Latest News

കുടുംബ സമേതം പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ എത്തി തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി; ഭാര്യ സുരേഖയ്ക്കും ചെറുമകള്‍ക്കും ഒപ്പമെത്തിയ നടന്റെ വക വഴിപാടായി ഹനുമാന് വെണ്ണ മുഴുക്കാപ്പ് 

Malayalilife
topbanner
കുടുംബ സമേതം പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ എത്തി തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി; ഭാര്യ സുരേഖയ്ക്കും ചെറുമകള്‍ക്കും ഒപ്പമെത്തിയ നടന്റെ വക വഴിപാടായി ഹനുമാന് വെണ്ണ മുഴുക്കാപ്പ് 

തെലുങ്കില്‍ യുവ നായകന്‍മാരേക്കാളും ജനപ്രിയമുള്ള താരമാണ് ചിരഞ്ജീവി. ഇപ്പോളിതാ താരം കേരളത്തിലെത്തിയിരിക്കുകയാണ്. വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്ത് എത്തിയ നടന്‍പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ചിത്രങ്ങളും പുറത്ത് വന്നു.

ഭാര്യ സുരേഖ, ചെറുമകള്‍ എന്നിവര്‍ക്കൊപ്പം ഇന്നലെ പുലര്‍ച്ചെ 5.30 ഓടെയാണ് ക്ഷേത്രത്തില്‍ എത്തിയത്. ഹനുമാന് വെണ്ണ മുഴുക്കാപ്പ് ചാര്‍ത്തുന്ന വഴിപാട് അദ്ദേഹം നേര്‍ന്നു. ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ വി.മഹേഷ്, മാനേജര്‍ ബി.ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ചിരഞ്ജീവിയെ സ്വീകരിച്ചു. അരമണിക്കൂര്‍ ചെലവിട്ടശേഷം രാവിലെ 6ന് ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കി അദ്ദേഹം മടങ്ങി. 

ഇന്ത്യയിലെ ഏറ്റവും   സമ്പന്നനായ താരങ്ങളിലൊരാളാണ് കൊനിഡേല ശിവശങ്കര വരപ്രസാദ് എന്ന ചിരഞ്ജീവി. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ദക്ഷിണേന്ത്യയിലെ ഏറ്റവും സമ്പന്നനായ താരമാണ് ചിരഞ്ജീവി. 200 മില്യണ്‍ യു.എസ് ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 1990കളില്‍ തന്നെ ഇന്ത്യയിലെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരമായിരുന്നു ചിരഞ്ജീവി. ഒരു കോടി രൂപയായിരുന്നു അന്ന് അദ്ദേഹം പ്രതിഫലം വാങ്ങിയിരുന്നത്. .

മകനും യുവതാരവുമായ രാംചരണ്‍ തേജയാണ് സമ്പത്തിന്റെ കാര്യത്തില്‍ രണ്ടാമത്. 175 മില്യണ്‍ ഡോളറാണ് രാംചരണിന്റെ ആസ്തി.അതേസമയം ചിരഞ്ജീവി നായകനായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ഭോലാശങ്കര്‍ ബോക്‌സാഫീസില്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു

Read more topics: # ചിരഞ്ജീവി
Telugu Star Chiranjeevi Visits Padmanabhaswamy Temple

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES