താരങ്ങള്‍ മാത്രമല്ല താരപുത്രന്മാരും താരപുത്രിമാരും എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. താരങ്ങളെക്കാള്‍ കൂടുതല്‍ ഒരുപക്ഷേ അവരുടെ മക്കള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ബോളിവുഡിലെ അറിയപ്പെടുന്ന താരദമ്പതിമാരാണ് സെയ്ഫ് അലി ഖാന്‍-കരീന്‍ എന്നിവര്‍. ജനിച്ച അന്ന് മുതല്‍ താരമാണ് ഇവരുടെ കുഞ്ഞ് രാജകുമാരന്‍ തൈമൂര്‍ അലി ഖാന്‍ പട്ടൗഡി. പാപ്പരാസികളുടെ കണ്ണിലുണ്ണിയായ തൈമൂര്‍ ക്യാമറക്കണ്ണുകള്‍ക്ക് വിരുന്നായി മാറാറുണ്ട്. വ്യത്യസ്ത വും ഏറെ വിവാദവുമായ തൈമൂര്‍ എന്ന പേര് പിന്നീട് ജനപ്രിയമായി മാറുന്ന കാഴ്ച്ചയാണ് കണ്ടത്. പലപ്പോഴും പാപ്പരാസികളുടെ ക്യാമറക്കണ്ണുകള്‍ തൈമൂറിന് പിന്നാലെയാണ്.
കഴിഞ്ഞ ദിവസം പിന്നാലെ പോയ പാപ്പരാസികളെ തിരുത്തിയിരിക്കുകയാണ് തൈമൂര്‍. തൈമൂര്‍ അല്ല '് ടിം ആണ്' എന്നാണ് തൈമൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ആയയോടൊപ്പമാണ് തൈമൂര്‍ എത്തിയത്. തൈമൂറിന്റെ ചിത്രം പകര്‍ത്താനായായിരുന്നു ക്യാമറാമാന്മാരുടെ ശ്രമം. ക്ലിക്ക് ചെയ്യാനായി തൈമൂറിന്റെ ശ്രദ്ധ ആകര്‍ഷിക്കാനായി ഫോട്ടോഗ്രാഫര്‍മാര്‍ പേര് വിളിച്ച ഉടന്‍ തന്നെ ആയയുടെ കൈയില്‍ നിന്നും താഴെ ഇറങ്ങിയ തൈമൂര്‍ ഫോട്ടോഗ്രാഫര്‍മാരെ തിരുത്തുകയായിരുന്നു. 'അത് ടിം' ആണ് എന്നാണ് തൈമൂര്‍ പറഞ്ഞത്. കെട്ടിടത്തിന് ഉളളിലേക്ക് പോവുന്നതിന് മുമ്പ ക്യാമറാമാന്‍മാര്‍ക്ക് 'ബൈ' എന്ന് കൂടി പറഞ്ഞാണ് തൈമൂര്‍ പോയത്. തൈമൂറിനെ വീട്ടില്‍ ടിം എന്നാണ് വിളിക്കാറുളളതെന്ന് നേരത്തെ താരദമ്പതികള്‍ വെളിപ്പെടുത്തിയിരുന്നു.