Latest News

നടന്‍ ജീവയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; കള്ളക്കുറിച്ച് സമീപം ഉണ്ടായ അപകടത്തില്‍ നടനും ഭാര്യയ്ക്കും പരിക്ക്; ജനങ്ങള്‍ തടിച്ചതോടെ രോഷാകൂലനാകുന്ന താരത്തിന്റെ വീഡിയോയും പുറത്ത്

Malayalilife
നടന്‍ ജീവയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; കള്ളക്കുറിച്ച് സമീപം ഉണ്ടായ അപകടത്തില്‍ നടനും ഭാര്യയ്ക്കും പരിക്ക്; ജനങ്ങള്‍ തടിച്ചതോടെ രോഷാകൂലനാകുന്ന താരത്തിന്റെ വീഡിയോയും പുറത്ത്

മിഴ്നാട്ടിലെ കള്ളകുറിച്ചിക്ക് അടുത്തുവച്ച് തമിഴ് നടന്‍ ജീവയുടെ കാര്‍ അപകടത്തില്‍ പെട്ടു. ഭാര്യ സുപ്രിയയ്ക്കൊപ്പം കള്ളകുറിച്ചിയിലേക്ക് പോകുകയായിരുന്നു ജീന. അപകടത്തില്‍ ആഡംബര കാറിന്റെ ബമ്പര്‍ തകര്‍ന്നു. എതിരെ അപ്രതീക്ഷിതമായി ഒരു ഇരുചക്ര വാഹനം വന്നപ്പോള്‍ ജീവ കാര്‍ വെട്ടിക്കുകയായിരുന്നു. അപകടത്തില്‍ ജീവയ്ക്കും സുപ്രിയയ്ക്കും നിസാര പരിക്കേറ്റു.

ചിന്ന സേലം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സാരമായ കേടുപാടുകള്‍ സംഭവിച്ച കാര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. 

ജീവ പുതിയ കാര്‍ വിളിച്ച് ഭാര്യയ്‌ക്കൊപ്പം സ്ഥലത്ത് നിന്നും മാറിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കാറിന് ചുറ്റും ഒരു ജനക്കൂട്ടം തടിച്ചുകൂടിയതും, ആളുകളുടെ സംസാരവും ജീവയെ അസ്വസ്ഥാക്കിയെന്നാണ് വൈറലാകുന്ന വീഡിയോയില്‍ വ്യക്തമാകുന്നത്. 

ചിന്ന സേലം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സാരമായ കേടുപാടുകള്‍ സംഭവിച്ച കാര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

Read more topics: # ജീവ
Tamil actor Jeeva his wife sustain minor injuries

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക