യാഷിന്റെ പിറന്നാളില്‍ ടോക്സിക്കിന്റെ വമ്പന്‍ അപ്ഡേറ്റ്;  ടോക്സിക്കില്‍ യാഷ് അവതരിപ്പിക്കുന്ന റായയുടെ ശക്തമായ അവതാരത്തെ അവതരിപ്പിക്കുന്ന ടീസര്‍ പുറത്ത്

Malayalilife
യാഷിന്റെ പിറന്നാളില്‍ ടോക്സിക്കിന്റെ വമ്പന്‍ അപ്ഡേറ്റ്;  ടോക്സിക്കില്‍ യാഷ് അവതരിപ്പിക്കുന്ന റായയുടെ ശക്തമായ അവതാരത്തെ അവതരിപ്പിക്കുന്ന ടീസര്‍ പുറത്ത്

ഡാഡീസ് ഹോം!' - യാഷിന്റെ ജന്മദിനത്തില്‍  'ടോക്‌സിക്' വഴി റായയുടെ ശക്തമായ അവതാരം പ്രകടമാകുന്ന ടീസര്‍ നിര്‍മ്മാതാക്കള്‍ റിലീസ് ചെയ്തു. ശക്തവും ധൈര്യവും നിറഞ്ഞ ഒരു സിനിമാറ്റിക് പ്രസ്താവനയായി റായയുടെ വരവിനെക്കുറിച്ച്  നിര്‍മ്മാതാക്കള്‍ ഇങ്ങനെ കുറിച്ചു 'ഇത് ഒരു ആഘോഷ ടീസറല്ല,ഇത് ഒരു മുന്നറിയിപ്പാണ്'. കെ ജി എഫ് 2 വിന്റെ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിന് ശേഷം നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണു യാഷിന്റെ ഒരു ചിത്രം റിലീസിനൊരുങ്ങുന്നത്. ശ്മശാനത്തിന്റെ നിശ്ശബ്ദതയെ തകര്‍ത്ത് തുടങ്ങുന്ന ടീസര്‍, വെടിയൊച്ചകളിലൂടെയും കലാപത്തിലൂടെയും കടന്നുചെന്നു, പുകമറയുടെ നടുവില്‍ നിന്ന് റായയെ പുറത്തുകൊണ്ടുവരുന്നു. കൈയില്‍ ടോമി ഗണ്‍, മുഖത്ത് നിര്‍ഭയത - അവന്‍ നിമിഷത്തെ നിയന്ത്രിക്കുന്നവനായി മാറുന്നു.റായയുടെ ഓരോ ചുവടും അധികാരത്തിന്റെ അടയാളമാണ്.

അവന്‍ അംഗീകാരം തേടുന്നവനല്ല - അവന്‍ ശക്തിയാണ്. ടോക്‌സിക് ലോകത്തെ ആദ്യമായി പരിചയപ്പെടുത്തുമ്പോള്‍, യാഷ് സ്വയം പിന്നിലേക്ക് നീങ്ങി, ചിത്രത്തിലെ വനിതാ കഥാപാത്രങ്ങളായ  കിയാര അദ്വാനി, നയന്‍താര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരെ മുന്‍നിരയിലേക്കു കൊണ്ടുവന്നത് ശ്രദ്ധേയമായിരുന്നു. കഥയും കഥാപാത്രങ്ങളും മുന്‍തൂക്കം നല്‍കുന്ന, എന്‍സെംബിള്‍ ആഖ്യാനമാണ് ടോക്‌സിക് എന്നതിന്റെ ആദ്യ സൂചന അതായിരുന്നു. ഇപ്പോള്‍, ആ ലോകത്തിന്റെ കേന്ദ്ര ശക്തി അരങ്ങേറ്റം കുറിക്കുന്ന കഥാപാത്രമായി റായയും കടന്നു വരുമ്പോള്‍ ടോക്‌സിനെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകള്‍ പതിന്മടങ്ങു വര്‍ദ്ധിക്കുന്നു.

റിസ്‌ക് എടുക്കാന്‍ ഭയപ്പെടാത്ത അഭിനേതാവെന്ന നിലയില്‍, യാഷ് ഇതിനകം തന്നെ ഇന്ത്യന്‍ സിനിമയില്‍ സ്വന്തമായൊരു ഇടം ഉറപ്പിച്ചിട്ടുണ്ട്. ഒരുകാലത്ത് ധൈര്യമായ തീരുമാനങ്ങളായി കണക്കാക്കിയ പദ്ധതികള്‍ പിന്നീട് ചരിത്രവിജയങ്ങളായി മാറിയതിന്റെ സാക്ഷിയാണ് അദ്ദേഹത്തിന്റെ യാത്ര.ടോക്‌സിക് ആ പാരമ്പര്യം തുടരുകയാണ്.നടന്‍, സഹ-തിരക്കഥാകൃത്ത്, സഹ-നിര്‍മ്മാതാവ് എന്നീ നിലകളില്‍, യാഷ് ഈ ചിത്രത്തിലൂടെ വീണ്ടും പരിധികള്‍ മറികടക്കുന്നു. 

ഇരുണ്ട ഭാവങ്ങളും സങ്കീര്‍ണ്ണതയും ആഗോളമായ കഥപറച്ചിലും  റായ എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം പൂര്‍ണമായും പരീക്ഷണാത്മകതയെ സ്വീകരിക്കുന്നു. കഴിഞ്ഞ വര്‍ഷം പിറന്നാളിനോട് അനുബന്ധിച്ച് പുറത്തിറങ്ങിയ ആദ്യ സൂചനയെ തുടര്‍ന്ന്, ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ഈ വീഡിയോ ടോക്‌സിക് ലോകത്തെ കൂടുതല്‍ ആഴത്തിലും വ്യാപ്തിയിലും അവതരിപ്പിക്കുന്നു.  ആക്ഷന്‍, ദൃശ്യവിസ്മയം, തീവ്രത എന്നിവകൊണ്ട് സമ്പന്നമായൊരു അനുഭവമായി പ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ എക്‌സ്പീരിയന്‍സ് ചെയ്യാന്‍ സാധിക്കുന്ന ഒരു ചിത്രമായിരിക്കും ടോക്‌സിക്.

യാഷും ഗീതു മോഹന്‍ദാസും ചേര്‍ന്ന് തിരക്കഥ രചിച്ച്, ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ ഡബ്ബ് പതിപ്പുകള്‍ ഒരുക്കുന്ന ചിത്രം, ആഗോള പ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നത്.സാങ്കേതികമായി ശക്തമായ ടീമും ചിത്രത്തിനുണ്ട്. ദേശീയ അവാര്‍ഡ് ജേതാവായ രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂര്‍ (സംഗീതം), ഉജ്വല്‍ കുല്‍ക്കര്‍ണി (എഡിറ്റിംഗ്), ടി.പി. അബിദ് (പ്രൊഡക്ഷന്‍ ഡിസൈന്‍).

ആക്ഷന്‍ രംഗങ്ങള്‍ ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ജെ.ജെ. പെറി (ജോണ്‍ വിക്ക്), ദേശീയ അവാര്‍ഡ് ജേതാക്കളായ അന്‍പറിവ് ഒപ്പം കേച  ഖംഫാക്ഡി എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കുന്നത്. വെങ്കട് കെ. നാരായണയും യാഷും ചേര്‍ന്ന് KVN പ്രൊഡക്ഷന്‍സ്, മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ നിര്‍മ്മിക്കുന്ന ടോക്‌സിക്, 2026 മാര്‍ച്ച് 19-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും. പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

Read more topics: # ടോക്‌സിക്
Toxic: Introducing Raya | Rocking Star Yash

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES