തല അജിത്തിന്റെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 'വിടാമുയർച്ചി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മ്യുസിക്ക് അനിരുദ്ധ് നിർവഹിക്കുന്നു. നീരവ് ഷാ ഛായാഗ്രഹണം നിർവഹിക്കുന്നു. തുനിവ് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വരുന്ന അജിത് ചിത്രം കൂടിയാണ് 'വിടാമുയർച്ചി'. ചിത്രത്തിന്റെ ഷൂട്ടിങ്ങ് മെയ് അവസാന വാരം ആരംഭിക്കും.
ചിത്രത്തിന്റെ സംവിധായകനായി ലൈക്ക പ്രൊഡക്ഷൻസ് ആദ്യം തീരുമാനിച്ചത് വിഘ്‌നേശ് ശിവനെ ആയിരുന്നു. എന്നാൽ പിന്നീട് വിഘ്നേഷ് ശിവനെ മാറ്റുകയും മകിഴ് തിരുമേനിയെ സംവിധായകനായി കൊണ്ടുവരുകയുമായിരുന്നു. ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത് അനിരുദ്ധ് ആണ്. ലൈക്ക പ്രൊഡക്ഷന്സിന്റെ ബാനറിൽ സുഭാസ്കറാണ് ആണ് ചിത്രം നിർമിക്കുന്നത്.
അജിത്തിന്റെ തുനിവും, വലിമയും ഛായാഗ്രഹണം നിർവഹിച്ച നീരവ് ഷാ ആണ് 'വിടാമുയർച്ചിയുടെയും ഛായാഗ്രഹണം. ചിത്രത്തിന്റെ ചിത്രീകരണം മെയ് അവസാനം മുതൽ ആരംഭിക്കും. എച്ച്. വിനോദ് സംവിധാനം ചെയ്ത 'തുനിവ്' ആണ് അജിത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.