Latest News

മിമിക്ര താരവും നടനുമായി കോട്ടയം സോമരാജ് അന്തരിച്ചു; രോഗ ദുരിതത്തിനൊടുവില്‍ വിട പറഞ്ഞത് മിമിക്രി വേദികളില്‍ തിളങ്ങിയ കലാകാരന്‍

Malayalilife
മിമിക്ര താരവും നടനുമായി കോട്ടയം സോമരാജ് അന്തരിച്ചു; രോഗ ദുരിതത്തിനൊടുവില്‍ വിട പറഞ്ഞത് മിമിക്രി വേദികളില്‍ തിളങ്ങിയ കലാകാരന്‍

മുതിര്‍ന്ന മിമിക്രി താരവും സിനിമാ സീരിയല്‍ നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. മിമിക്രി രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കോട്ടയം സോമരാജ് പ്രശസ്തരായ മിമിക്രി താരങ്ങളോടൊപ്പമെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. കരുമാടി രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിട്ടുണ്ട്. ഫാന്റം, ബാംബൂ ബോയ്‌സ്, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്‍, ആനന്ദഭൈരവി, അണ്ണന്‍തമ്പി, കിംഗ് ലയര്‍ എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. നിരവധി താരങ്ങളാണ് നടന്റെ വിയോഗത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

May his soul rest in peace എന്നാണ് നടി ദേവി ചന്ദന കുറിച്ചത്. കോട്ടയം സോമരാജന്‍... എല്ലാവരുടെയും സോമണ്ണന്‍... യാത്രയായി മിമിക്രി ലോകത്തിനു ഒരിക്കലും മറക്കാന്‍ പറ്റാത്ത കലാകാരന്‍... ഞാന്‍ കണ്ടിട്ടുള്ളതില്‍വെച്ചു ഏറ്റവും നല്ല.. നിഷ്‌കളങ്കമായ മനസിനുടമ... ഒരിക്കലും മറക്കില്ല അണ്ണാ എന്നാണ് കലാഭവന്‍ ഷാജോണ്‍ കുറിച്ചത്. കൂടാതെ, സുരാജ് വെഞ്ഞാറമൂട്, ശ്വേതാ മേനോന്‍ തുടങ്ങിയ താരങ്ങളെല്ലാം നടന് ആദരാഞ്ജലി കുറിച്ചിട്ടുണ്ട്. 

കോട്ടയം സോമരാജിനെ കുറിച്ച് സഹപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ സുനീഷ് വാരനാട് ഫേസ്ബുക്കിലൂടെ എഴുതിയത് ഇങ്ങനെയാണ്:

ചിരിയോര്‍മ്മകള്‍ മാത്രമേയുള്ളൂ കോട്ടയം സോമരാജ് എന്ന സോമേട്ടനുമായി ...ചുരുക്കം ചില ടെലിവിഷന്‍,സ്റ്റേജ് ഷോകള്‍ ഒന്നിച്ചെഴുതിയിട്ടുമുണ്ട്..ഒട്ടേറെ മാസികകളിലെ കാര്‍ട്ടൂണ്‍ സ്ട്രിപ്പുകള്‍ക്ക് സ്‌ക്രിപ്ട് എഴുതിയിട്ടുള്ള സോമേട്ടന്‍ നല്ലൊരു അഭിനേതാവും കൂടിയായിരുന്നു..ചിലമ്പിച്ച ശബ്ദത്തില്‍ പാടുന്ന സ്വന്തം പാരഡിയും,നിഷ്‌കളങ്കമായ നാട്ടുനര്‍മ്മവും ഒരു പോലെ വഴങ്ങിയിരുന്ന സോമേട്ടനെ കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് കാണുമ്പോള്‍ രോഗദുരിതത്തിന്റെ കഥകളും അദ്ദേഹം കോമഡിയാക്കി പറഞ്ഞ് ഞങ്ങളെ എല്ലാവരെയും ചിരിപ്പിച്ചു..ചിരിപ്പിക്കാനും,ചിരിക്കാനും മാത്രം ശ്രമിച്ച ഒരു ജീവിതത്തിന് തിരശ്ശീല താഴ്ത്തി സോമേട്ടനെ ദൈവം കൊണ്ടു പോകുമ്പോഴും പുതിയ ചില തമാശകള്‍ പറഞ്ഞ് സോമേട്ടന്‍ ദൈവത്തെ ചിരിപ്പിക്കുകയാകും...

ആ നിറഞ്ഞ ചിരി ജീവിതത്തിന്, കണ്ണീര്‍ പ്രണാമം!

kottayam somaraj passed

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES