സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് നടന്‍ ടിനി ടോം പറഞ്ഞ വാക്കുകള്‍ ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. നടന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ധ്യാന്‍ ശ്രീനിവാസന്‍ തന്റെ വിയോജിപ്പും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ആ വിവാദത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ടിനി ടോം.ധ്യാന്‍ ഒരിക്കലും തന്നെ തള്ളി പറയുകയില്ലെന്നും അദ്ദേഹം പറഞ്ഞ നല്ല കാര്യങ്ങള്‍ ഒഴിവാക്കിയെന്നും നടന്‍ പറഞ്ഞു.
താന്‍ ഒരിക്കലും കയ്യടി നേടാനായി ഒന്നും പറഞ്ഞിട്ടില്ലെന്നും സഹപ്രവര്‍ത്തകരെ മോശക്കാരാക്കാന്‍ ആയിരുന്നില്ല താന്‍ പ്രസ്താവന നടത്തിയത് എന്നും നടന്‍ കൗമദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 'ഞാന്‍ പറഞ്ഞതിനോട് ആദ്യം എതിര്‍പ്പുമായി വന്നത് ധ്യാനാണ്. ടിനി ചേട്ടനെതിരെയല്ല താന്‍ സംസാരിച്ചത് എന്ന് ധ്യാന്‍ തന്റെ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. ധ്യാന്‍ പറഞ്ഞതില്‍ പ്രധാനമായും പറഞ്ഞത് മകന്റെ വായില്‍ ആരും കുത്തിക്കയറ്റില്ല എന്നാണ്. എന്നാല്‍ കയറ്റും. എന്റെ വായില്‍ കുത്തികയറ്റിയിട്ടുണ്ട്. ഒന്ന് ടെസ്റ്റ് ചെയ്തു നോക്ക് എന്ന് പറഞ്ഞാണ് അത് ചെയ്തത്.
എന്റെ മകന്‍ തന്നെ ആണല്ലോ. അവനും ചിലപ്പോള്‍ അവരുടെ കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഇതുപോലെയുണ്ടാകുമെന്ന് സംശയിക്കാം. സിനിമാക്കാരല്ലാത്ത എന്റെ വീട്ടുകാര്‍ക്ക് ഭയമുണ്ടാകും', ടിനി ടോം പറഞ്ഞു.'ധ്യാനിന്റെ അഭിമുഖത്തില്‍ ലഹരി ഉപയോഗിച്ചതിന് വീട്ടില്‍ നിന്നും പുറത്തായത് അടക്കം പറയുന്നുണ്ട്. അത് അടക്കം ധ്യാന്‍ പറഞ്ഞ നല്ല കാര്യങ്ങളൊന്നും വന്നില്ല. ധ്യാന്‍ ടിനിയെ തള്ളി എന്നത് മാത്രമാണ് വന്നത്. ധ്യാന്‍ ഒരിക്കലും തള്ളില്ല. കാരണം ധ്യാനിന് കാര്യങ്ങളറിയാം. അതുപോലെ നടന്റെ പേര് പറയ് എന്ന് എല്ലാവരും പറയുന്നു. അദ്ദേഹത്തെ നമുക്ക് നാളെ വേണം.
റോള്‍ മോഡല്‍ ഒരിക്കലും മോശം മാതൃക ആകരുത് എന്നാണ് ഞാന്‍ പറഞ്ഞത്. അയാളുടെ പേര് പറഞ്ഞിട്ടെന്താണ് നമുക്ക് രക്ഷിക്കേണ്ടത് സമൂഹത്തെയാണ്', ടിനി ടോം കൂട്ടിച്ചേര്‍ത്തു.