Latest News

തമിഴകത്ത് ഇനി കല്യാണ മേളം; വിശാലിനെ വിവാഹം ക്ഷണിച്ച് ആര്യ; ക്ഷണക്കത്തുമായി നില്‍ക്കുന്ന ഇരുവരുടെയും ഫോട്ടോ വൈറല്‍

Malayalilife
തമിഴകത്ത് ഇനി കല്യാണ മേളം; വിശാലിനെ വിവാഹം ക്ഷണിച്ച് ആര്യ; ക്ഷണക്കത്തുമായി നില്‍ക്കുന്ന ഇരുവരുടെയും ഫോട്ടോ വൈറല്‍

മിഴകത്തെ യുവതാരങ്ങളാണ് വിശാലും ആര്യയും.ഇരുവരും വിവാഹിതരാവാന്‍ പോവുന്നു എന്ന വാര്‍ത്തകളും വന്നത് ഒരുമിച്ചായിരുന്നു. ആര്യ നടി സയേഷയേയും വിശാല്‍ തെലുങ്കുനടി  അല്ല റെഡിയേയും വിവാഹം കഴിക്കുന്നു എന്നാണ് പുറത്ത് വന്നത്. ഇുവരുടെയും വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോളിതാ നടന്‍ ആര്യ വിശാലിനെ വിവാഹം ക്ഷണിച്ചതാണ് വാര്‍ത്ത.

മാര്‍ച്ച് ഒമ്പതിനാണ് ആര്യ- സയേഷ വിവാഹം. ഇതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. വിവാഹത്തിയ്യതി അടുത്തെത്തിയതോടെ സുഹൃത്തുക്കളെ വിവാഹം ക്ഷണിക്കുന്ന തിരക്കിലാണ് ആര്യ. വിവാഹം ക്ഷണിക്കാനെത്തിയ ആര്യയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് വിശാല്‍. എന്റെ ഹൃദയത്തോട് ഏറ്റവുമടുത്ത ചിത്രം. വിശ്വസിക്കാനാവുന്നില്ല, ഞാനെന്റെ പ്രിയസുഹൃത്തിന്റെ വിവാഹക്ഷണക്കത്താണ് കയ്യില്‍ പിടിക്കുന്നതെന്ന്. ആര്യയ്ക്കും സലേഷയ്ക്കും നല്ലതു മാത്രം വരട്ടെ, ഒരുപാട് സ്നേഹം,വിശാല്‍ കുറിക്കുന്നു. ഉടന്‍ തന്നെ ട്വീറ്റിന് മറുപടിയായി ആര്യയും എത്തി. മച്ചാ നിന്റേതിനായി കാത്തിരിക്കുന്നു...'എന്നാണ് ആര്യ ഇതിന് മറുപടി നല്‍കിയത്.

ഫെബ്രുവരി 14 വാലന്റെന്‍സ് ഡേയിലാണ് സയേഷയുമായുള്ള വിവാഹകാര്യം സമൂഹമാധ്യമങ്ങളിലൂടെ ആര്യ സ്ഥിതീകരിച്ചത്. മാര്‍ച്ചില്‍ ഇരുവീട്ടുകാരുടെയും സാന്നിധ്യത്തിലാവും വിവാഹമെന്നും ആര്യ പറഞ്ഞിരുന്നു. പരമ്പരാഗത മുസ്ലിം വെഡ്ഡിങ് രീതിയിലാവും ആര്യയും സയേഷയും വിവാഹിതരാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 9, 10 തിയ്യതികളില്‍ ഹൈദരാബാദിലാവും വിവാഹച്ചടങ്ങുകള്‍ നടക്കുക. വിവാഹത്തിനു ശേഷം സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സിനിമാരംഗത്തുള്ളവര്‍ക്കുമായി ചെന്നൈയിലും പ്രത്യേക റിസപ്ഷനും ആര്യയും സയേഷയും ചേര്‍ന്ന് ഒരുക്കുന്നുണ്ട്.

ഗജിനികാന്ത്' (2018) എന്ന ചിത്രത്തിലായിരുന്നു ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. സൂര്യയുടെ പുതിയ ചിത്രം 'കാപ്പാനി'ലും ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. തെലുങ്ക് ചിത്രം 'അഖില്‍' ആയിരുന്നു സയേഷയുടെ അരങ്ങേറ്റചിത്രം. പ്രശസ്തനടന്‍ ദിലീപ് കുമാറിന്റെ അനന്തരവളാണ് സയേഷ. 2017 ല്‍ അജയ് ദേവ്ഗണിന്റെ 'ശിവായ്' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. മുന്‍പ് പരിചയമുണ്ടെങ്കിലും സയേഷ- ആര്യ ജോഡികളുടേത് പ്രണയവിവാഹമല്ല, അറേഞ്ച്ഡ് മാര്യേജ് ആണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ സയേഷയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു.

ആര്യ മാര്‍ച്ചില്‍ വിവാഹിതനാവുമ്പോള്‍, ആഗസ്തിലാവും വിശാല്‍- അനിഷ വിവാഹം എന്നാണ് വിശാലിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ചെന്നൈയിലെ നടികര്‍ സംഘം ബില്‍ഡിംഗില്‍ ആവും തന്റെ വിവാഹച്ചടങ്ങുകള്‍ നടക്കുക എന്ന് മുന്‍പൊരു അഭിമുഖത്തില്‍ വിശാല്‍ വെളിപ്പെടുത്തിയിരുന്നു. നടികര്‍ സംഘത്തിന്റെ സെക്രട്ടറിയാണ് വിശാല്‍.

 

This pic is the closest to my heart. Unbelievable moment to hold my best friend’s @arya_offl wedding invitation .. wishing him and @sayyeshaa all the best and lots of love .. God bless ! pic.twitter.com/6rDhNwOY1V

— Vishal (@VishalKOfficial) February 27, 2019



 

 

Tamil -actor- Arya- extends- a -personal- invitation- to- his- best- friend- Vishal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES