തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് ദില്ലി ബാബു അന്തരിച്ചു (50). ചെന്നൈയില്‍ വച്ചായിരുന്നു മരണം. ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയവേ തിങ്കളാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു വിയോഗം..
രാവിലെ 10.30ഓടെ ഡില്ലി ബാബുവിന്റെ ഭൗതിക ശരീരം ചെന്നൈയിലെ പെരുങ്ങലത്തൂരിലെ വീട്ടിലെത്തിച്ച് ആദരിക്കും. സംസ്‌കാരം വൈകുന്നേരം 4.30 ന് നടക്കും.
ആക്‌സസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ചയാളായിരുന്നു ദില്ലി ബാബു. 2015-ല്‍ ഉറുമീന്‍ എന്ന ചിത്രത്തിലൂടെയാണ് നിര്‍മ്മാതാവായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് മരഗദ നനയം, ഇരവുക്ക് ആയിരം കണകള്‍, രാത്സസന്‍, ഓ മൈ കടവുളേ, ബാച്ചിലര്‍, മിറല്‍, കല്‍വന്‍ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. മറ്റ് നിരവധി തമിഴ് പ്രൊജക്ടുകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.ഇതില്‍ കള്‍വന്‍ അടുത്തിടെയാണ് തിയേറ്ററുകളിലെത്തിയത്...
നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികളര്‍പ്പിച്ച് എത്തുന്നത്. മരഗത നാണയം എന്ന ചിത്രത്തിലൂടെ തനിക്ക് ജീവിതം നല്‍കിയയാളാണ് ദില്ലി ബാബുവെന്ന് സംവിധായകന്‍ എ.ആര്‍ ശരവണന്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു. തമിഴ് സിനിമയ്ക്ക് ഒരു നല്ല മനുഷ്യനേയും നിര്‍മാതാവിനേയുമാണ് നഷ്ടപ്പെട്ടത്. ഈ വിയോ?ഗം വിശ്വസിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.