാല്‍ പറയുന്നത്.

Read more topics: # വിശാല്‍
VISHAL ABOUT hema committee

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES